Kumbh Mela in Kerala: കേരളത്തിന്റെ കുംഭമേള: തിരുനാവായയിൽ നടക്കുന്ന മഹാമാഘ മഹോത്സവം എന്താണ്? ഐതിഹ്യവും പ്രാധാന്യവും അറിയാം
Kumbh Mela in Kerala: ഈ ദിവസം ആഘോഷിക്കുന്ന അതിവിശിഷ്ടമായ പുണ്യോത്സവമാണ് മഹാമാഘ മഹോത്സവം. ഇതിനെ ദക്ഷിണ കേരളത്തിലെ കുംഭമേള എന്നും വിശേഷിപ്പിക്കാറുണ്ട്. മഹാമാഘ മഹോത്സവത്തിന്റെ പിറകിൽ വലിയ ഒരു ഐതിഹ്യം ആണ് നിലനിൽക്കുന്നത്....

മലപ്പുറം ജില്ലയിലെ തിരുനാവായയിൽ കേരളത്തിന്റെ കുംഭമേള എന്ന പേരിൽ മഹാമാഘ മഹോത്സവം ആരംഭിച്ചു. ജനുവരി 16 മുതൽ ഫെബ്രുവരി മൂന്ന് വരെയാണ് ഈ ആഘോഷം നടക്കുന്നത്. ഉത്സവത്തിലെ പ്രാധാന ചടങ്ങുകളിൽ ഗംഗ ആരതിക്ക് സമാനമായ നിള ആരതി രഥയാത്ര മോക്ഷപൂജകൾ വിശേഷ പുണ്യ സ്നാനം തുടങ്ങിയവയാണ്.(PHOTO: PTI)

വ്യാഴവട്ടത്തിൽ ഒരിക്കൽ അതായത് 12 വർഷത്തിലൊരിക്കൽ മാഘമാസത്തിലെ മകം നക്ഷത്രവും പൗർണമിയും ഒത്തു വരുന്ന ദിവസമാണ് മഹാമാഘം. ഈ ദിവസം ആഘോഷിക്കുന്ന അതിവിശിഷ്ടമായ പുണ്യോത്സവമാണ് മഹാമാഘ മഹോത്സവം. ഇതിനെ ദക്ഷിണ കേരളത്തിലെ കുംഭമേള എന്നും വിശേഷിപ്പിക്കാറുണ്ട്.(PHOTO: PTI)

പ്രധാനമായും ഇത് തമിഴ്നാട്ടിലെ കുംഭകോണത്താണ് നടക്കാറ്. എന്നാൽ ഇത്തവണ കേരളത്തിലും അതിവിപുലമായും അത്യന്തം ആചാര അനുഷ്ഠാനത്തോടെയും ഇത് ആഘോഷിക്കുകയാണ്. മഹാമാഘ മഹോത്സവത്തിന്റെ പിറകിൽ വലിയ ഒരു ഐതിഹ്യം ആണ് നിലനിൽക്കുന്നത്.പരശുരാമന്റെ നിർദ്ദേശപ്രകാരം ബ്രഹ്മാവ് ലോകനന്മയ്ക്കായി ആദ്യമായി യാഗം നടത്തിയത് തിരുനാവായയിലാണെന്നാണ് വിശ്വാസം. (PHOTO: PTI)

പുരാതന കാലത്ത് ഇവിടെ നടന്നിരുന്ന 'മാമാങ്കം' എന്ന ആഘോഷത്തിന് മഹാമാഘവുമായി ബന്ധമുളളതായും വിശ്വസിക്കപ്പെടുന്നു. ഇതിലെ പ്രധാന സവിശേഷതകൾ ഭാരതപ്പുഴയിൽ നടക്കുന്ന പുണ്യസ്നാനം, നിളാ ആരതി, സന്ന്യാസി സംഗമം, വേദപാരായണം എന്നിവയാണ്. (PHOTO: PTI)

മൗനി അമാവാസി (ജനുവരി 19), വസന്തപഞ്ചമി, രഥസപ്തമി തുടങ്ങിയ ദിവസങ്ങൾ സ്നാനത്തിന് ഏറെ വിശേഷപ്പെട്ടതാണ് എന്നാണ് ജ്യോതിഷികൾ പറയുന്നത്.ജാതിമതഭേദമന്യേ ലക്ഷക്കണക്കിന് ഭക്തരും സന്യാസിമാരും ഒത്തുചേരുന്ന ഈ ആഘോഷം ആത്മീയമായ ശുദ്ധീകരണത്തിനും തപസ്സിനും വ്രതത്തിനും ഏറ്റവും അനുയോജ്യമായ സമയമാണ് എന്നാണ് പറയപ്പെടുന്നത്. (PHOTO: PTI)

മാഘമാസത്തിൽ ചെയ്യുന്ന പ്രവർത്തികൾക്ക് ഇരട്ടിഫലം ലഭിക്കുമെന്നും വിശ്വാസം നിലനിൽക്കുന്നു. ഭാരതപ്പുഴയുടെ ഉത്ഭവസ്ഥാനം ആയ തിരുമൂർത്തി മലയിൽ നിന്നും ജനുവരി 19നാണ് രഥയാത്ര ആരംഭിക്കുക. ഇത് ജനുവരി 22ന് എത്തിച്ചേരും.(PHOTO: PTI)