AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Karkidaka Chikitsa: എന്താണ് കർക്കിടക ചികിത്സ? ആർക്കൊക്കെ എപ്പോൾ, എങ്ങനെ ചെയ്യാം; ശരിയായ രീതികൾ

What is Karkidaka Chikitsa: ആയുർവേദ പ്രകാരം രോഗങ്ങളുടെ കാലം കൂടിയാണ് കർക്കിടകം. അന്തരീക്ഷത്തിലെ കാലാവസ്ഥ വ്യതിയാനം കാരണം ശരീരത്തിന്റെ പ്രതിരോധശേഷി ഏറ്റവും കുറയുന്നതും വാത-പിത്ത-കഫ ദോഷങ്ങൾ അസന്തുലിതമാകുന്നതും കർക്കിടക മാസത്തിലാണ്. ഇതിനെ മറികടക്കാനും അകറ്റി നിർത്താനും പണ്ടു മുതൽക്കെ നമ്മുടെ നാട്ടിൽ ചെയ്തുവരുന്ന ഒന്നാണ് കർക്കിടക ചികിത്സ. ഇന്ന് കേരളത്തിൽ പല സ്ഥലങ്ങളിലും ആയുർവേദ ആശുപത്രികളിലും ഇത്തരത്തിൽ കർക്കിടക ചികിത്സ നൽകിവരുന്നുണ്ട്.

Karkidaka Chikitsa: എന്താണ് കർക്കിടക ചികിത്സ? ആർക്കൊക്കെ എപ്പോൾ, എങ്ങനെ ചെയ്യാം; ശരിയായ രീതികൾ
Karkidaka ChikitsaImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 11 Jul 2026 | 12:47 PM

മഴ പെയ്തു തിമർക്കുന്ന കർക്കിടക മാസം അഥവ രാമായണ മാസം വിശ്വാസങ്ങൾക്കും അപ്പുറം ആരോ​ഗ്യത്തിന് ഏറെ പ്രാധാന്യം നൽകേണ്ട സമയമാണ്. നമ്മുടെ കേരളത്തിൻ്റെ പാരമ്പര്യം അനുസരിച്ച്, ആളുകൾ സുഖചികിത്സയടക്കം ചെയ്യുന്നത് ഈ സമയത്താണ്. ആയുർവേദ പ്രകാരം രോഗങ്ങളുടെ കാലം കൂടിയാണ് കർക്കിടകം. അന്തരീക്ഷത്തിലെ കാലാവസ്ഥ വ്യതിയാനം കാരണം ശരീരത്തിന്റെ പ്രതിരോധശേഷി ഏറ്റവും കുറയുന്നതും വാത-പിത്ത-കഫ ദോഷങ്ങൾ അസന്തുലിതമാകുന്നതും കർക്കിടക മാസത്തിലാണ്. ഇതിനെ മറികടക്കാനും അകറ്റി നിർത്താനും പണ്ടു മുതൽക്കെ നമ്മുടെ നാട്ടിൽ ചെയ്തുവരുന്ന ഒന്നാണ് കർക്കിടക ചികിത്സ.

എന്താണ് കർക്കിടക ചികിത്സ?

മഴക്കാലമായാൽ നമ്മുടെ ശരീരത്തിലെ ദഹനപ്രക്രിയ (അഗ്നി) മന്ദഗതിയിലാകുന്നു. അതിലൂടെ ശരീരത്തിൽ വിഷാംശങ്ങൾ അടിഞ്ഞുകൂടുകയും ചെയ്യും. ഈ വിഷാംശങ്ങളെ പുറന്തള്ളി, ശരീരത്തിലെ ത്രിദോഷങ്ങളെ (വാത-പിത്ത-കഫ) സമനിലയിലാക്കാനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനുമായി ശരീരത്തിൽ ചെയ്യുന്ന ആയുർവേദ ശുദ്ധീകരണ പ്രക്രിയയാണ് കർക്കിടക ചികിത്സ എന്ന പേരിൽ അറിയപ്പെടുന്നത്. ഇത് കേവലം ഒരു ചികിത്സയെന്ന് കണ്ട് തള്ളികളയേണ്ടതല്ല, മറിച്ച് ശരീരത്തെയും മനസ്സിനെയും ഒരുപോലെ ഉന്മേഷഭരിതമാക്കുന്ന ശാസ്ത്രീയമായ പ്രക്രിയയാണ്. ഇന്ന് കേരളത്തിൽ പല സ്ഥലങ്ങളിലും ആയുർവേദ ആശുപത്രികളിലും ഇത്തരത്തിൽ കർക്കിടക ചികിത്സ നൽകിവരുന്നുണ്ട്.

