Navratri 2025: നവരാത്രി ദിനങ്ങളില്‍ വീട്ടിലേക്ക് വാങ്ങേണ്ടത് എന്തെല്ലാം; ഓരോന്നിനും ഫലങ്ങള്‍ പലത്
What to Buy During Navratri: ഈ പുണ്യദിനങ്ങളില്‍ ഓരോ ഇന്ത്യക്കാരനും തങ്ങളുടെ വീട്ടിലേക്ക് വിലപ്പെട്ട പല വസ്തുക്കളും വാങ്ങിക്കുന്നു. സ്വര്‍ണത്തിനാണ് കൂടുലാളുകളും പ്രാധാന്യം നല്‍കുന്നത്.

നവരാത്രി ദിനങ്ങള്‍ ആഘോഷങ്ങളുടെയും ആചാരങ്ങളുടെയും ഒത്തുചേരലിന്റേതാണ്. ഈ പുണ്യദിനങ്ങളില്‍ ഓരോ ഇന്ത്യക്കാരനും തങ്ങളുടെ വീട്ടിലേക്ക് വിലപ്പെട്ട പല വസ്തുക്കളും വാങ്ങിക്കുന്നു. സ്വര്‍ണത്തിനാണ് കൂടുലാളുകളും പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ സ്വര്‍ണത്തിന് പുറമെ നിങ്ങള്‍ക്ക് വീട്ടിലേക്ക് വാങ്ങാവുന്ന മറ്റ് വസ്തുക്കള്‍ എന്തെല്ലാമെന്ന് നോക്കാം. (Image Credits: Getty Images)

വസ്ത്രങ്ങളും ആഭരണങ്ങളും- ദേവികളുടെ പ്രതിനിധികളായ വീട്ടിലെ സ്ത്രീകള്‍ക്ക് ഈ ദിവസങ്ങളില്‍ പുത്തന്‍ സാരികളും സില്‍ക്ക് ഷാളുകളും വാങ്ങി നല്‍കാം. കുട്ടികള്‍ക്കും പുതുവസ്ത്രം വാങ്ങിക്കൊടുക്കാവുന്നതാണ്.

പച്ചക്കറികളും നെയ്യും- നവരാത്രി നാളുകളില്‍ പലരും രാത്രിയില്‍ ഉപവാസമിരിക്കുകയോ പച്ചക്കറി മാത്രം കഴിക്കുകയോ ചെയ്യാറുണ്ട്. അതിനാല്‍ സസ്യാഹാരികള്‍ക്കായി പച്ചക്കറികള്‍, നെയ്യ്, തേന്‍, പഞ്ചസാര, പാല്‍, പഴങ്ങള്‍ എന്നിവ വാങ്ങിക്കാം.

പൂക്കള്‍- ഓരോ ദിവസവും ദേവിയ്ക്ക് പൂജ ചെയ്യാന്‍ തുളസി, ചെമ്പകം, മറ്റ് പുഷ്പങ്ങള്‍ എന്നിവ വാങ്ങിക്കാം.

പൂജയ്ക്ക് ആവശ്യമായ സാധനങ്ങള്‍- ആയുധങ്ങളോ, പുസ്തകങ്ങളോ പൂജ വെക്കുമ്പോള്‍ ആവശ്യമായ എല്ലാ വസ്തുക്കളും വീട്ടിലേക്ക് വാങ്ങിക്കണം. ഇതിന് പുറമെ, സ്വര്‍ണത്തിലും വെളളിയിലുമെല്ലാം നിങ്ങള്‍ക്ക് നിക്ഷേപം നടത്താം.