5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

കേരളത്തിൽ കണ്ടിരിക്കേണ്ട കൊട്ടാരങ്ങൾ

aswathy-balachandran
Aswathy Balachandran | Published: 29 Apr 2024 19:05 PM
കൃഷ്ണപുരം കൊട്ടാരം - ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത് സ്ഥിതിചെയ്യുന്ന ചരിത്രപ്രാധാന്യമുള്ള ഒരു കൊട്ടാരമാണ്‌ കൃഷ്ണപുരം കൊട്ടാരം. പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂറിന്റെ ഭരണാധികാരിയായിരുന്ന മാർത്താണ്ഡവർമ്മയാണ്‌ ഇന്നു കാണുന്ന രീതിയിൽ കൃഷ്ണപുരം കൊട്ടാരം നിർമ്മിച്ചത്. അതിനു മുമ്പ് കായംകുളം (ഓടനാട്) ഭരിച്ചിരുന്ന രാജാക്കന്മാരുടെ ആസ്ഥാനവും ഇവിടെയായിരുന്നു.

1 / 4
കുതിര മാളിക - തിരുവനന്തപുരത്ത് പത്മസ്വാമി ക്ഷേത്രത്തിന്റെ തെക്ക് കിഴക്ക് ഭാഗത്തായി സ്വാതിതിരുനാൾ രാമവർമ്മ പണി തീർത്ത ഒരു കൊട്ടാരമാണ് കുതിര മാളിക എന്ന് അറിയപ്പെടുന്ന പുത്തൻ മാളിക കൊട്ടാരം.

2 / 4
പൂഞ്ഞാർ കൊട്ടാരം - കോട്ടയത്തെ മീനച്ചില്‍ താലൂക്കിലുള്ള പൂഞ്ഞാര്‍ കൊട്ടാരം പോയ കാലത്തെ രാജപ്രതാപങ്ങളുടെ മഹത്തായ അടയാളപ്പെടുത്തലാണ്. ഈ കൊട്ടാര ചുവരുകൾക്കുള്ളില്‍ അനവധി അസാധാരണമായ പുരാവസ്തുക്കളുടെയും അതി സുന്ദര ഉപകരണങ്ങളുടെയും ശേഖരങ്ങളുണ്ട്.

3 / 4
കിളിമാനൂർ കൊട്ടാരം - തെക്കൻ തിരുവിതാംകൂറിലെ പുരാതനമായ ഒരു രാജകൊട്ടാരമാണ് കിളിമാനൂർ കൊട്ടാരം. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ ഗ്രാമത്തിലാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. പ്രശസ്ത ചിത്രകാരൻ രാജാ രവിവർമ്മയുടെ ജനന സ്ഥലം എന്ന പേരിലാണ് കിളിമാനൂർ കൊട്ടാരം അധികവും അറിയപ്പെടുന്നത്.

4 / 4
Follow Us
Latest Stories