ALSO READ: കർക്കിടകത്തിൽ രാവിലെ എഴുന്നേറ്റയുടൻ ചെയ്യേണ്ടത്; കർക്കിടക കഞ്ഞിക്ക് പുറമെ ഇവയും ശീലമാക്കൂ

എപ്പോൾ ചെയ്യണം?

കർക്കിടക ചികിത്സ ആരോ​ഗ്യത്തിന് നല്ലതാണെങ്കിലും അത് ചെയ്യാൻ അതിൻ്റേതായ സമയമുണ്ട്. കർക്കിടകത്തിൽ എപ്പോഴേലും ചെയ്ത് തീർക്കേണ്ട ഒരു പ്രക്രിയയല്ല ഇത്. കർക്കിടക മാസം ഒന്നാം തീയതി മുതൽ (ഈ വർഷം ജൂലൈ 17) ഈ ചികിത്സ ആരംഭിക്കാം. വീട്ടിൽ തന്നെ ലളിതമായും ഇവ ചെയ്യാവുന്നതാണ്. ഓരോ വ്യക്തിയുടെയും ആരോഗ്യസ്ഥിതി അനുസരിച്ച് ഏഴ് ദിവസത്തെയും, 14 ദിവസത്തെയും, ചിലപ്പോൾ 21 ദിവസത്തെയും കോഴ്‌സുകളായിട്ടാണ് കർക്കിടക ചികിത്സകൾ സ്ഥാപനങ്ങളിൽ ചെയ്യാറുള്ളത്.

ആർക്കൊക്കെ ചെയ്യാം?

വിട്ടുമാറാത്ത നടുവേദന, സന്ധിവാതം, പേശി വേദന എന്നിവയുള്ളവർ നിർബന്ധമായും എല്ലാ വർഷവും കർക്കിക ചികിത്സ ചെയ്യുന്നത് നല്ലതാണ്. അമിതവണ്ണവും കൊഴുപ്പും കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും, കടുത്ത മാനസിക സമ്മർദ്ദവും ഉറക്കക്കുറവും അനുഭവിക്കുന്നവർക്കും ഇത് ചെയ്യാം. എന്നാൽ പ്രത്യേക അസുഖങ്ങൾ ഒന്നും ഇല്ലാത്തവർക്കും ഭാവിയിൽ രോഗങ്ങൾ വരാതിരിക്കാനും യൗവനം നിലനിർത്താനും കർക്കിടക മാസത്തിൽ ഈ ചികിത്സ ചെയ്യുന്നതുകൊണ്ട് ദോഷഫലങ്ങളിൽ.

എന്നാൽ കടുത്ത പനി, പകർച്ചവ്യാധികൾ, ഗർഭിണികൾ, ഹൃദ്രോഗം, കടുത്ത പ്രമേഹം, അർബുദം തുടങ്ങിയ അവസ്ഥകളിലൂടെ കടന്നുപോകുന്നവർ കർക്കിടക ചികിത്സ നടത്തുന്നത് നിലവിലെ ആരോ​ഗ്യത്തെ ബാധിച്ചേക്കാം. എന്നാൽ നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടറുടെ നിർദ്ദേശപ്രകാരവും അവുവാദത്തോട് കൂടിയും വേണമെങ്കിൽ ചെയ്യാവുന്നതാണ്.

ഔഷധക്കഞ്ഞി (കർക്കിടക കഞ്ഞി)

കർക്കിടക മാസത്തിലെ ചികിത്സയുടെ ഏറ്റവും പ്രധാന ഭാഗമാണ് കർക്കിടക കഞ്ഞി. നവരയരി, ജീരകം, ആശാളി, ഉലുവ, വിവിധതരം ഔഷധച്ചെടികളുടെ നീര് (ദശപുഷ്പങ്ങൾ) എന്നിവ ചേർത്തുണ്ടാക്കുന്ന ഔഷധക്കഞ്ഞി ദഹനശേഷി കൂട്ടാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ഇത് സാധാരണയായി വൈകുന്നേരങ്ങളിലാണ് കഴിക്കേണ്ടത്. ചികിത്സ ചെയ്തില്ലെങ്കിലും കർക്കിടക മാസത്തിൽ ഈ കഞ്ഞി കുടിക്കുന്നത് വളരെ നല്ലതാണ്.

English Summary:

The monsoon season in Kerala brings with it a time-honored tradition in Ayurveda known as Karkidaka Chikitsa. This ancient practice holds immense significance for health and wellness, offering a unique opportunity for rejuvenation and healing.

Follow Us