Cheranalloor Accident: ജഡ്ജി തെളിവ് നശിപ്പിക്കാൻ ശ്രമിക്കുന്നു, ചേരാനല്ലൂർ അപകടത്തിൽ പോലീസിൽ പരാതി
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ലൈസൻസില്ലാതെ കാർ ഓടിച്ച 17 കാരന്റെ പിതാവായ അഡീഷണൽ ജഡ്ജിക്കെതിരെ പ്രത്യേക അന്വേഷണം വേണമെന്ന ആവശ്യമുയർത്തി പോലീസിൽ പരാതി. അപകടത്തിൽ മരണപ്പെട്ട ജയപാലകൃഷ്ണന്റെ മകൾ ഭദ്ര കീർത്തിയാണ് ഇക്കാര്യം ഉൾപ്പെടെ ഉന്നയിച്ചുകൊണ്ട് ജഡ്ജിക്കെതിരെ അന്വേഷണം വേണമെന്ന് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. അപകട സ്ഥലത്തെ ജഡ്ജിയുടെ സാന്നിധ്യവും തുടർന്ന് തെളിവ് നശിപ്പിക്കാൻ ശ്രമം നടന്നതായും പരാതിയിൽ പറയുന്നുണ്ട്.
കൊച്ചി : ചേരാനല്ലൂർ വാഹനാപകടക്കേസിൽ ലൈസൻസില്ലാതെ കാർ ഓടിച്ച 17 കാരന്റെ പിതാവായ അഡീഷണൽ ജഡ്ജിക്കെതിരെ പ്രത്യേക അന്വേഷണം വേണമെന്ന ആവശ്യമുയർത്തി പോലീസിൽ പരാതി. അപകടത്തിൽ മരണപ്പെട്ട ജയപാലകൃഷ്ണന്റെ മകൾ ഭദ്ര കീർത്തിയാണ് ഇക്കാര്യം ഉൾപ്പെടെ ഉന്നയിച്ചുകൊണ്ട് ജഡ്ജിക്കെതിരെ അന്വേഷണം വേണമെന്ന് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. അപകട സ്ഥലത്തെ ജഡ്ജിയുടെ സാന്നിധ്യവും തുടർന്ന് തെളിവ് നശിപ്പിക്കാൻ ശ്രമം നടന്നതായും പരാതിയിൽ പറയുന്നുണ്ട്. അന്വേഷണം വഴിതെറ്റിക്കാൻ ഇടപെടൽ നടക്കുന്നതായും പരാതിയിൽ ഉന്നയിക്കുന്നു.
അപകട സ്ഥലത്തെ ജഡ്ജിയുടെ സാന്നിധ്യത്തെപ്പറ്റി ക്രൈംബ്രാഞ്ച് സംഘം വിശദമായി നിലവിൽ പരിശോധിക്കുന്നുണ്ട്. അപകടം സംഭവിച്ചതിന് പിന്നാലെ സ്ഥലത്തെത്തിയ ജഡ്ജിയുടെ സാന്നിധ്യത്തിൽ ആണ് ബെൻസ് കാറിൽ നിന്ന് ഔദ്യോഗിക ബോർഡ് നീക്കം ചെയ്തത് എന്ന ആരോപണവും ശക്തമായി ഉന്നയിക്കപ്പെടുന്നുണ്ട്. അഡീഷണൽ ജഡ്ജിയെ കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥർ ഇതിനോടകം രണ്ടു പ്രാവശ്യം ചോദ്യം ചെയ്തുകഴിഞ്ഞു. നിലവിൽ കേസുമായി ബന്ധപ്പെട്ട തെളിവു ശേഖരണത്തിലാണ് അന്വേഷണസംഘം.
Also Read: കുറിപ്പുകളില്‍ മുഴുവന്‍ മകനെക്കുറിച്ചുള്ള ആശങ്കകള്‍; വില്ലനായത് ഓണ്‍ലൈന്‍ ഗെയ്‌മോ? ചങ്ങനാശേരിയിലെ കൂട്ടാത്മഹത്യയില്‍ അന്വേഷണം
ലൈസൻസില്ലാതെ കാറോടിച്ചിരുന്ന 17 കാരന്റെ ജാമ്യം റദ്ദാക്കുന്നതിനുള്ള അപേക്ഷ പരിഗണിച്ച കോടതി കേസ് ഡയറി ഹാജരാക്കാൻ അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ പരമാവധി കുറ്റമറ്റ രീതിയിൽ കേസ് ഡയറി തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെയാണ് അന്വേഷണസംഘം നീങ്ങുന്നത്. ജഡ്ജിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത ലാപ്ടോപ്പ്, മൊബൈൽ ഫോൺ തുടങ്ങിയവയിലെ വിവരങ്ങൾ സൈബർ വിംഗ് പരിശോധിച്ചു വരികയാണ്. ഇതിൽ നിന്ന് എല്ലാം ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് ജഡ്ജിയെ വീണ്ടും ചോദ്യം ചെയ്യാനും അന്വേഷണസംഘം നീക്കം നടത്തുന്നു.
ദാരുണമായ സംഭവത്തിൽ ജയബാലകൃഷ്ണന്റെ കുടുംബത്തിന് നീതി ഉറപ്പാക്കും എന്നാണ് നേരിട്ട് എത്തി മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കിയത്. കേസ് കൈകാര്യം ചെയ്യുന്ന രീതിയിൽ വീഴ്ച വരുത്തിയ സർക്കിൾ ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള നാല് പോലീസ് ഉദ്യോഗസ്ഥരെ ആഭ്യന്തരവകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. മേൽനോട്ട ചുമതലയിൽ വീഴ്ച വരുത്തിയ കൊച്ചി സിറ്റി പോലീസ് കമ്മീഷണറെയും സ്ഥാനത്തുനിന്ന് മാറ്റുന്ന സാഹചര്യവും ഉണ്ടായി. തങ്ങൾക്ക് നീതി ഉറപ്പാക്കുന്നത് വരെ പോരാട്ടം തുടരുമെന്നാണ് ജയ ബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി പറയുന്നത്.
English Summary
A complaint has been filed with the police demanding a special investigation into an Additional Judge, whose 17-year-old son drove a car without a license an act linked to a road accident in Cheranalloor. Bhadra Keerthi, the daughter of Jayapalakrishnan—who died in the accident—lodged the complaint, calling for an inquiry into the judge.