Mammootty Returns: ‘ചെറിയ ഇടവേളയ്ക്ക് ശേഷം ഞാന്‍ തിരിച്ചെത്തുന്നു, അതും ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ചെയ്യാന്‍’
Mammootty returns to acting after after a short break: ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി കാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ തിരിച്ചുവരവില്‍ ആരാധകരും ആവേശത്തിലാണ്. 'പാട്രിയറ്റ്' എന്ന ചിത്രത്തിന്റെ ഷൂട്ടിങിനായി താരം ഹൈദരാബാദിലേക്ക് പുറപ്പെട്ടു

ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി അഭിനയത്തിലേക്ക് തിരിച്ചെത്തുന്നു. സോഷ്യല്‍ മീഡിയയിലൂടെ മമ്മൂട്ടി തന്റെ 'കം ബാക്ക്' ചിത്രം പുറത്തുവിട്ടു. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ജീവിതത്തില്‍ താന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യം ചെയ്യാന്‍ തിരിച്ചെത്തുന്നുവെന്ന് അദ്ദേഹം കുറിച്ചു (Image Credits: facebook.com/Mammootty)

''ഇടവേളയെടുത്തപ്പോള്‍ എന്നെ അന്വേഷിച്ച എല്ലാവരോടുമുള്ള നന്ദി അറിയിക്കാന്‍ വാക്കുകള്‍ മതിയാകില്ല. കാമറ വിളിക്കുന്നു...''-മമ്മൂട്ടി കുറിച്ചു. അതേസമയം, മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന 'പാട്രിയറ്റ്' എന്ന ചിത്രത്തിന്റെ ഷൂട്ടിങിനായി താരം ഹൈദരാബാദിലേക്ക് പുറപ്പെട്ടു (Image Credits: facebook.com/Mammootty)

ചെന്നൈ വിമാനത്താവളത്തില്‍ നിന്നാണ് അദ്ദേഹം ഹൈദരാബാദിലേക്ക് പോയത്. ചെന്നൈ വിമാനത്താവളത്തിലേക്ക് അദ്ദേഹം സ്വയം ഡ്രൈവ് ചെയ്താണ് എത്തിയത്. നിര്‍മാതാവ് ആന്റോ ജോസഫും വിമാനത്താവളത്തില്‍ മമ്മൂട്ടിക്ക് ഒപ്പമുണ്ടായിരുന്നു (Image Credits: facebook.com/Mammootty)

മാധ്യമങ്ങള്‍ പ്രതികരണം തേടിയെങ്കിലും താരം ഒന്നും മിണ്ടിയില്ല. എല്ലാവരെയും കൈ വീശി കാണിച്ചാണ് അദ്ദേഹം വിമാനത്താവളത്തിനുള്ളിലേക്ക് നടന്നുപോയി. സണ്‍ഗ്ലാസ് ധരിച്ചായിരുന്നു താരം എയര്‍പോര്‍ട്ടിലേക്ക് എത്തിയത് (Image Credits: facebook.com/Mammootty)

ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി കാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ തിരിച്ചുവരവില്‍ ആരാധകരും ആവേശത്തിലാണ്. സമൂഹമാധ്യമങ്ങളില്‍ താരത്തിന് ആശംസ നേര്‍ന്ന് നിരവധി കമന്റുകളാണ് വരുന്നത് (Image Credits: facebook.com/Mammootty)