കൊറിയയിൽ യുദ്ധകാലത്ത് പോഷണം നൽകിയ കാപ്പി.... വീട്ടിലുണ്ടാക്കാം എളുപ്പത്തിൽ | Korean Banana Coffee Recipe: Make the Viral Nutrient-Packed Wartime Coffee Easily at Home Malayalam news - Malayalam Tv9

Banana coffee recipe: കൊറിയയിൽ യുദ്ധകാലത്ത് പോഷണം നൽകിയ കാപ്പി…. വീട്ടിലുണ്ടാക്കാം എളുപ്പത്തിൽ

Published: 

01 Dec 2025 | 07:39 PM

Korean Banana Coffee Recipe: വാഴപ്പഴത്തിന്റെ മണമുള്ള ഈ വെെറൽ കോഫിക്ക് ഏകദേശം കസ്റ്റാർഡിന്റെ ഘടനയാണ്. ഈ കൊറിയൻ പാനീയം 1970-കൾ മുതൽ വിപണിയിലുണ്ട്.

1 / 5
ഒരു കാപ്പിയ്ക്ക് യുദ്ധാനന്തമുണ്ടാകുന്ന ജനങ്ങളുടെ പോഷകക്കുറവ് മാറ്റാൻ പറ്റുമോ? കഴിയുമെന്നാണ് ബനാന കോഫി തെളിയിച്ചത്.  കൊറിയൻ യുദ്ധത്തിന്റെ അനന്തരഫലമായി രാജ്യത്ത് പോഷകാഹാരക്കുറവ് വ്യാപകമായ പശ്ചാത്തലത്തിലാണ് ബനാന കോഫി എന്ന ആശയം ഉടലെടുത്തത്. യുദ്ധാനന്തരം, ആഭ്യന്തര ക്ഷീര വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും ജനങ്ങളുടെ പോഷകാഹാരക്കുറവ് പരിഹരിക്കാനുമായി ദക്ഷിണ കൊറിയൻ സർക്കാർ കൂടുതൽ പാൽ കുടിക്കാൻ ജനങ്ങളെ നിർബന്ധിച്ചു. ആ കാലഘട്ടത്തിൽ വാഴപ്പഴം അവിടെ സുലഭമായിരുന്നു

2 / 5
ഈ സാഹചര്യമാണ് ബനാന കോഫി പോലുള്ള ഉത്പന്നങ്ങളുടെ പിറവിക്കും വ്യാപകമായ ഉപയോഗത്തിനും വഴിയൊരുക്കിയത്. ഭക്ഷ്യോത്പന്നങ്ങൾ ഉണ്ടാക്കുന്ന കമ്പനികൾ ഈ അവസരം മുതലെടുക്കുകയും, കഴിഞ്ഞ കുറച്ച് വർഷങ്ങളായി യു.എസ്. കഫേകളിലടക്കം കണ്ടുവരുന്ന ബനാന മിൽക്കുകൾ പോലുള്ള ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കുകയും ചെയ്തു.

3 / 5
ബനാന കോഫിയുടെ ജനപ്രീതി ക്രമാതീതമായി വർദ്ധിച്ചതിന് പിന്നിൽ സോഷ്യൽ മീഡിയക്ക് വലിയ പങ്കുണ്ടായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട കെ-പോപ്പ് താരങ്ങൾ ബനാന കോഫി കുടിക്കുന്ന വീഡിയോകൾ പങ്കുവെച്ചതോടെ ആരാധകർക്കിടയിൽ ഇത് ഒരു തരംഗമായി മാറി. അങ്ങനെ ലോകം മുഴുവൻ ഈ പാനീയം ട്രെൻഡിംഗ് ആയി.

4 / 5
ഇന്ന്, ബിങ്ഗ്രേ, ആമസോൺ, ഇൻസ്റ്റാകാർട്ട് തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും എച്ച് മാർട്ട് പോലുള്ള കൊറിയൻ ഗ്രോസറി സ്റ്റോറുകളിലും ബനാന കോഫി സർവ്വസാധാരണമാണ്. ബനാന മിൽക്ക് പൗഡറും ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. ഇത് വളരെ ലളിതമായി നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം.

5 / 5
ഒരു ജാറിൽ, രണ്ട് ടേബിൾസ്പൂൺ ഇൻസ്റ്റന്റ് കോഫി എടുത്ത് ചൂടുവെള്ളവുമായി ചേർത്ത് കട്ടപിടിക്കാതെ നന്നായി ഇളക്കുക. ശേഷം ഇതിലേക്ക് ആവശ്യത്തിന് ഐസ് ചേർക്കുക. ചെറുതായി അരിഞ്ഞെടുത്ത വാഴപ്പഴ കഷണങ്ങൾ ചേർത്തിളക്കുക. പിന്നീട് പാൽ ചേർക്കുക. ജാറിന്റെ അടപ്പ് വെച്ച് നന്നായി കുലുക്കി യോജിപ്പിക്കുക. സ്വാദിഷ്ടവും പോഷകസമൃദ്ധവുമായ ബനാന കോഫി ഇപ്പോൾ റെഡി.

ഐടി ഭീമന്മാർ നിയമനം കുറയ്ക്കുമ്പോൾ സംഭവിക്കുന്നത്?
കുക്കറിൽ വേവിക്കുമ്പോൾ ചോറ് കുഴഞ്ഞുപോകുന്നുണ്ടോ?
വെണ്ടക്ക ചീഞ്ഞുപോകില്ല, ചെയ്യേണ്ടത് ഇത്രമാത്രം
കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ
പുറത്തെ അടിപ്പിനുള്ള മൂർഖൻ, ഒന്നല്ല രണ്ടെണ്ണം
ഡോക്ടറുടെ 10 ലക്ഷം രൂപ തട്ടി, പഞ്ചാബിൽ നിന്നും പ്രതിയെ പിടികൂടി കേരള പോലീസ്
പിണറായി വിജയനും വിഡി സതീശനും ഒരിക്കൽ ഇല്ലതാകും
നന്മാറ വിത്തനശ്ശേരിയിൽ പുലി കൂട്ടിലാകുന്ന ദൃശ്യങ്ങൾ