സീരീസിലെ ഏറ്റവും വില കുറഞ്ഞ മോഡൽ, 7000mAh ബാറ്ററി; മോട്ടറോള എഡ്ജ് 70 നിയോ ഇന്ത്യൻ ലോഞ്ച് 24ന് | Motorola Edge 70 Neo to launch in India on November 24; expected features, price, and more Malayalam news - Malayalam Tv9

സീരീസിലെ ഏറ്റവും വില കുറഞ്ഞ മോഡൽ, 7000mAh ബാറ്ററി; മോട്ടറോള എഡ്ജ് 70 നിയോ ഇന്ത്യൻ ലോഞ്ച് 24ന്

Published: 

18 Nov 2026 | 10:19 PM

Motorola Edge 70 Neo to launch in India on November 24: മോട്ടറോളയുടെ എഡ്ജ് 70 സീരീസിലെ അഞ്ചാമത്തെ മോഡലായി മോട്ടോറോള എഡ്ജ് 70 നിയോ (Motorola Edge 70 Neo) നവംബർ 24ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. നേരത്തെ ഈ മോഡലിന്റെ ടീസർ മോട്ടറോള പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ലോഞ്ച് തിയതി ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുന്നത്.

1 / 6
 മോട്ടറോളയുടെ എഡ്ജ് 70 സീരീസിൽ ഇന്ത്യയിൽ എത്തുന്ന അഞ്ചാമത്തെ മോഡലാണ് എഡ്ജ് 70 നിയോ. നേരത്തെ, എഡ്ജ് 70 ഫ്യൂഷൻ, എഡ്ജ് 70 പ്രോ, എഡ്ജ് 70 പ്രോ പ്ലസ്, എഡ്ജ് 70 മാക്സ് എന്നീ നാല് മോഡലുകൾ ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടിട്ടുണ്ട്. മിഡ്-റേഞ്ച് സെഗ്മെന്റിലാണ് മോട്ടറോള നിയോ 70 അ‌വതരിപ്പിക്കുക എന്നാണ് റിപ്പോർട്ട്.  (Image credit: Motorola)

2 / 6
 സെപ്റ്റംബറിൽ ആഗോള വിപണിയിൽ അവതരിപ്പിച്ച 'എഡ്ജ് 70 പ്ലസ്' (Edge 70 Plus) മോഡലിന് സമാനമായ ഫീച്ചറുകളാണ് മോട്ടറോള എഡ്ജ് 70 നിയോ മോഡലിൽ ഉള്ളത് എന്ന് ലീക്ക് റിപ്പോർട്ടുകൾ പറയുന്നു. ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളാണ് എഡ്ജ് 70 നിയോയ്ക്ക് ഉള്ളത്. മൗണ്ടൻ വ്യൂ, മിൽക്കി ബ്ലൂ, സേജ്, ഗ്രേ ലൈലാക് എന്നിങ്ങനെ പാന്റോൺ കളറുകളിൽ എഡ്ജ് 70 നിയോ എത്തും.

3 / 6
 കർവ്ഡ് ബാക് പാനലും, റൗണ്ട് എഡ്ജുകളും എഡ്ജ് നിയോ 70 യുടെ ഡി​സൈൻ പ്രത്യേകതയാണ്. പവർ ബട്ടണും വോളിയം ബട്ടണുകളും ഫോണിന്റെ വലതുവശത്തായി നൽകിയിരിക്കുന്നു. പൊടിയിൽ നിന്നും വെള്ളത്തുള്ളികളിൽ നിന്നും സംരക്ഷണം നൽകുന്ന IP64 റേറ്റിംഗ് ഇതിനുണ്ട്. ഫോണിന് ഏകദേശം 204 ഗ്രാം ഭാരമാണുള്ളത്.

4 / 6
 144Hz റിഫ്രഷ് റേറ്റും HDR10+ പിന്തുണയുമുള്ള 6.78 ഇഞ്ച് 1.5K (1272 x 2772 പിക്സൽ) pOLED ഡിസ്‌പ്ലേ, 5,200 നിറ്റ്‌സ്  വരെ ഉയർന്ന ബ്രൈറ്റ്‌നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ എഡ്ജ് നിയോ 70 മോഡലിൽ  ഉണ്ടാകും. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7s ജെൻ 3 4nm പ്രോസസർ ആണ് ഈ ഫോണിന് കരുത്ത് പകരുക എന്നാണ് റിപ്പോർട്ട്.

5 / 6
 ക്യാമറകളുടെ കാര്യമെടുത്താൽ, OIS പിന്തുണ സഹിതം, 50MP സോണി LYTIA (LYT-710) ​പ്രൈമറി ക്യാമറയും 2MP മാക്രോ/ഡെപ്ത് സെൻസറും അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി സ്‌ക്രീനിന്റെ മധ്യഭാഗത്തായി നൽകിയിട്ടുള്ള 'ഹോൾ-പഞ്ച്' കട്ട്‌ഔട്ടിൽ 32MP സെൽഫി ക്യാമറയും ഈ മോട്ടറോള ഫോണിൽ ഉണ്ടാകും.

6 / 6
 ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കി എത്തുന്ന മോട്ടോറോള നാല് OS അപ്‌ഗ്രേഡുകളും അഞ്ച് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. USB ടൈപ്പ്-സി വഴി 45W ടർബോപവർ ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 7,000mAh ബാറ്ററിയാണ് ഇതിൽ ഉണ്ടാകുക. 25,000-28,000 രൂപ വിലയിൽ എഡ്ജ് 70 നിയോ എത്തിയേക്കും എന്നാണ് സൂചന. കൃത്യമായ വില ലോഞ്ചിന് ശേഷമാകും പുറത്തുവിടുക.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
ടി.വി.എസ്സിന്റെ ഓഫ് റോ‍ഡ് കിം​ഗ് - അപാച്ചെ RTX
200MP ക്യാമറ സഹിതം ഷവോമി 18 പ്രോ ലോഞ്ച് ചെയ്തു
തൃക്കാർത്തികയിൽ ഭാഗ്യം തുണയ്ക്കുന്ന 4 രാശികൾ
മികച്ച റിസൾട്ടിനായി വർക്കൗട്ടിന് മുൻപ് കഴിക്കേണ്ടത് ഇതാണ്
ക്യൂ നിൽക്കാതെ അരവണ വാങ്ങാം, മെഷീൻ റെഡി
40000 ലിറ്റർ എഥനോളുമായി പോയ ലോറി മറിഞ്ഞാൽ?
320 രൂപ കുറഞ്ഞാൽ ഇനി സ്വർണ വില
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