"ഞാൻ ആദ്യമായാണ് അറിയുന്നത്"! ഖവാജയ്ക്ക് സ്റ്റാര്‍ക്കിന്റെ മറുപടി; പന്ത് ചുരണ്ടല്‍ വിവാദം വീണ്ടും കത്തുന്നു | Mitchell Starc Responds to Usman Khawaja’s Ball-Tampering Claims in Autobiography Malayalam news - Malayalam Tv9

“ഞാൻ ആദ്യമായാണ് അറിയുന്നത്”! ഖവാജയ്ക്ക് സ്റ്റാര്‍ക്കിന്റെ മറുപടി; പന്ത് ചുരണ്ടല്‍ വിവാദം വീണ്ടും കത്തുന്നു

Published: 

10 Nov 2026 | 05:24 PM

Sandpapergate Controversy: പന്ത് ചുരണ്ടല്‍ വിവാദവുമായി ബന്ധപ്പെട്ട് ഉസ്മാന്‍ ഖവാജ നടത്തിയ ചില പ്രതികരണങ്ങള്‍ ചര്‍ച്ചയായിരിക്കുകയാണ്. പന്ത് ചുരണ്ടല്‍ നീക്കങ്ങളെക്കുറിച്ച് താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും അടങ്ങുന്ന അന്നത്തെ മുഴുവന്‍ ഓസീസ് ടീം മാനേജ്‌മെന്റിനും അറിവുണ്ടായിരുന്നുവെന്നാണ് ഖവാജയുടെ പ്രതികരണം. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മിച്ചല്‍ സ്റ്റാര്‍ക്ക്.

1 / 5
2018-ലെ പന്ത് ചുരണ്ടല്‍ വിവാദവുമായി ബന്ധപ്പെട്ട് മുന്‍ ഓസീസ് താരം ഉസ്മാന്‍ ഖവാജ നടത്തിയ ചില പ്രതികരണങ്ങള്‍ ചര്‍ച്ചയായിരിക്കുകയാണ്. പന്ത് ചുരണ്ടല്‍ നീക്കങ്ങളെക്കുറിച്ച് താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും അടങ്ങുന്ന അന്നത്തെ മുഴുവന്‍ ഓസീസ് ടീം മാനേജ്‌മെന്റിനും അറിവുണ്ടായിരുന്നുവെന്നാണ് ഖവാജയുടെ പ്രതികരണം. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. ഈ വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ താനധികം ശ്രദ്ധിച്ചിട്ടില്ലെന്ന് സ്റ്റാര്‍ക്ക് പറഞ്ഞു (Image Credit Source: PTI).

2 / 5
പന്തിന്റെ അവസ്ഥയിൽ മാറ്റം വരുത്താൻ പുറത്തുനിന്നുള്ള വസ്തുക്കൾ ഉപയോഗിച്ചതിനെക്കുറിച്ച് തങ്ങൾക്ക് അറിവില്ലെന്ന് 2021-ല്‍ ഓസീസ് ബൗളര്‍മാര്‍ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. അന്നത്തെ പ്രസ്താവനയില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ് സ്റ്റാര്‍ക്ക്. 2018-ൽ കേപ് ടൗണിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിനിടെയാണ് ഓസീസ് ടീമിനെ നാണംകെടുത്തിയ 'സാൻഡ്‌പേപ്പർഗേറ്റ്' വിവാദം ഉടലെടുത്തത്. പന്തിൽ സാൻഡ്‌പേപ്പർ ഉപയോഗിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന്, അന്നത്തെ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണർ എന്നിവർക്ക് ഒരു വർഷത്തെ വിലക്കും, കാമറൂൺ ബാൻക്രോഫ്റ്റിന് ഒമ്പത് മാസത്തെ വിലക്കും ലഭിച്ചിരുന്നു.

