Kitchen Tips: സിങ്കിലെ എണ്ണമയവും കറയും നിമിഷനേരം കൊണ്ട് മാറ്റാം; ഇതാ ഒരു അടിപൊളി ട്രിക്ക്
How to Clean Stainless Steel Sink: പാത്രങ്ങൾ കഴുകുമ്പോൾ അടിഞ്ഞുകൂടുന്ന എണ്ണമയം, വെള്ളപ്പാടുകൾ, ദുർഗന്ധം എന്നിവ കാരണം സിങ്കിന്റെ സ്വാഭാവിക തിളക്കം നഷ്ടപ്പെടാറുണ്ട്. വിലകൂടിയ ക്ലീനിംഗ് ലിക്വിഡുകൾ ഉപയോഗിക്കാതെ തന്നെ അടുക്കളയിലുള്ള ലളിതമായ വസ്തുക്കൾ ഉപയോഗിച്ച് സിങ്ക് പുതിയതുപോലെ തിളക്കമുള്ളതാക്കാൻ സഹായിക്കുന്ന മാർഗങ്ങളിതാ...

അടുക്കളയിൽ ദിവസവും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒന്നാണ് സ്റ്റീൽ സിങ്കുകൾ. എന്നാൽ പാത്രങ്ങൾ കഴുകുമ്പോൾ അടിഞ്ഞുകൂടുന്ന എണ്ണമയം, വെള്ളപ്പാടുകൾ, ദുർഗന്ധം എന്നിവ കാരണം സിങ്കിന്റെ സ്വാഭാവിക തിളക്കം നഷ്ടപ്പെടാറുണ്ട്. വിലകൂടിയ ക്ലീനിംഗ് ലിക്വിഡുകൾ ഉപയോഗിക്കാതെ തന്നെ അടുക്കളയിലുള്ള ലളിതമായ വസ്തുക്കൾ ഉപയോഗിച്ച് സിങ്ക് പുതിയതുപോലെ തിളക്കമുള്ളതാക്കാൻ സഹായിക്കുന്ന മാർഗങ്ങളിതാ... (Image Credit source: Getty Images)

ആദ്യം സിങ്കിലുള്ള ഭക്ഷണ അവശിഷ്ടങ്ങളും പാത്രങ്ങളും പൂർണ്ണമായും മാറ്റുക. ചെറുചൂടുവെള്ളവും ഡിഷ് വാഷ് ലിക്വിഡും ഉപയോഗിച്ച് സിങ്ക് നന്നായി കഴുകി എണ്ണമയം നീക്കുക. സിങ്കിലെ ഈർപ്പം മാറും മുമ്പ് അതിലേക്ക് ബേക്കിംഗ് സോഡ തൂവിക്കൊടുക്കുക. ഒരു സോഫ്റ്റ് സ്പോഞ്ച് ഉപയോഗിച്ച് സിങ്കിന്റെ ഉപരിതലത്തിൽ നന്നായി തേച്ചുപിടിപ്പിക്കുക.

ഇത് കഠിനമായ കറകളെ അലിയിച്ചു കളയാൻ സഹായിക്കും. അതേസമയം, സ്റ്റീൽ വയർ സ്ക്രബ്ബറുകൾ ഉപയോഗിക്കരുത്. ഇത് പോറലുകൾ ഉണ്ടാകാൻ കാരണമാകും. ബേക്കിംഗ് സോഡയ്ക്ക് മുകളിലേക്ക് അല്പം വിനാഗിരി തളിക്കുക.

ഇവ തമ്മിൽ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന നുരയും പതയും വെള്ളപ്പാടുകളെയും കഠിനമായ കറകളെയും പെട്ടെന്ന് നീക്കം ചെയ്യും. 5 മിനിറ്റ് ഇത് മാറ്റിവെക്കുക. അരമുറി നാരങ്ങ ഉപയോഗിച്ച് സിങ്കിന്റെ വശങ്ങളിലും ടാപ്പിലും നന്നായി തിരുമ്മുക. ഇത് സിങ്കിലെ കറ പൂർണ്ണമായി മാറ്റാനും നല്ല സുഗന്ധം നൽകാനും സഹായിക്കും.

ചെറുചൂടുവെള്ളം ഉപയോഗിച്ച് സിങ്ക് നന്നായി കഴുകുക. അതിനുശേഷം ഒരു ഉണങ്ങിയ മൈക്രോഫൈബർ തുണി ഉപയോഗിച്ച് വെള്ളത്തുള്ളികൾ പൂർണ്ണമായും തുടച്ചു മാറ്റുക. സിങ്ക് തുടച്ച് ഉണക്കിയ ശേഷം രണ്ട് തുള്ളി വെളിച്ചെണ്ണയോ ബേബി ഓയിലോ ഒരു തുണിയിൽ തൊട്ട് സിങ്കിൽ തിരുമ്മിയാൽ കണ്ണാടി പോലെ തിളങ്ങുന്ന ഫിനിഷിംഗ് ലഭിക്കും.