AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson: മുന്നിലുള്ളത് വമ്പന്‍ റെക്കോഡിനുള്ള അവസരം, ബംഗ്ലാദേശിനെതിരെ സഞ്ജു സാംസണ്‍ കളിക്കുമോ?

Sanju Samson aims for special achievement in match against Bangladesh: ടി20യില്‍ 1000 റണ്‍സ് തികയ്ക്കാന്‍ സഞ്ജു സാംസണിന് വേണ്ടത് ഇനി 70 റണ്‍സ് മാത്രം. ഇന്ന് നടക്കുന്ന ബംഗ്ലാദേശിനെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ സഞ്ജുവിന് അത് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍

Jayadevan AM
Jayadevan AM | Published: 24 Sep 2025 | 10:33 AM
ടി20യില്‍ 1000 റണ്‍സ് തികയ്ക്കാന്‍ സഞ്ജു സാംസണിന് വേണ്ടത് ഇനി 70 റണ്‍സ് മാത്രം. ഇന്ന് നടക്കുന്ന ബംഗ്ലാദേശിനെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ സഞ്ജുവിന് അത് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. എന്നാല്‍ അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യുന്നതിനാല്‍ അതിനുള്ള അവസരം ലഭിക്കുമോയെന്നതിലാണ് പ്രശ്‌നം (Image Credits: PTI)

1 / 5
ഒപ്പം അഞ്ചാം നമ്പറില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരം ബുദ്ധിമുട്ടുന്നതും വെല്ലുവിളിയാണ്. ഒമാനെതിരായ മത്സരത്തില്‍ വണ്‍ ഡൗണായി ഇറങ്ങിയ സഞ്ജു 45 പന്തില്‍ 56 റണ്‍സെടുത്തിരുന്നു. ഇന്ത്യയുടെ ടോപ് സ്‌കോററായ സഞ്ജുവായിരുന്നു ആ കളിയിലെ താരവും (Image Credits: PTI)

2 / 5
എന്നാല്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ 17 പന്തില്‍ 13 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. സ്‌ട്രൈക്ക് റേറ്റിലെ പിന്നോട്ട് വലിച്ചിലും, മിസ് ഹിറ്റുകളും സഞ്ജുവിനെ കഴിഞ്ഞ മത്സരങ്ങളില്‍ വലച്ചു. ഇതോടെ, സഞ്ജുവിന് ഇന്ന് അവസരം ലഭിക്കുമോയെന്നതിലും ആരാധകര്‍ക്ക് ആശങ്കയുണ്ട് (Image Credits: PTI)

3 / 5
അഞ്ചാം നമ്പറില്‍ സഞ്ജു പ്രയാസപ്പെടുന്നുണ്ടെന്ന് ടീമിന്റെ സഹപരിശീലകന്‍ റയാന്‍ ടെന്‍ ഡോഷെറ്റും പറഞ്ഞു. അദ്ദേഹത്തിന് രണ്ട് അവസരങ്ങള്‍ ലഭിച്ചു. ആ റോളില്‍ എങ്ങനെ ചെയ്യണമെന്ന് സഞ്ജു ഇപ്പോഴും ആലോചിക്കുകയാണെന്ന് തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു (Image Credits: PTI)

4 / 5
എന്നാല്‍ സഞ്ജു ഏഷ്യാ കപ്പിലെ എല്ലാ മത്സരങ്ങളിലും കളിക്കുമെന്നാണ് സഹപരിശീലകന്‍ നല്‍കുന്ന സൂചന. ടീം അഞ്ചാം നമ്പര്‍ ബാറ്ററെ തിരയുകയാണ്. ആ റോളില്‍ സഞ്ജുവാണ് അനുയോജ്യനെന്ന് വിശ്വസിക്കുന്നു. വരും മത്സരങ്ങളില്‍ അദ്ദേഹം മികച്ച പ്രകടനം പുറത്തെടുക്കുമെന്നതില്‍ തനിക്ക് സംശയമില്ലെന്നും സഹപരിശീലകന്‍ വ്യക്തമാക്കി (Image Credits: PTI)

5 / 5