കറികള്‍ക്ക് രുചിയും മണവും നല്‍കുന്ന പ്രധാനിയാണ് പുളി. വാളന്‍ പുളി (Tarmarind), കുടംപുളി (Kokum) അഥവാ മലബാര്‍ പുളി എന്നീ രണ്ടിനങ്ങളാണ് പ്രധാനമായും ഉപയോഗത്തിലുള്ളത്.
1 / 5
വിറ്റാമിന്‍-സി, സിട്രിക് ആസിഡ്, മാലിക് ആസിഡ്, അസറ്റിക് ആസിഡ്, അസ്‌കോര്‍ബിക് ആസിഡ് എന്നീ ആന്റി ഓക്‌സിഡന്റുകളും ഗ്രാസിനോള്‍ എന്ന ഘടകവും കുടംപുളിയില്‍ അടങ്ങിയിട്ടുണ്ട്. ആന്റി ഓക്‌സിഡന്റ് ആന്റി ബാക്ടീരിയില്‍-ആന്റി കാര്‍സിനോജിക് ഗുണങ്ങള്‍ ഉള്ള ഇവ പ്രതിരോധശേഷി വര്‍ധിപ്പിക്കും.
2 / 5
ഇതിലെ ഹൈഡ്രോസിട്രിക് ആസിഡ് (HCA) എന്ന ഘടകം ദഹനസംബന്ധമായ അസ്വസ്ഥതകളെ അകറ്റി മലബന്ധം, അസിഡിറ്റി എന്നിവ തടയുന്നു. എച്ച്.സി.എ. അമിതകൊഴുപ്പിനെ തടഞ്ഞ് ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.
3 / 5
ഗുണങ്ങള്‍ ഏറെയുണ്ടെങ്കിലും പുളി ഒരുനേരത്തെ ഭക്ഷണത്തിന്റെ ഭാഗമാക്കുകയാണ് നല്ലത്. പരമാവധി 10 ഗ്രാമില്‍ കൂടുതല്‍ ഉപയോഗിക്കേണ്ടതില്ല.
4 / 5
രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെയധികം താഴാന്‍ ഇവയുടെ അമിത ഉപയോഗം കാരണമാകാം. അതിനാല്‍ പ്രമേഹമുള്ളവര്‍ ശ്രദ്ധയോടെ മാത്രമേ ഉപയോഗിക്കാവൂ.