AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mukesh Ambani: മുകേഷ് അംബാനിയുടെ 5 വർഷത്തെ ശമ്പളം ‘വട്ട പൂജ്യം’! കാരണമിത്..

Mukesh Ambani Salary: തുടർച്ചയായ അഞ്ചാം വർഷവും മുകേഷ് അംബാനിയുടെ ശബളം വട്ടപൂജ്യമായി തുടരുകയാണ്. അതേസമയം മക്കളായ ഇഷാ അംബാനി, ആകാശ് അംബാനി, അനന്ത് അംബാനി എന്നിവരുടെ ശമ്പളം വര്‍ധിച്ചിട്ടുണ്ട്.

Nithya Vinu
Nithya Vinu | Published: 13 Aug 2025 | 09:44 AM
ഇന്ത്യയിലെ അതിസമ്പന്നനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയുടെ ശബളം എത്രയെന്ന് അറിയാമോ? പൂജ്യമെന്നാണ് ഉത്തരം. എന്താകും കാരണം? (Image Credit: PTI)

1 / 5
തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് അംബാനി തന്റെ പ്രതിഫലം പൂര്‍ണ്ണമായി വേണ്ടെന്ന് വെക്കുന്നത്. കോവിഡ് മഹാമാരിയുടെ സമയത്ത് ആദ്യമായി ഇത്തരമൊരു തീരുമാനമെടുത്തത്. ശമ്പളം, അലവന്‍സുകള്‍, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയെല്ലാം  ഉപേക്ഷിക്കുകയായിരുന്നു. (Image Credit: PTI)

2 / 5
2009 മുതൽ 2020 വരെയുള്ള കാലയളവിൽ അംബാനി തന്റെ വാർഷിക ശമ്പളം 15 കോടി രൂപയായി പരിമിതപ്പെടുത്തിയിരുന്നു. ശമ്പളം വാങ്ങുന്നില്ലെങ്കിലും, 100 ബില്യൺ ഡോളറിൽ താഴെ ആസ്തിയുള്ള അദ്ദേഹം റിലയൻസിൽ നേരിട്ട് കൈവശം വച്ചിരിക്കുന്ന 1.61 കോടി ഓഹരികളിൽ നിന്ന് 8.85 കോടി രൂപ ലാഭവിഹിതം നേടി. (Image Credit: PTI)

3 / 5
എന്നാൽ മക്കളായ ഇഷാ അംബാനി, ആകാശ് അംബാനി, അനന്ത് അംബാനി എന്നിവരുടെ ശമ്പളം വര്‍ധിച്ചിട്ടുണ്ട്. 2023 ഒക്ടോബറില്‍ കമ്പനിയുടെ നോണ്‍-എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായി ബോര്‍ഡില്‍ പ്രവേശിച്ച ഇവര്‍ക്ക് 2025 സാമ്പത്തിക വര്‍ഷത്തില്‍ 2.31 കോടി രൂപ വീതമാണ് ലഭിച്ചത്. (Image Credit: PTI)

4 / 5
ഇതില്‍ 0.06 കോടി രൂപ സിറ്റിംഗ് ഫീസും 2.25 കോടി രൂപ കമ്മീഷനുമാണ്. 2024 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 1.01 കോടി രൂപയായിരുന്നു ശമ്പളം. കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ നിഖില്‍ മെസ്വാണിക്കും ഹിതാല്‍ മെസ്വാണിക്കും 25 കോടി രൂപ വീതമാണ് ശമ്പളം. (Image Credit: PTI)

5 / 5