Onam 2025: മൈജി ഓണം മാസ് ഓണം സീസണ്‍ 3 ആരംഭിച്ചു; 25 കോടിയിലധികം സമ്മാനങ്ങളും വമ്പന്‍ ഡിസ്‌കൗണ്ടും
MyG Onam Mass Onam Season 3: ഈ വര്‍ഷം മഞ്ജു വാര്യരും ടൊവിനോ തോമസുമാണ് മൈജിയുടെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍. ടൊവിനോയിലൂടെ യുവാക്കളിലേക്ക് എത്താനാണ് കമ്പനിയുടെ ലക്ഷ്യം.

25 കോടിയുടെ സമ്മാനങ്ങളുമായി മൈജി ഓണം മാസ് ഓണം സീസണ്‍ 3 ആരംഭിച്ചു. സമ്മാനങ്ങള്‍ക്ക് പുറമെ വമ്പന്‍ ഡിസ്‌കൗണ്ടുകളും മൈജി ഒരുക്കിയിട്ടുണ്ട്. 1600 കോടി രൂപയുടെ വിറ്റുവരവും, 2025 സാമ്പത്തിക വര്‍ഷം 5000 കോടിക്ക് മേല്‍ റെക്കോര്‍ഡ് വരുമാനവും ലക്ഷ്യമിട്ടാണ് മൈജിയുടെ വരവ്. ലക്ഷ്യത്തിലെത്താന്‍ ഓണത്തിന് മുമ്പ് മൈജി 18 ഷോറൂമുകള്‍ കൂടി ആരംഭിച്ചു. (Image Credits: myG Youtube Channel)

25 കോടിയുടെ സമ്മാനങ്ങളില്‍ 25 കാര്‍, 30 സ്‌കൂട്ടര്‍, 30 പേര്‍ക്ക് 1 ലക്ഷം രൂപ വീതം ക്യാഷ് പ്രൈസ്, 60 പേര്‍ക്ക് (30 ദമ്പതികള്‍ക്ക്) ഇന്റര്‍നാഷണല്‍ ട്രിപ്പ്, 30 ഗോള്‍ഡ് കോയിന്‍സ് (ഓരോ പവന്‍ വീതം), സ്‌ക്രാച്ച് ആന്‍ഡ് വിന്‍ കാര്‍ഡിലൂടെ 6 ശതമാനം മുതല്‍ 100 ശതമാനം വരെ ഡിസ്‌കൗണ്ട് അല്ലെങ്കില്‍ ടിവി, ഫ്രിഡ്ജ്, എസി, വാഷിങ് മെഷീന്‍ പോലുള്ള സമ്മാനങ്ങള്‍ എന്നിവയാണ്.

സമ്മാനങ്ങള്‍ 45 ദിവസത്തിനുള്ളില്‍ തന്നെ ഉപഭോക്താവിന്റെ കൈകളില്‍ എത്തിക്കാനും മൈജി ലക്ഷ്യമിടുന്നു. നോ കോസ്റ്റ് ഇഎംഐ, 1 ഇഎംഐ ക്യാഷ്ബാക്ക്, ക്രെഡിറ്റ് ആന്‍ഡ് ഡെബിറ്റ് കാര്‍ഡുകളിലൂടെ ക്യാഷ്ബാക്ക് ഓഫറുകള്‍.

ഇതിന് പുറമെ ബജാജ്, എച്ച്ഡിബി, ഐഡിഎഫ്‌സി, ടിവിഎസ് തുടങ്ങിയ ഫിനാന്‍സ് സ്ഥാപനങ്ങളുടെ സഹകരണവും ലഭിക്കുന്നു. പേടിഎം, Pine Lab, benow തുടങ്ങിയ പേയ്‌മെന്റ് ആപ്പുകള്‍ വഴിയും ഇന്‍സ്റ്റന്റ് ഓഫറുകള്‍ നിങ്ങള്‍ക്ക് ലഭിക്കും.

ഈ വര്‍ഷം മഞ്ജു വാര്യരും ടൊവിനോ തോമസുമാണ് മൈജിയുടെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍. ടൊവിനോയിലൂടെ യുവാക്കളിലേക്ക് എത്താനാണ് കമ്പനിയുടെ ലക്ഷ്യം.