Navarathri 2025: ഭക്തിയുടെയും സമര്‍പ്പണത്തിന്റെയും നിറവിൽ ഇന്ന് ദുര്‍ഗാഷ്ടമി; വിദ്യാരംഭത്തിന് ഇനി രണ്ടുനാള്‍; പ്രാധാന്യം അറിയാം
Navaratri Maha Ashtami: ഈ ദിവസം ഭക്തര്‍ വ്രതാനുഷ്ഠാനവും ആരാധനകളുമായി കഴിയുന്നു. കേരളത്തിൽ ദുർഗാഷ്ടമി ദിനത്തിലാണ് പൂജാവെപ്പ് ആചാരം നടക്കുന്നത്.

ഭക്തിയുടെയും സമര്‍പ്പണത്തിന്റെയും നിറവിൽ ഇന്ന് ദുര്‍ഗാഷ്ടമി. ഈ ദിനത്തില്‍ ദുര്‍ഗാദേവിയുടെ മഹാഗൗരി രൂപത്തെയാണ് ഭക്തര്‍ ആരാധിക്കുന്നത്. ഈ ദിവസം ഭക്തര്‍ വ്രതാനുഷ്ഠാനവും ആരാധനകളുമായി കഴിയുന്നു. കേരളത്തിൽ ദുർഗാഷ്ടമി ദിനത്തിലാണ് പൂജാവെപ്പ് ആചാരം നടക്കുന്നത്. (Image Credits:Getty Images)

ശരദ് നവരാത്രിയിലെ അഷ്ടമിയെ ദുര്‍ഗ്ഗാഷ്ടമി എന്നാണ് പറയുക. സായം കാലത്ത് അഷ്ടമി തിഥി വരുന്ന സമയത്താണ് പൂജവെക്കേണ്ടത്. വിദ്യാർത്ഥികൾ പുസ്തകം പേന തുടങ്ങിയവയും തൊഴിലാളികൾ അവരവരുടെ തൊഴിലുപകരണങ്ങളും പണിയായുധങ്ങളും പൂജയ്ക്കു വേണ്ടി വയ്ക്കും.

തിങ്കളാഴ്ച ചിലയിടത്ത് പൂജവെച്ചില്ലെങ്കിൽ ഇന്ന് പൂജവെക്കാം. മഹിഷാസുരനെതിരെ ദുർഗ്ഗാ ദേവിയുടെ ഘോരമായ യുദ്ധത്തെയാണ് മഹാഷ്ടമി അടയാളപ്പെടുത്തുന്നത്. നാളെയാണ് മഹാനവമിയാണ്. നവദുര്‍ഗ്ഗമാരില്‍ ഒമ്പതാമത്തെ ഭാവമായ സിദ്ധിദാത്രിയെ ആണ് നവമി ദിവസം ആരാധിക്കുന്നത്.

ഈ ദിവസം, ആചാരാനുഷ്ഠാനങ്ങളുടെയും സമ്പൂര്‍ണ്ണ ഭക്തിയുടെയും സഹായത്തോടെ ആത്മീയ പരിശീലനം നടത്തുന്ന ഒരു ഭക്തന്‍ എല്ലാ നേട്ടങ്ങളും കൈവരിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. വ്യാഴാഴ്ചയാണ് വിജയദശമി.

ഒമ്പതു ദിനരാത്രങ്ങള്‍ നിറഞ്ഞു നിന്ന കഠിന വ്രതം താണ്ടി അജ്ഞാനത്തെ നീക്കി ശുദ്ധീകരിക്കപ്പെട്ട് മുന്നോട്ടുള്ള കുതിപ്പിന് ഊര്‍ജം തേടുന്ന ദിവസമാണ് വിജയദശമി. മഹിഷാസുരനെതിരെ ദുര്‍ഗ്ഗാദേവി നേടിയ വിജയത്തെ അനുസ്മരിക്കുന്ന ദിനമാണിത്.