ലോകഃ മുതൽ മിറാഷ് വരെ; ഒക്ടോബറിൽ ഇനി ഒടിടിയിൽ വരാനിരിക്കുന്ന ചിത്രങ്ങൾ | Malayalam OTT Releases October 2025 Movie List From Lokah To Mirage Check When Where Movie Hit Malayalam news - Malayalam Tv9

Malayalam OTT Releases : ലോകഃ മുതൽ മിറാഷ് വരെ; ഒക്ടോബറിൽ ഇനി ഒടിടിയിൽ വരാനിരിക്കുന്ന ചിത്രങ്ങൾ

Published: 

03 Oct 2025 23:03 PM

October Malayalam OTT Releases : ഒക്ടോബർ മാസത്തിൽ നിരവധി ചിത്രങ്ങളാണ് ഒടിടി റിലീസിനായി കാത്തിരിക്കുന്നത്. ഏറ്റവും സെപ്റ്റംബറിൽ റിലീസായ സിനിമകളും ഈ പട്ടികയിലുണ്ട്

1 / 6എല്ലാ മാസത്തിലെ പോലെ ഒക്ടോബറിൽ നിറയെ ചിത്രങ്ങളാണ് ഒടിടി റിലീസിനായി തയ്യാറെടുക്കുന്നത്. പൂജയോട് അനുബന്ധിച്ച് ഒക്ടോബർ മാസത്തിൻ്റെ തുടക്കത്തിൽ തന്നെ ഏതാനും ചിത്രങ്ങൾ ഒടിടിയിൽ എത്തിയിരുന്നു. ഇനി ഈ മാസം ഒടിടിയിൽ എത്താൻ പോകുന്ന ചിത്രങ്ങൾ ഏതെല്ലാമാണെന്ന് പരിശോധിക്കാം

എല്ലാ മാസത്തിലെ പോലെ ഒക്ടോബറിൽ നിറയെ ചിത്രങ്ങളാണ് ഒടിടി റിലീസിനായി തയ്യാറെടുക്കുന്നത്. പൂജയോട് അനുബന്ധിച്ച് ഒക്ടോബർ മാസത്തിൻ്റെ തുടക്കത്തിൽ തന്നെ ഏതാനും ചിത്രങ്ങൾ ഒടിടിയിൽ എത്തിയിരുന്നു. ഇനി ഈ മാസം ഒടിടിയിൽ എത്താൻ പോകുന്ന ചിത്രങ്ങൾ ഏതെല്ലാമാണെന്ന് പരിശോധിക്കാം

2 / 6

ആസിഫ് അലിയുടെ രണ്ട് ചിത്രങ്ങളാണ് ഒക്ടോബർ മാസത്തിൽ ഒടിടിയിൽ എത്തുന്നത്. ഒന്ന് ആഭ്യന്തര കുറ്റവാളി എന്ന ചിത്രമാണ്. ചിത്രം സീ5ൽ ഒക്ടോബർ 18-ാം തീയതി മുതൽ സംപ്രേഷണം ചെയ്യും

3 / 6

രണ്ടാമത്തെ ചിത്രം മിറാഷാണ്. ജീത്തു ജോസഫ്-ആസിഫ് അലി കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം സോണി ലിവിൽ ഒക്ടോബർ 23-ാം തീയതി മുതൽ സംപ്രേഷണം ചെയ്യും.

4 / 6

നിവിൻ പോളി നായകനായി എത്തുന്ന ഫാർമ എന്ന വെബ് സീരീസാണ് ഒക്ടോബറിലെ ഒടിടിയുടെ മറ്റ് ആകർഷണീയത. ജിയോ ഹോട്ട്സ്റ്റാർ സ്പെഷ്യലായ വെബ് സീരീസ് ഒക്ടോബർ അവസാനത്തോടെ സംപ്രേഷണം ചെയ്യും

5 / 6

തിയറ്ററുകളിൽ തരംഗമായി മാറിയ ലോകഃ സിനിമയും ഈ മാസം തന്നെ ഒടിടിയിൽ എത്തിയേക്കും. ജിയോ ഹോട്ട്സ്റ്ററാണ് ലോകഃ സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

6 / 6

തെലുങ്ക് സൂപ്പർ താരം ജൂനിയർ എൻടിആറും ഹൃത്വിക് റോഷനും ഒന്നിച്ചു സ്പൈ ആക്ഷൻ ത്രില്ലർ ചിത്രം വാർ 2 ഈ മാസം ഒടിടിയിൽ എത്തും. നെറ്റ്ഫ്ലിക്സാണ് വാർ 2 സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഒക്ടോബർ ഒമ്പതിന് റിലീസാകും. ചിത്രം മലയാളത്തിലും സംപ്രേഷണം ചെയ്യും.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും