OTT Releases : മോഹൻലാലിൻ്റെ ഹൃദയപൂർവ്വം മുതൽ ഓടും കുതിര ചാടും കുതിര വരെ; നാളെ ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ
This Week Malayalam OTT Releases : ഒട്ടുമിക്ക എല്ലാ പ്ലാറ്റ്ഫോമിലും മലയാളം ചിത്രങ്ങളുടെ ഒടിടി റിലീസുണ്ട്. ഓണം റിലീസായി എത്തിയ രണ്ട് ചിത്രങ്ങളും ഈ പട്ടികയിൽ ഉണ്ട്.

പൂജ അവധിക്ക് മുന്നോടിയായി നിരവധി മലയാളം ചിത്രങ്ങളാണ് ഒടിടി സംപ്രേഷണത്തിനായി തയ്യാറെടുക്കുന്നത്. ഓണം റിലീസായി എത്തിയ മോഹൻലാൽ ചിത്രം ഉൾപ്പെടെയുള്ള സിനിമകളാണ് നാളെ അർധരാത്രി (സെപ്റ്റംബർ 23) മുതൽ വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിൽ സംപ്രേഷണം ചെയ്യാൻ ഒരുങ്ങുന്നത്.

ഈ പട്ടികയിൽ ഏറ്റവും ശ്രദ്ധേയമായ ഒടിടി റിലീസാണ് മോഹൻലാലിൻ്റെ ഹൃദയപൂർവ്വം സിനിമ. ഓണം റിലീസായി എത്തിയ മോഹൻലാൽ-സത്യൻ അന്തികാട് ചിത്രം നാളെ അർധരാത്രി മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ചെയ്യും

മറ്റൊരു ഓണം റിലീസ് ചിത്രമായ ഫഹദ് ഫാസിലിൻ്റെ ഓടും കുതിര ചാടും കുതിരയും നാളെ ഒടിടിയിൽ എത്തും. നെറ്റ്ഫ്ലിക്സാണ് ഫഹദ് ഫാസിൽ ചിത്രത്തിൻ്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

സെപ്റ്റംബർ 26ന് ഒടിടിയിൽ എത്തുന്ന മറ്റൊരു ചിത്രമാണ് സുമതി വളവ്. അർജുൻ അശോകൻ നായകനായി എത്തിയ ചിത്രം നാളെ അർധരാത്രി മുതൽ സീ5-ലാണ് സംപ്രേഷണം ചെയ്യുക.

ഈ പട്ടികയിൽ ഇടം നേടിയ മറ്റൊരു ചിത്രമാണ് ആസിഫ് അലിയുടെ സർക്കീട്ട്. നിരൂപക പ്രശംസ നേടിയെടുത്ത സർക്കീട്ട് മനോരമ മാക്സിലൂടെയാണ് നാളെ അർധരാത്രി മുതൽ സംപ്രേഷണം ചെയ്യുക.

ഈ ചിത്രങ്ങൾക്ക് പുറമെ അനൂപ് മേനോൻ്റെ ചെക്ക്മേറ്റ് എന്ന സിനിമയും ഒടിടിയിൽ എത്തുന്നുണ്ട്. സി5 ആണ് ചെക്ക്മേറ്റിൻ്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ഒക്ടോബർ രണ്ടാം തീയതി മുതൽ സംപ്രേഷണം ചെയ്യും.