5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Fromis 9: കെ-പോപ്പ് ആരാധകർക്ക് നിരാശ! ഫ്രോമിസ് 9 വേർപിരിയുന്നു; ഏജൻസിയുമായുള്ള കരാർ പുതുക്കില്ല

Kpop Girl Group Fromis 9 Terminates Contract: ബാൻഡ് പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിന് മുമ്പ്, ഫ്രോമിസ് 9 ആരാധകർക്കായി ഒരു ഗാനം കൂടി റിലീസ് ചെയ്യും. ഫ്ളവറിനായി (ആരാധകർ) പുറത്തിറക്കുന്ന ഗാനം ഡിസംബർ 23-ന് റിലീസാകും.

nandha-das
Nandha Das | Updated On: 30 Nov 2024 23:05 PM
ദക്ഷിണ കൊറിയൻ സംഗീത ബാൻഡായ ഫ്രോമിസ് 9 വേർപിരിയുന്നു. ബാൻഡിന്റെ ഏജൻസിയായ പ്ലെഡിസ് എന്റർടൈൻമെന്റ്‌സുമായുള്ള കരാർ അവസാനിപ്പിച്ചതായി കമ്പനി അറിയിച്ചു. 2024 ഡിസംബറോടെ ഇവരുടെ കരാർ കാലാവധി അവസാനിക്കും. ഇതോടെ ബാൻഡ് കമ്പനി വിടും. (Image Credits: Fromis 9 X)

1 / 5
"ഫ്രോമിസ് 9-നെ സ്നേഹിച്ച ആരാധകർക്ക് ഞങ്ങളുടെ അഗാധമായ നന്ദി അറിയിച്ചുകൊള്ളുന്നു. ബാൻഡിലെ അംഗങ്ങളുമായുള്ള കാരാർ ഡിസംബർ 31-ന് അവസാനിക്കും. ഒരുപാട് ചർച്ചകൾക്ക് ശേഷം, ഓരോ അംഗത്തിന്റെയും ഭാവിയും ആവശ്യങ്ങളും പരിഗണിച്ചാണ് അവരുമായുള്ള കരാർ അവസാനിപ്പിക്കാനുള്ള തീരുമാനത്തിൽ എത്തിയത്. "പ്ലെഡിസ് എന്റർടൈൻമെന്റ്സ് പ്രസ്താവനയിലൂടെ അറിയിച്ചു.  (Image Credits: Fromis 9 X)

2 / 5
ബാൻഡ് പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിന് മുമ്പ്, ഫ്രോമിസ് 9 ആരാധകർക്കായി ഒരു ഗാനം കൂടി റിലീസ് ചെയ്യും. ഫ്രോമിസ് 9-ന്റെ ആരാധകരായ ഫ്ളവറിനുള്ള സമ്മാനമായാണ് അവർ ഫാൻ സോങ് പുറത്തിറക്കുന്നത്. ഗാനം ഡിസംബർ 23-ന് റിലീസ് ആകും.  (Image Credits: Fromis 9 X)

3 / 5
2021-ൽ പ്ലെഡിസ് എന്റർടൈൻമെന്റ്‌സിലേക്ക് മാറുന്നതിന് മുമ്പ്, 'ഓഫ് ദി റെക്കോർഡ് എന്റർടൈൻമെന്റ്‌' എന്ന ഏജൻസിക്ക് കീഴിലായിരുന്നു ഫ്രോമിസ് 9 പ്രവർത്തിച്ചിരുന്നത്. അതേസമയം, ഇനി ഫ്രോമിസ് 9 മറ്റേതെങ്കിലും ഏജൻസിയിൽ ചേരുമോ എന്നുള്ള കാര്യത്തിൽ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. ഗ്രൂപ്പ് പ്രവർത്തനങ്ങൾ അവസാനിപ്പിച്ചാലും, അംഗങ്ങൾ സോളോ കരിയറിൽ ശ്രദ്ധ ചെലുത്താൻ ആണ് സാധ്യത.  (Image Credits: Fromis 9 X)

4 / 5
റോഹ്-ജി സുൻ, സൊങ് ഹാ-യങ്, ലീ സേ-റോം, ലീ ചേ-യങ്, ജങ് ഗ്യു-രി, ലീ നാ-ഗ്യുങ്, പാക് ജി-വോൻ, ലീ സോ-യോൻ, ബെക് ജി ഹോൻ എന്നിങ്ങനെ ഒമ്പത് അംഗങ്ങൾ അടങ്ങുന്നതായിരുന്നു ഫ്രോമിസ് 9 ആദ്യം. എന്നാൽ, 2022-ൽ ജങ് ഗ്യു-രി ഗ്രൂപ്പ് വിട്ടതോടെ കഴിഞ്ഞ രണ്ട് വർഷമായി എട്ട് അംഗങ്ങളോടെയാണ് ബാൻഡ് പ്രവർത്തിച്ചു വരുന്നത്.  (Image Credits: Fromis 9 X)

5 / 5
Latest Stories