AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Ranji Trophy: കരുത്തോടെ തിരിച്ചുവരാന്‍ കേരളം; ഇനി പോരാട്ടം ഗുജറാത്തിനെതിരെ: കെഎം ആസിഫ് ടീമില്‍

Kerala vs Gujarat Ranji Trophy 2026-27: രഞ്ജി ട്രോഫിയില്‍ നവംബര്‍ രണ്ടിന് ആരംഭിക്കുന്ന ഗുജറാത്തിനെതിരായ മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ മത്സരങ്ങളില്‍ സ്‌ക്വാഡില്‍ ഇല്ലാതിരുന്ന പേസര്‍ കെഎം ആസിഫിനെ ഉള്‍പ്പെടുത്തിയതാണ് ശ്രദ്ധേയം. ടീമില്‍ കാര്യമായ മറ്റ് മാറ്റങ്ങളില്ല. വിഷ്ണു വിനോദ് ക്യാപ്റ്റനായി തുടരും.

Ranji Trophy: കരുത്തോടെ തിരിച്ചുവരാന്‍ കേരളം; ഇനി പോരാട്ടം ഗുജറാത്തിനെതിരെ: കെഎം ആസിഫ് ടീമില്‍
Kerala Cricket Ranji TrophyImage Credit source: Kerala Cricket Association Facebook Page
Jayadevan AM
Jayadevan AM | Updated On: 31 Oct 2026 | 09:22 AM

രഞ്ജി ട്രോഫിയില്‍ നവംബര്‍ രണ്ടിന് ആരംഭിക്കുന്ന ഗുജറാത്തിനെതിരായ മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ മത്സരങ്ങളില്‍ സ്‌ക്വാഡില്‍ ഇല്ലാതിരുന്ന പേസര്‍ കെഎം ആസിഫിനെ ഉള്‍പ്പെടുത്തിയതാണ് ശ്രദ്ധേയം. ടീമില്‍ കാര്യമായ മറ്റ് മാറ്റങ്ങളില്ല. വിഷ്ണു വിനോദ് ക്യാപ്റ്റനായി തുടരും. രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, സച്ചിന്‍ ബേബി, ജലജ് സക്‌സേന, ആദിത്യ സര്‍വതെ തുടങ്ങിയ സീനിയര്‍ താരങ്ങളും ടീമിലുണ്ട്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ തിങ്കളാഴ്ച രാവിലെ 9.30-ന് മത്സരം ആരംഭിക്കും.

കേരള സ്‌ക്വാഡ്: വിഷ്ണു വിനോദ് (ക്യാപ്റ്റന്‍), രോഹന്‍ എസ് കുന്നുമ്മല്‍, അഭിഷേക് പി നായര്‍, അഭിഷേക് ജെ നായര്‍, സച്ചിന്‍ ബേബി, മുഹമ്മദ് അസ്ഹറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), സല്‍മാന്‍ നിസാര്‍, വരുണ്‍ നായനാര്‍ (വിക്കറ്റ് കീപ്പര്‍), ജലജ് സക്‌സേന, വൈശാഖ് ചന്ദ്രന്‍, ആദിത്യ സര്‍വതെ, അനുരാജ് ജെഎസ്, കെഎം ആസിഫ്, എംഡി നിധീഷ്, പവന്‍ രാജ്, ബേസില്‍ എന്‍പി.

പോരാട്ടം കരുത്തര്‍ക്കെതിരെ

കഴിഞ്ഞ മത്സരത്തില്‍ ബംഗാളിനെതിരെ ഇന്നിങ്‌സ് തോല്‍വി വഴങ്ങിയതിന്റെ ഞെട്ടലിലാണ് കേരളം. മംഗലാപുരം കെസിഎ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്നിങ്‌സിനും 287 റണ്‍സിനുമാണ് ബംഗാള്‍ കേരളത്തെ തോല്‍പിച്ചത്. 350, 198 എന്നിങ്ങനെയായിരുന്നു ആദ്യ രണ്ട് ഇന്നിങ്‌സിലെ ബംഗാളിന്റെ സ്‌കോറുകള്‍. എന്നാല്‍ കേരളത്തിന് രണ്ട് ഇന്നിങ്‌സിലും (141, 198) 200 പോലും കടക്കാനായില്ല.

Also Read: Ranji Trophy: അയ്യയ്യേ നാണക്കേട്! തിരുവനന്തപുരത്ത് വന്ന് കേരളത്തെ തീര്‍ത്തുവിട്ട് ബംഗാള്‍; ഇന്നിങ്‌സ് തോല്‍വി

ഒഡീഷയ്‌ക്കെതിരെ നേടിയ ഇന്നിങ്‌സ് ജയത്തിന്റെ ആശ്വാസത്തിലാണ് കേരളം ബംഗാളിനെ നേരിടാനെത്തിയത്. എന്നാല്‍ ബംഗാളിനെതിരെ കനത്ത തോല്‍വി വഴങ്ങേണ്ടി വന്നു. ഇന്നിങ്‌സിനും 36 റണ്‍സിനുമായിരുന്നു കേരളം ഒഡീഷയെ തകര്‍ത്തത്. ആദ്യ ഇന്നിങ്‌സില്‍ കേരളം 404 റണ്‍സെടുത്തു. ഒഡീഷ ആദ്യ ഇന്നിങ്‌സില്‍ 225 റണ്‍സെടുത്ത് പുറത്തായി. രണ്ടാം ഇന്നിങ്‌സില്‍ 143 റണ്‍സേ നേടാനായുള്ളൂ.

സീസണിലെ ആദ്യ മത്സരത്തില്‍ കേരളം ജാര്‍ഖണ്ഡിനോട് സമനില വഴങ്ങിയിരുന്നു. ജാര്‍ഖണ്ഡ് ആദ്യ ഇന്നിങ്‌സില്‍ 587 റണ്‍സെടുത്തു. 395, രണ്ടിന് 62 എന്നിങ്ങനെയായിരുന്നു കേരളത്തിന്റെ സ്‌കോറുകള്‍. കരുത്തരായ ഗുജറാത്തിനെതിരെയാണ് ഇനി കേരളത്തിന്റെ പോരാട്ടം. ഗുജറാത്ത് ഈ സീസണില്‍ ഇതുവരെ ഒരു തോല്‍വി പോലും വഴങ്ങിയിട്ടില്ല. ആദ്യ മത്സരത്തില്‍ ഒഡീഷയെ 10 വിക്കറ്റിന് തോല്‍പിച്ചിരുന്നു. ഡല്‍ഹി, മഹാരാഷ്ട്ര ടീമുകള്‍ക്കെതിരായ മത്സരം സമനിലയില്‍ കലാശിക്കുകയും ചെയ്തു.

English Summary

The Kerala team for the upcoming Ranji Trophy match against Gujarat has been announced. Pacer KM Asif returns to the squad, while Vishnu Vinod continues as the captain. Senior players including Rohan Kunnummal, Sachin Baby, and Jalaj Saxena remain in the side. The match starts on November 2 at the Narendra Modi Stadium in Ahmedabad.

Follow Us