Mohanlal Assets: പടം വിജയിക്കാത്തത് ലാലേട്ടനെ ബാധിക്കില്ല; ആസ്തി 400 കോടി മേലെ, ബുർജ് ഖലീഫ അപ്പാർട്ട്മെൻ്റ് വില പോലും ഞെട്ടിക്കും
Mohanlal Assets: സിനിമ, ബ്രാൻഡിംഗ്, സ്വന്തം ബിസിനസ് എന്നിവയിൽ നിന്നെല്ലാം വരുമാനം താരത്തിന് ലഭിക്കുന്നുണ്ട്, സ്വന്തമായി സിനിമാ നിർമ്മാണ കമ്പനിയും കൊച്ചി. തിരുവനന്തപുരം, ചെന്നൈ എന്നിവിടങ്ങളിൽ വസ്തു വകകളുമുണ്ട്

മലയാള സിനിമയിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങിക്കുന്ന താരമാണ് ഇപ്പോഴും മോഹൻലാൽ (വിവരങ്ങൾ: ഫോബ്സ്, ഇക്കണോമിക് ടൈംസ്)

ഇക്കണോമിക് ടൈംസ് പങ്ക് വെച്ച കണക്ക് പ്രകാരം 410 കോടിയാണ് മോഹൻലാലിൻ്റെ ആസ്തി. സിനിമയിൽ നിന്നും, ബ്രാൻഡിംഗ് അടക്കമാണിത്. വിസ്മയ മാക്സ് സ്റ്റുഡിയോ അടക്കം വരുമാനത്തിലാണ് (വിവരങ്ങൾ: ഫോബ്സ്, ഇക്കണോമിക് ടൈംസ്)

ഫോബ്സ് ഇന്ത്യയുടെ 2019-ലെ റിപ്പോർട്ട് പ്രകാരം 64.5 കോടിയാണ് അദ്ദേഹത്തിൻ്റെ വാർഷിക വരുമാനം, ബിഗ് ബോസ് ഷോ ഹോസ്റ്റ് എന്ന നിലയിൽ 18 കോടിയാണ് അദ്ദേഹത്തിന് ലഭിക്കുന്നത് (വിവരങ്ങൾ: ഫോബ്സ്, ഇക്കണോമിക് ടൈംസ്)

അഞ്ച് കോടിയുടെ റേഞ്ച് റോവർ,90 ലക്ഷത്തിൻ്റെ ടൊയോട്ടാ വെൽഫയർ, 1.36 കോടിയുടെ ലാൻ്റ് ക്രൂയിസർ, 78 ലക്ഷത്തിൻ്റെ മെഴ്സീഡസ് ബെൻസ് ജിഎൽ350, 4 കോടിയുടെ ലംബോർഗിനി ഉറൂസ് എന്നിവയാണ് അദ്ദേഹത്തിൻ്റെ വാഹനങ്ങൾ (വിവരങ്ങൾ: ഫോബ്സ്, ഇക്കണോമിക് ടൈംസ്)

ബുർജ് ഖലീഫയിൽ താരം സ്വന്തമാക്കിയിരിക്കുന്ന അപ്പാർട്ട്മെൻ്റിൻ്റെ വില ഇപ്പോഴും പുറത്തു വിട്ടിട്ടില്ല. (വിവരങ്ങൾ: ഫോബ്സ്, ഇക്കണോമിക് ടൈംസ്)