കിങ് മോട്ടോ വീണ്ടും കളത്തിൽ! മോട്ടറോള എഡ്ജ് 70 പ്രോ 5ജിക്ക് വമ്പൻ ഡിസ്കൗണ്ടുമായി ഫ്ലിപ്പ്കാർട്ട് | Motorola Edge 70 Pro 5G is being sold on Flipkart at a lower price than on the official website; details Malayalam news - Malayalam Tv9

കിങ് മോട്ടോ വീണ്ടും കളത്തിൽ! മോട്ടറോള എഡ്ജ് 70 പ്രോ 5ജിക്ക് വമ്പൻ ഡിസ്കൗണ്ടുമായി ഫ്ലിപ്പ്കാർട്ട്

Published: 

08 Nov 2026 | 03:26 PM

Motorola Edge 70 Pro 5G Flipkart discount: മോട്ടറോള എഡ്ജ് 70 പ്രോ മോഡൽ ഔദ്യോഗിക വെബ്​സൈറ്റിലെക്കാൾ കുറഞ്ഞ വിലയിൽ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്ന് സ്വന്തമാക്കാം. യഥാർഥ വിലയിൽ തന്നെയാണ് ഈ രണ്ട് പ്ലാറ്റ്ഫോമുകളിലും ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഫ്ലിപ്പ്കാർട്ടിൽ ഡിസ്കൗണ്ട് കൂടുതലുണ്ട്.

1 / 7
  മോട്ടറോള സ്മാർട്ട്ഫോൺ പ്രേമികൾക്ക് എഡ്ജ് 70 സീരീസിലെ പ്രോ മോഡൽ (motorola edge 70 Pro) ഡിസ്കൗണ്ട് വിലയിൽ സ്വന്തമാക്കാൻ അ‌വസരം. ഔദ്യോഗിക വെബ്​സൈറ്റിലെക്കാൾ കുറഞ്ഞ വിലയിൽ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്ന് മോട്ടറോള എഡ്ജ് 70 പ്രോ സ്വന്തമാക്കാം. യഥാർഥ വിലയിൽ തന്നെയാണ് ഈ രണ്ട് പ്ലാറ്റ്ഫോമുകളിലും ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഫ്ലിപ്പ്കാർട്ടിൽ ഡിസ്കൗണ്ട് കൂടുതലുണ്ട്. (Image credit: Motorola)

2 / 7
 ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ മോട്ടറോള എഡ്ജ് 8GB + 256GB വേരിയന്റിന് 38,999 രൂപയും, 12GB + 256GB വേരിയന്റിന് 41,999 രൂപയുമായിരുന്നു വില. പിന്നീട് വില വർധന ഉണ്ടായി. ഇപ്പോൾ ഈ വേരിയന്റുകൾക്ക് യഥാക്രമം 39999 രൂപ, 42999 രൂപ എന്നിങ്ങനെയാണ് ഔദ്യോഗിക വില.

3 / 7
 ഔദ്യോഗിക വിലയിലാണ് ഫ്ലിപ്പ്കാർട്ടിലും മോട്ടറോള വെബ്​സൈറ്റിലും ഈ എഡ്ജ് 70 പ്രോ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഡിസ്കൗണ്ടിൽ ചെറിയ വ്യത്യാസമുണ്ട്. ഔദ്യോഗിക ​​വെബ്​സൈറ്റിലും ഫ്ലിപ്പ്കാർട്ടിലും തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്ക് ഒപ്പം 3000 രൂപയുടെ ഡിസ്കൗണ്ട് ഈ മോഡലിന് ലഭ്യമാണ്. അ‌തിനാൽ വില 36999 രൂപയായി കുറയ്ക്കാം.

4 / 7
 ഫ്ലിപ്പ്കാർട്ടിൽ 3000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് കൂടാതെ വേറെയും ഡിസ്കൗണ്ട് ഓപ്ഷനുകൾ ലഭ്യമാണ്. അ‌വ പ്രയോജനപ്പെടുത്തിയാൽ 35149 രൂപ വിലയിൽ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്ന് മോട്ടറോള എഡ്ജ് 70 പ്രോ സ്വന്തമാക്കാനാകും.  മാർബിൾ ഫിനിഷിലുള്ള പാൻറ്റോൺ ലിലി വൈറ്റ്, സാറ്റിൻ ലക്സ് ഫിനിഷിലുള്ള പാൻറ്റോൺ ടീ, ഫാബ്രിക് ഫിനിഷിലുള്ള പാൻറ്റോൺ ടൈറ്റൻ എന്നിവയാണ് കളർ ഓപ്ഷനുകൾ.

5 / 7
 പ്രധാന ഫീച്ചറുകൾ: 6.8 ഇഞ്ച് 1.5K 10-ബിറ്റ് എക്സ്ട്രീം അമോലെഡ് ഡിസ്‌പ്ലേ, 144Hz റിഫ്രഷ് റേറ്റ്, 5200 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. 3.4GHz വേഗതയുള്ള ഒക്ടാ-കോർ ഡൈമെൻസിറ്റി 8500 എക്സ്ട്രീം 4nm പ്രോസസറാണ് ഈ ഫോണിന്റെ കരുത്ത്. ഒപ്പം Arm Mali-G720 MC8 ജിപിയുവും ഉണ്ട്.

6 / 7
 50MP മെയിൻ ക്യാമറ (LYTIA-710 സെൻസർ, f/1.8 അപ്പേർച്ചർ, OIS), 122º അൾട്രാ-വൈഡ് ഓട്ടോഫോക്കസ് ക്യാമറ, മാക്രോ ഓപ്ഷൻ, മൾട്ടിസ്‌പെക്ട്രൽ സെൻസർ എന്നിവ ഇതിന്റെ റിയർ ക്യാമറ സജ്ജീകരണത്തിലുണ്ട്. 4K 60fps വീഡിയോ റെക്കോർഡിംഗ് പിന്തുണയുമുണ്ട്. സെൽഫിക്കും മറ്റുമായി 50MP ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറ (f/1.9 അപ്പേർച്ചർ) ഉണ്ട്.

7 / 7
 IP68 + IP69 റേറ്റിംഗ്, മിലിട്ടറി-ഗ്രേഡ് ഈട് (MIL-STD-810H), ആൻഡ്രോയിഡ് 16 (3 OS അപ്‌ഡേറ്റുകളും 5 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും), ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA (17 5G ബാൻഡുകൾ), ഡ്യുവൽ 4G VoLTE, 90W ടർബോപവർ ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6500mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

Loading...
Unable to load recommendations.
Follow Us
ചോറിന് പകരം കോളിഫ്ലവർ ചിക്കൻ റൈസ്; സിംപിൾ റെസിപ്പി
TRAI ഉത്തരവ് പ്രകാരം ലഭ്യമായ 10 ജിയോ റീച്ചാർജ് പ്ലാനുകൾ
കുട്ടികള്‍ പച്ചക്കറി കഴിക്കുന്നില്ലേ? മൂന്ന് നിറത്തില്‍ ഇഡ്ഡലി തയാറാക്കാം
ആമസോൺ ദീപാവലി എഡിഷൻ സെയിൽ: വൺപ്ലസ് N6x 5ജി ഡീൽ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി