5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Waist Fat Loss: അരയിലെ കൊഴുപ്പ് മാറ്റണോ? ഈ അഞ്ച് പ്രഭാത പതിവുകൾ ശീലിക്കാം

Waist Fat Loss Habits: അഞ്ച് പ്രഭാത പതിവുകൾ ശീലിക്കുന്നത് അരയിൽ അടിഞ്ഞുകൂടിയ കൊഴുപ്പ് മാറ്റാൻ സഹായിക്കും. ചൂട് നാരങ്ങാവെള്ളം, സൂര്യപ്രകാശം, വ്യായാമം തുടങ്ങി അഞ്ച് കാര്യങ്ങളാണ് അരയിലെ കൊഴുപ്പ് മാറ്റാൻ സഹായിക്കുന്ന ശീലങ്ങൾ.

abdul-basith
Abdul Basith | Published: 11 Feb 2025 11:57 AM
അരയിൽ കൊഴുപ്പടിഞ്ഞുകൂടുന്നത് നമ്മളിൽ പലരുടെയും പ്രശ്നമാണ്. അഞ്ച് പ്രഭാത പതിവുകൾ ശീലിച്ചാൽ അരയിലെ കൊഴുപ്പ് നിയന്ത്രിക്കാനാവും. രാവിലെ ഒരു ഗ്ലാസ് ചൂട് നാരങ്ങാവെള്ളം കുടിയ്ക്കുന്നത് മെറ്റാബൊളിസം മെച്ചപ്പെടുത്താൻ സഹായിക്കും. നാരങ്ങയിലെ വിറ്റാമിൻ സി കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. ചൂടുവെള്ളം ടോക്സിൻസിനെ പുറത്താക്കി ദഹനത്തെ സഹായിക്കും. ഇതിൽ അല്പം തേൻ കൂടി ഇടുന്നത് വളരെ നല്ലതാണ്. (Image Courtesy - Freepik)

1 / 5
ഉയർന്ന പ്രോട്ടീനടങ്ങുന്ന പ്രഭാതഭക്ഷണം ഒഴിവാക്കരുത്. പ്രോട്ടീനടങ്ങുന്ന പ്രഭാതഭക്ഷണം പെട്ടെന്ന് വയറ് നിറയ്ക്കും. ഇത് ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുകയും ചെയ്യും. ഭക്ഷണം കഴിയ്ക്കാനുള്ള തോന്നൽ കുറയും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. ഇത് കൊഴുപ്പ് മാറ്റാൻ സഹായിക്കും. മുട്ട, വെണ്ണ, നട്ട്സ് തുടങ്ങിയവ ഉൾപ്പെടുത്തിയാൽ പേശീബലം വർധിപ്പിച്ച് അരയിലെ കൊഴുപ്പ് നിയന്ത്രിക്കും. (Image Courtesy - Freepik)

2 / 5
രാവിലെ ഭക്ഷണത്തിന് മുൻപ് വ്യായാമം ചെയ്യുന്നത് നല്ലതാണ്. ഫാസ്റ്റഡ് കാർഡിയോ എന്നാണ് ഈ രീതി അറിയപ്പെടുന്നത്. ഇത് കൊഴുപ്പ് കുറയ്ക്കാനുള്ള വളരെ മികച്ച ഒരു മാർഗമാണ്. ഒഴിഞ്ഞ വയറുമായി വ്യായാമം ചെയ്താൽ എനർജിയ്ക്കായി ശരീരത്തിലുള്ള കൊഴുപ്പാവും ഉപയോഗിക്കുക. 20-30 മിനിട്ട് നീളുന്ന നടപ്പോ റോപ് സ്കിപ്പിങോ ലൈറ്റ് ജോംഗിഗോ ഒക്കെ കലോറി കുറച്ച് അരയിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. (Image Courtesy - Pexels)

3 / 5
കുടവയറിൻ്റെയും അരയിലെ കൊഴുപ്പിൻ്റെയും പ്രധാന കാരണങ്ങളിലൊന്ന് മനപ്രയാസമാണ്. സ്ട്രെസ് ഹോർമോണായ കോർടിസോൾ അരയിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിലേക്ക് നയിക്കും. എല്ലാ ദിവസവും ഏതാനും മിനിട്ടുകൾ നീളുന്ന ഡീപ് ബ്രീത്തിങ്, യോഗ തുടങ്ങിയ കാര്യങ്ങൾ സ്ട്രെസ് കുറയ്ക്കും. ഇത് ദഹനത്തെ സഹായിക്കുകയും കൊഴുപ്പ് കുറയാൻ കാരണമാവുകയും ചെയ്യും. മനസ് ശാന്തമായിരിക്കുമ്പോൾ ശരീരം നന്നാവും. ഇത് മെറ്റാബൊളിസത്തെ സഹായിക്കുകയും ചെയ്യും. (Image Courtesy - Pexels)

4 / 5
രാവിലെ സൂര്യപ്രകാശം ഏൽക്കുന്നതും അരയിൽ അടിഞ്ഞുകൂടിയ കൊഴുപ്പ് കുറയ്ക്കാൻ സഹായകമാവും. 2013ൽ നടത്തിയ ഒരു പഠനമനുസരിച്ച് ആവശ്യമായ വൈറ്റമിൻ ഡി ഉള്ളവർക്ക് അരയിലെ കൊഴുപ്പ് കുറവായിരിക്കും. സൂര്യപ്രകാശം മെറ്റാബൊളിസം വർധിപ്പിക്കും. രാവിലെ 10-15 മിനിട്ട് സൂര്യപ്രകാശമേറ്റാൽ തന്നെ ആവശ്യമായ വൈറ്റമിൻ ഡി ലഭിക്കും. ഇത് അരയിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. (Image Cpurtesy - Pexels)

5 / 5