OTT Releases : പുതിയ സിനിമകൾ കണ്ട് പുജ അവധി പൊളിക്കാം; ഈ ആഴ്ചത്തെ ഒടിടി റിലീസകുൾ ഇന്ന് മുതൽ
This Week Malayalam OTT Releases : മൂന്ന് മലയാളം ചിത്രങ്ങളാണ് ഇന്നും അർധരാത്രിയും നാളെയുമായി ഒടിടിയിൽ എത്തുന്നത്. ഒരു തമിഴ് ചിത്രവും പട്ടികയിൽ ശ്രദ്ധേയമാണ്

പൂജ അവധിയോട് അനുബന്ധിച്ച് ഈ ആഴ്ചത്തെ ഒടിടി റിലീസുകൾ നേരത്തെയാക്കിയിരിക്കുകയാണ് വിവിധ സ്ട്രീമിങ് പ്ലാറ്റ്ഫോമുകൾ. ഇന്ന് (ഒക്ടോബർ 1) അർധരാത്രിയിൽ മുതൽ ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ ഏതെല്ലാമാണെന്ന് പരിശോധിക്കാം.

ശിവകാർത്തികേയൻ്റെ മദ്രാസിയാണ് ഈ പട്ടികയിൽ ശ്രദ്ധേയമായ ചിത്രം. എ ആർ മുരുഗദോസ് ഒരുക്കിയ ചിത്രം ബോക്സ്ഓഫീസിൽ അമ്പേ പരാജയമായിരുന്നു. തുടർന്നാണ് ഇപ്പോൾ ഒടിടിയിൽ എത്തുന്നത്. ചിത്രം ഇന്ന് അർധരാത്രി മുതൽ ആമസോൺ പ്രൈം വീഡിയോയിൽ സംപ്രേഷണം ചെയ്യും.

ഇന്ന് ഒടിടിയിൽ എത്തുന്ന മൂന്ന് മലയാളം ചിത്രങ്ങളിൽ ഒന്ന് സാഹസം എന്ന സിനിമയാണ്. ഓണം മൂഡ് എന്ന വൈറൽ ഗാനം സാഹസം സിനിമയിലേതാണ്. ചിത്രം സൺ നെക്സിറ്റിലും ആമസോൺ പ്രൈം വീഡിയോയിലും ഇന്ന് അർധരാത്രി മുതൽ സംപ്രേഷണം ചെയ്യും.

മേനേ പ്യാർ കിയയാണ് പട്ടികയിലെ മറ്റൊരു മലയാളം ചിത്രം. പുതുമുഖങ്ങൾ നായികനായകന്മാരായി എത്തിയ മേനേ പ്യാർ കിയ ആമസോൺ പ്രൈം വീഡിയോയിൽ ഇന്ന് മുതൽ സംപ്രേഷണം ചെയ്യും.

അനൂപ് മേനോൻ ലാൽ ചിത്രം ചെക്ക്മേറ്റും ഇന്ന് ഒടിടിയിൽ എത്തുകയാണ്. ചിത്രം ഒക്ടോബർ രണ്ടാം തീയതി മുതൽ സീ5ൽ സംപ്രേഷണം ചെയ്യും