3 / 5
ആത്മകഥയായ 'സബർ' പ്രസിദ്ധീകരിക്കുന്നതിന് മുന്നോടിയായാണ് അന്നത്തെ വിവാദത്തെക്കുറിച്ച് ഖവാജ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയത്. അന്നത്തെ വിവാദം ടീമിലെ എല്ലാവര്‍ക്കും അറിയാമായിരുന്നു. എന്നാല്‍ സ്മിത്ത്, വാർണർ, ബാൻക്രോഫ്റ്റ് എന്നിവർ മാത്രമാണ് ഈ സംഭവത്തിൽ നേരിട്ട് ഉൾപ്പെട്ടിട്ടുള്ളത് എന്ന ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ  നിലപാടിനെ ഖവാജ ചോദ്യം ചെയ്തു. ഇതിന്റെ ഉത്തരവാദിത്തം എല്ലാവരും കൂടി പങ്കിടേണ്ടതായിരുന്നുവെന്നാണ് ഖവാജയുടെ നിലപാട്.

4 / 5
കേപ് ടൗണിലെ മത്സരത്തിന് മുമ്പ്‌ ഗ്കെബെർഹയിൽ (പോർട്ട് എലിസബത്ത്) നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തിലും സാൻഡ്പേപ്പർ ഉപയോഗിച്ചിരുന്നതായി ഖവാജ തന്റെ പുസ്തകത്തിൽ ആരോപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഖവാജയുടെ പുതിയ പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു സ്റ്റാര്‍ക്ക്. ഈ വിവാദങ്ങളില്‍ നിന്ന് താന്‍ വിട്ടുനില്‍ക്കുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. താന്‍ ഇതിന് വലിയ ശ്രദ്ധ നല്‍കിയിട്ടില്ലെന്നും സ്റ്റാര്‍ക്ക് പറഞ്ഞതായി ഫോക്‌സ് സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്തു. എട്ടു വർഷം മുമ്പ് നടന്ന സംഭവത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടെന്നത് വ്യക്തമാണ്. അക്കാലത്തും അതിനു ശേഷവും തങ്ങള്‍ ഇക്കാര്യത്തിൽ വിശദമായ ചോദ്യം ചെയ്യലുകൾക്ക് വിധേയരായിരുന്നുവെന്ന് സ്റ്റാര്‍ക്ക് പറഞ്ഞു.

5 / 5
മറ്റ് ബൗളർമാർക്ക് വേണ്ടി സംസാരിക്കാൻ താന്‍ ആഗ്രഹിക്കുന്നില്ല. എന്നാൽ എൻ്റെ നിലപാടിൽ മാറ്റമൊന്നുമില്ല. 2021-ൽ ഞങ്ങൾ പറഞ്ഞ കാര്യങ്ങളിൽ നിന്ന് തൻ്റെ ഓർമ്മയ്ക്ക് യാതൊരു മാറ്റവും വന്നിട്ടില്ല. പോര്‍ട്ട് എലിസബത്തിലെ മത്സരത്തിലും പന്ത് ചുരണ്ടല്‍ നടന്നോയെന്ന് തനിക്ക് അറിയില്ല. പോർട്ട് എലിസബത്തിൽ അത്തരമൊരു സംഭവം നടന്നതായി താന്‍ ആദ്യമായാണ് അറിയുന്നത്. ഇക്കാര്യം വിശദീകരിക്കേണ്ടത് അത് ഉന്നയിച്ചവർ തന്നെയാണെന്നും മിച്ചല്‍ സ്റ്റാര്‍ക്ക് വ്യക്തമാക്കി.

Loading...
Unable to load recommendations.
Follow Us
7000mAh ബാറ്ററി, 200MP ക്യാമറ; മോട്ടറോള സിഗ്നേച്ചർ 27 എത്തി
ഏമ്പക്കം എങ്ങനെ കുറയ്ക്കാം? 6 മാര്‍ഗങ്ങള്‍
മുൻജന്മത്തിലെ ഓർമകൾ ഇപ്പോഴും നിങ്ങളിലുണ്ടോ? സൂചനകൾ അറിയാം
മുട്ട വില കൂടി, പ്രോട്ടീന് പകരമായി ഇവ കഴിച്ചോളൂ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി