Nithya Menen: മോഹന്‍ലാലിന്റെ നായികയാകുന്നതിനേക്കാള്‍ സന്തോഷം അക്കാര്യം നല്‍കി: നിത്യ മേനന്‍
Nithya Menen About Aakasha Gopuram Movie: മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് നിത്യ മേനന്‍. ബാച്ചിലര്‍ പാര്‍ട്ടി, ഉറുമി, ബാംഗ്ലൂര്‍ ഡേയ്‌സ്, 100 ഡേയ്‌സ് ഓഫ് ലൗ തുടങ്ങിയ ചിത്രങ്ങളില്‍ താരം വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

ആകാശ ഗോപുരം എന്ന സിനിമയിലൂടെയാണ് നിത്യ മേനന്‍ മലയാള സിനിമയിലേക്ക് എത്തുന്നത്. ഇന്ന് മലയാളത്തിന് മാത്രമല്ല താരം വേഷമിടുന്നത്, തെലുഗ്, കന്നഡ, തമിഴ് തുടങ്ങിയ ഭാഷകളിലും നിത്യ സജീവമാണ്. (Image Credits: Instagram)

പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് തനിക്ക് സിനിമയിലേക്കുള്ള അവസരങ്ങള്‍ വരുന്നതെന്നാണ് നിത്യ പറയുന്നത്. എന്നാല്‍ അക്കാലത്ത് സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടായിരുന്നില്ല. പക്ഷെ സിനിമകളുടെ ഭാഗമായി എന്തെങ്കിലുമൊക്കെ റോളില്‍ ഇവിടെയുണ്ടാകണം എന്നായിരുന്നു ചിന്ത. (Image Credits: Instagram)

സ്‌കൂളില്‍ പഠിക്കുന്ന സമയത്താണ് മോഹന്‍ലാല്‍ നായകനായ ആകാശ ഗോപുരം എന്ന ചിത്രത്തിലേക്ക് ഓഫര്‍ വന്നത്. അന്നെനിക്ക് ക്യാമറ പഠിക്കണമെന്നായിരുന്നു ആഗ്രഹം. അത്രയ്ക്ക് താത്പര്യമില്ലാതെ അഭിനയിച്ചത് കൊണ്ടാണെന്ന് തോന്നുന്നു ലാലേട്ടനൊപ്പം അഭിനയിക്കുന്നതിനേക്കാള്‍ തനിക്ക് സന്തോഷം നല്‍കിയത് ലണ്ടനിലേക്ക് ഷൂട്ടിങ്ങിന് പോകാം എന്നതാണ്. (Image Credits: Instagram)

എന്നാല്‍ പിന്നീട് അഭിനയം ഒരു ഹോബിയായി മാറി. ഓരോ സിനിമ കഴിയുമ്പോഴും ചിന്തിക്കും ഇതുകൂടി കഴിഞ്ഞിട്ട് നിര്‍ത്താമെന്ന്. എന്നാല്‍ തനിക്ക് വിധി കാത്തുവെച്ച നിയോഗം മറ്റൊന്നാണ്. ഒരു പോയിന്റില്‍ ഇതാണ് കരിയറെന്ന് തിരിച്ചറിഞ്ഞു. (Image Credits: Instagram)

കരിയറാണെന്ന് തിരിച്ചറിഞ്ഞിട്ട് കുറച്ചുനാളുകള്‍ മാത്രമേ ആയിട്ടുള്ളൂ. ഇപ്പോള്‍ വലിയൊരു സ്വപ്‌നമുണ്ട്. എല്ലാ കഥാപാത്രങ്ങളിലും കുറച്ചുകൂടി എന്റേതായ കാര്യങ്ങള്‍ ചേര്‍ക്കണമെന്നാണ് ആഗ്രഹം. ഉസ്താദ് ഹോട്ടലിലെ സുലൈമാനിയില്‍ മുഹബത്ത് ചേരുന്നത് പോലെ സുഖമാണ് അപ്പോള്‍ എന്നും നിത്യ പറയുന്നു. (Image Credits: Instagram)