മാസം 20,000 രൂപയാണോ ശമ്പളം? ചെലവെല്ലാം കഴിഞ്ഞ് പണം ലാഭിക്കാൻ ഈ റൂൾ നോക്കൂ... | Monthly Budget Plan for Rs 20,000 Salary in India, Know These Smart Expense and Savings Guide Malayalam news - Malayalam Tv9

Salary Management: മാസം 20,000 രൂപയാണോ ശമ്പളം? ചെലവെല്ലാം കഴിഞ്ഞ് പണം ലാഭിക്കാൻ ഈ റൂൾ നോക്കൂ…

Updated On: 

14 Jun 2026 | 09:56 PM

Monthly Budget Plan for Rs 20,000 Salary: കൃത്യമായ സാമ്പത്തിക ആസൂത്രണവും ബജറ്റും ഉണ്ടെങ്കിൽ അനാവശ്യ ചെലവുകൾ ഒഴിവാക്കി മാസം തോറും മികച്ചൊരു തുക സമ്പാദിക്കാൻ സാധിക്കും. 50-30-20 റൂളാണ് ഇവിടെ നിങ്ങളെ സഹായിക്കുന്നത്. അതുപോലെ, പണം ലാഭിക്കാൻ ചില ടിപ്സുകൾ കൂടി പിന്തുടരേണ്ടതാണ്.

1 / 5
പ്രതിമാസം 20,000 രൂപ മാത്രം ശമ്പളമുള്ളവർക്ക് ഇതിൽ നിന്ന് പണം മിച്ചം പിടിക്കാം എന്നത് വലിയ വെല്ലുവിളിയാണ്. വാടക, ഭക്ഷണം, യാത്ര, മറ്റ് കുടുംബ ആവശ്യങ്ങൾ എന്നിവയെല്ലാം ഈ തുകയ്ക്കുള്ളിൽ ഒതുക്കുക എന്നത് അൽപം പ്രയാസമാണ്. എന്നാൽ കൃത്യമായ സാമ്പത്തിക ആസൂത്രണവും ബജറ്റും ഉണ്ടെങ്കിൽ അനാവശ്യ ചെലവുകൾ ഒഴിവാക്കി മാസം തോറും മികച്ചൊരു തുക സമ്പാദിക്കാൻ സാധിക്കും. (Image Credit source: Getty Images)

2 / 5
50-30-20 റൂളാണ് ഇവിടെ നിങ്ങളെ സഹായിക്കുന്നത്. അതായത് വരുമാനത്തിന്റെ 50% അത്യാവശ്യ കാര്യങ്ങൾക്കും, 30% വ്യക്തിഗത താല്പര്യങ്ങൾക്കും, 20% സമ്പാദ്യത്തിലേക്കും മാറ്റിവെക്കുക. എന്നാൽ, 20,000 രൂപ ശമ്പളമുള്ളവർക്ക് 60% അത്യാവശ്യങ്ങൾക്ക് 20% വ്യക്തിഗത താല്പര്യങ്ങൾ, 20% സമ്പാദ്യം എന്ന രീതിയിലേക്ക് മാറ്റി പ്രയോഗിക്കാവുന്നതാണ്.

3 / 5
അതുപോലെ, പണം ലാഭിക്കാൻ ചില ടിപ്സുകൾ കൂടി പിന്തുടരേണ്ടതാണ്. ദിവസേനയുള്ള ചെലവുകൾ ട്രാക്ക് ചെയ്യാൻ മറക്കരുത്. ചെലവുകൾ കൃത്യമായി നിരീക്ഷിക്കാൻ യുപിഐ എക്സ്പെൻസ് ട്രാക്കർ ആപ്പുകൾ ഉപയോഗിക്കാവുന്നതാണ്. പുറത്ത് നിന്നുള്ള ഭക്ഷണം പരമാവധി കുറയ്ക്കാം. ഇതിലൂടെ വലിയ തുക ലാഭിക്കാം.

4 / 5
പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് പരമാവധി കുറയ്ക്കുന്നത് പോലെ, ഇഎംഐ പർച്ചേസുകളും ഒഴിവാക്കേണ്ടതാണ്. വരുമാനം കുറവായിരിക്കുമ്പോൾ ക്രെഡിറ്റ് കാർഡുകൾ വഴിയോ ആപ്പുകൾ വഴിയോ ഉള്ള ഇഎംഐ കെണികളിൽ വീഴാതിരിക്കുക എന്നതാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

5 / 5
പബ്ലിക് ട്രാൻസ്പോർട്ട് ഉപയോഗിക്കുന്നതും പണം ലാഭിക്കാൻ നിങ്ങളെ സഹായിക്കും. യാത്രകൾക്കായി മെട്രോയോ ബസ്സുകളെയോ ആശ്രയിക്കുന്നത് വഴി പെട്രോൾ ചെലവോ ടാക്സി ചെലവോ ഗണ്യമായി കുറയ്ക്കാവുന്നതാണ്. ചെറിയ ശമ്പളമാണെങ്കിലും ശരിയായ ആസൂത്രണവും അച്ചടക്കവുമുണ്ടെങ്കിൽ കട ബാധ്യതകളില്ലാതെ സുഖകരമായി ജീവിക്കാൻ സാധിക്കും.

Loading...
Unable to load recommendations.
Follow Us
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
സപ്ലിമെൻ്റുകൾ വേണ്ട; ക്രിയാറ്റിൻ ലഭിക്കാൻ ഈ ഭക്ഷണങ്ങൾ!
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്