Cleaning Tips: ഇറച്ചി വൃത്തിയാക്കുന്നതിൻ്റെ ദുർഗന്ധം അസഹനീയമോ? എന്നാലിതാ ചില എളുപ്പവഴികൾ
Clean Raw Chicken: തണുത്ത വെള്ളത്തിൽ കോഴി കഴുകുന്നത് രക്തം, ചർമ്മത്തിലെ ചെറിയ അഴുക്കുകൾ എന്നിവ നീക്കം ചെയ്യാൻ സഹായിക്കും. സിങ്കിൽ നിന്ന് മണം വരാതിരിക്കാൻ വിനാഗിരിയും ബേക്കിംഗ് സോഡയും ഉപയോഗിച്ച് വൃത്തിയാക്കാം.

നമ്മുടെ ആരോഗ്യ സുരക്ഷയെ മാനിച്ച് ഇറച്ചി വൃത്തിയായി കഴുകി തന്നെ പാചകം ചെയ്യേണ്ടത് നിർബന്ധമാണ്. എന്നാൽ അടുക്കളയിൽ വൃത്തിയാക്കിയ ശേഷവും നിലനിൽക്കുന്ന ദുർഗന്ധം അത് അസഹനീയമാണ്. ഇനി വിഷമിക്കേണ്ട ശരിയായ രീതിയിൽ വൃത്തിയാക്കാനുള്ള ചില എളുപ്പവഴികൾ നോക്കാം.

തണുത്ത വെള്ളത്തിൽ കോഴി കഴുകുന്നത് രക്തം, ചർമ്മത്തിലെ ചെറിയ അഴുക്കുകൾ എന്നിവ നീക്കം ചെയ്യാൻ സഹായിക്കും. ചിക്കൻ സിങ്കിലോ വൃത്തിയുള്ള ഒരു പാത്രത്തിലോ മാറ്റി കഴുകുക. കഴുകിയ ശേഷം, പേപ്പർ ടവലുകൾ ഉപയോഗിച്ച് ഉണക്കുന്നതും നല്ലതാണ്. സിങ്കിൽ നിന്ന് മണം വരാതിരിക്കാൻ വിനാഗിരിയും ബേക്കിംഗ് സോഡയും ഉപയോഗിച്ച് വൃത്തിയാക്കാം.

വിനാഗിരിയും നാരങ്ങയും കോഴിയിറച്ചി വൃത്തിയാക്കാൻ സഹായിക്കും. വിനാഗിരിയിലോ നാരങ്ങാ ലായനിയിലോ ചിക്കൻ മുക്കിവയ്ക്കുന്നത് ബാക്ടീരിയകളെയും ശക്തമായ ദുർഗന്ധത്തെയും ഇല്ലാതാക്കാൻ സഹായിക്കും. ഏകദേശം 10-15 മിനിറ്റ് ചിക്കൻ ലായനിയിൽ മുക്കിവയ്ക്കുക, ശേഷം കഴുകി വൃത്തിയാക്കാം.

ചിക്കൻ ഉപ്പുവെള്ളത്തിൽ മുക്കിവയ്ക്കുന്നതിലൂടെ വൃത്തിയാക്കാനും ബാക്ടീരിയകളെ നീക്കം ചെയ്യാനും സഹായിക്കും. കാരണം ഉപ്പുവെള്ളത്തിന് ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. വൃത്തിയാക്കിയ ശേഷമുള്ള ദുർഗന്ധം അകറ്റാൻ പെപ്പർമിന്റ് ഓയിൽ ഈ സിങ്കിൽ വിതറുക.

കോഴിയിൽ അധിക തൊലിയോ കൊഴുപ്പോ ഉണ്ടാകാം, അത് നീക്കം ചെയ്യുന്നത് നല്ലതാണ്. സിങ്കിലെ ദുർഗന്ധം ഇല്ലാതാക്കാൻ നാരങ്ങയുടെ തൊലി ഉപയോഗിക്കാവുന്നതാണ്. നാരങ്ങ നീര് പിഴിഞ്ഞ് നാരങ്ങയുടെ ഉള്ളിൽ ഉപ്പ് ചേർത്ത് സിങ്കിൽ തേച്ച് പിടിപ്പിച്ചാൽ മതിയാകും.