Mumbai Weather: മുംബൈ ചുട്ടുപൊള്ളും; മഴ പോയി, താപനില 32 കടന്നു, കുടയില്ലാതെ നോ രക്ഷ
Mumbai Weather Takes a Sharp Turn Heat Returns: കഴിഞ്ഞ ദിവസം കൊളാബയിലും സാന്താക്രൂസിലും 32 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് താപനില രേഖപ്പെടുത്തിയത്. മുംബൈ, താനെ, കല്യാണ്‍, ഡോംബിവ്‌ലി, നവി മുംബൈ, റായ്ഗഡ്, പാല്‍ഘര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഈയാഴ്ചയുടെ തുടക്കത്തില്‍ കന്ന മഴയാണ് അനുഭവപ്പെട്ടത്, എന്നാല്‍ വെറും രണ്ട് ദിവസത്തിനുള്ളില്‍ മഴ കുറഞ്ഞു.

മുംബൈയില്‍ മഴയൊഴിഞ്ഞു, ഇനി അതികഠിനമായ ചൂട്. മഴ കുറഞ്ഞതിന് ശേഷം നഗരത്തില്‍ താപനിലയില്‍ സംഭവിക്കുന്നത് ക്രമാതീതമായ വര്‍ധനവാണ്. കഴിഞ്ഞ ദിവസം കൊളാബയിലും സാന്താക്രൂസിലും 32 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് താപനില രേഖപ്പെടുത്തിയത്. മുംബൈ, താനെ, കല്യാണ്‍, ഡോംബിവ്‌ലി, നവി മുംബൈ, റായ്ഗഡ്, പാല്‍ഘര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഈയാഴ്ചയുടെ തുടക്കത്തില്‍ കനത്ത മഴയാണ് അനുഭവപ്പെട്ടത്, എന്നാല്‍ വെറും രണ്ട് ദിവസത്തിനുള്ളില്‍ മഴ കുറഞ്ഞു. (Image Credit Source: PTI)

വരും ആഴ്ചകളില്‍ നഗരത്തില്‍ മെര്‍ക്കുറി ലെവല്‍ ഉയരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. 33 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് ഉയരാനാണ് സാധ്യത. കൊങ്കണ്‍ മേഖലയിലും താപനില ഉയരാന്‍ തുടങ്ങിയിട്ടുണ്ട്. ദഹാനുവിലും അലിബാഗിലും പരമാവധി താപനില 33.7 ഡിഗ്രി സെല്‍ഷ്യസായി. 3.3 ഡിഗ്രി, 2.7 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെയാണ് വര്‍ധനവ് സംഭവിച്ചത്.

മധ്യ മഹാരാഷ്ട്രയിലെ സോളാപൂരില്‍ പരമാവധി താപനില 35.5 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നു. മഹാരാഷ്ട്രയിലെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് വിദര്‍ഭയിലാണ്. ചന്ദ്രപൂരില്‍ മെര്‍ക്കിറി 36 ഡിഗ്രി സെല്‍ഷ്യസും താപനില ശരാശരിയേക്കാള്‍ 4 ഡിഗ്രിയും കൂടുതലായി. അതിനിടെ, കഴിഞ്ഞ നാല് ദിവസമായി റായ്ഗഡ് ജില്ലയില്‍ കനത്ത മഴ പെയ്യുകയാണ്.

മണ്‍സൂണ്‍ വളരെ വൈകിയാണ് മുംബൈയിലെത്തിയത്, എന്നാല്‍ ഇതുമൂലം ജനജീവിതം വളരെയധികം ദുരിതത്തിലാകുകയും ചെയ്തു. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ മഴ പെയ്തത്, കൃഷിയെയും മറ്റും ബാധിച്ചതിന് പുറനെ ആളുകളുടെ ഉപജീവനമാര്‍ഗങ്ങള്‍ക്കും വെല്ലുവിളി സൃഷ്ടിച്ചു. വിവി മേഖലകളില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ എന്നിവയുണ്ടായി. മണ്ണിടിച്ചില്‍ നഗരത്തിലേക്ക് പോകുന്ന ട്രെയിന്‍ സര്‍വീസുകളെയും ബാധിച്ചിരിക്കുകയാണ്.

നിലവില്‍ സംസ്ഥാനത്ത് മഴയ്ക്കുള്ള സാധ്യത കാലാവസ്ഥ വകുപ്പ് പറയുന്നില്ല. മുംബൈ ഉള്‍പ്പെടെയുള്ള മേഖലകളില്‍ കനത്ത ചൂട് അനുഭവപ്പെടാന്‍ ഇടയുണ്ടെന്ന് വകുപ്പ് അറിയിച്ചു. താപനില വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത്, ആളുകള്‍ പുറത്തുപോകുമ്പോള്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്. നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.