AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

കുറിപ്പുകളില്‍ മുഴുവന്‍ മകനെക്കുറിച്ചുള്ള ആശങ്കകള്‍; വില്ലനായത് ഓണ്‍ലൈന്‍ ഗെയ്‌മോ? ചങ്ങനാശേരിയിലെ കൂട്ടാത്മഹത്യയില്‍ അന്വേഷണം

Changanassery Death Case: ചങ്ങനാശേരിയില്‍ മൂന്നംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുന്നു. ചങ്ങനാശേരി എസ്ബി കോളേജിന് സമീപമായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഇന്നലെ രാവിലെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കുറിപ്പുകളില്‍ മുഴുവന്‍ മകനെക്കുറിച്ചുള്ള ആശങ്കകള്‍; വില്ലനായത് ഓണ്‍ലൈന്‍ ഗെയ്‌മോ? ചങ്ങനാശേരിയിലെ കൂട്ടാത്മഹത്യയില്‍ അന്വേഷണം
Changanassery family death caseImage Credit source: Social Media
Jayadevan AM
Jayadevan AM | Published: 01 Nov 2026 | 09:18 PM

കോട്ടയം: ചങ്ങനാശേരിയില്‍ മൂന്നംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുന്നു. കരിങ്കട വീട്ടില്‍ സാജു ആന്റണി (64), ഭാര്യ അനു (59), മകന്‍ സബിന്‍ (34) എന്നിവരാണ് മരിച്ചത്. ബെഡ്‌റൂമില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു ദമ്പതികളുടെ മൃതദേഹം. സ്റ്റോര്‍ റൂമിലാണ് സബിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാപിതാക്കള്‍ മരിച്ചത് കണ്ട് സബിനും ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് സംശയിക്കുന്നു. സാജുവിന്റെയും സബിന്റെയും സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

സബിന്‍ ചില ഓണ്‍ലൈന്‍ ഗെയ്മുകളിലൂടെയും, ട്രേഡിങിലൂടെയും സാമ്പത്തിക നഷ്ടം വരുത്തിയിട്ടുണ്ടെന്ന് ബന്ധുക്കളില്‍ ചിലര്‍ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. കുവൈത്തിലുള്ള സബിന്റെ ഭാര്യയില്‍ നിന്നും അന്വേഷണസംഘം വിവരങ്ങള്‍ തേടും.

മകനെക്കുറിച്ച് ആശങ്ക

ദമ്പതികള്‍ എഴുതിയ രണ്ട് ആത്മഹത്യാക്കുറിപ്പുകള്‍ പൊലീസ് കണ്ടെത്തി. മകനെക്കുറിച്ചുള്ള ആശങ്കകളായിരുന്നു കുറിപ്പുകളില്‍ മുഴുവന്‍. സാമ്പത്തിക ബാധ്യതയാണ് മരിക്കാന്‍ കാരണമെന്ന് ഇതില്‍ പറയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മകന്‍ ജീവനൊടുക്കാന്‍ സാധ്യതയുണ്ടെന്നും, അവനെ നന്നായി നോക്കണമെന്നും ബന്ധുക്കള്‍ക്ക് എഴുതിയ കുറിപ്പില്‍ ദമ്പതികള്‍ കുറിച്ചതായാണ് വിവരം. സാജുവും അനുവും നല്ല വസ്ത്രങ്ങള്‍ ധരിച്ച നിലയിലായിരുന്നു. വീട്ടില്‍ ധരിക്കുന്ന വസ്ത്രങ്ങളായിരുന്നു സബിന്റെ ശരീരത്തിലുണ്ടായിരുന്നത്. ബാങ്ക് രേഖകളും ഫോണുകളും പരിശോധിക്കാനാണ് പൊലീസിന്റെ നീക്കം.

Also Read: ബെഡ്‌റൂമില്‍ ദമ്പതികളുടെ മൃതദേഹം; മകന്‍ സ്റ്റോര്‍ റൂമില്‍ മരിച്ച നിലയില്‍; ചങ്ങനാശേരിയെ ഞെട്ടിച്ച് കൂട്ടമരണം

ചങ്ങനാശേരി എസ്ബി കോളേജിന് സമീപമായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഇന്നലെ രാവിലെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നേരത്തെ ഐടി മേഖലയിലാണ് സബിന്‍ ജോലി ചെയ്തിരുന്നത്. സാജു മുമ്പ് കോന്നിയില്‍ ചലചരക്ക് വ്യാപാരം നടത്തിയിരുന്നു. വീടിന്റെ മുകള്‍നില കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഹോംസ്‌റ്റേയായി നല്‍കിയിരുന്നു. സംഭവസമയം വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക് പോയിരിക്കുകയായിരുന്നു.

സംസ്‌കാരം ചൊവ്വാഴ്ച

ചൊവ്വാഴ്ച മൂന്ന് മണിക്കാണ് സംസ്‌കാരം. കോട്ടയം മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുവൈത്തിലുള്ള സബിന്റെ ഭാര്യ നാളെ നാട്ടിലെത്തും.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

English Summary

Three members of a family were found dead inside their home in Changanassery. The police suspect severe financial distress and debt triggered the tragedy. Investigators are currently checking the bank accounts and financial records of the deceased.

Follow Us