Dieting: സ്ത്രീകൾ ഡയറ്റെടുക്കുമ്പോൾ ചെയ്യുന്ന ചില തെറ്റുകൾ ഇതാ; സൂക്ഷിക്കണം
Common Food Mistakes On Dieting: കാർബോഹൈഡ്രേറ്റ് വളരെ കുറച്ച് കഴിക്കുന്നത് സ്ത്രീകളിൽ ഊർജ്ജം നഷ്ടമാകാനും ഹോർമോണുകളെ തടസ്സപ്പെടുത്താനും കാരണമാകും. കാർബോഹൈഡ്രേറ്റ് ഉപഭോഗം കുറയ്ക്കുന്നത് ഗുണം ചെയ്യുമെങ്കിലും, അവ പൂർണമായും ഒഴിവാക്കുന്നത് പ്രതികൂല ഫലങ്ങൾ ഉണ്ടാക്കും. മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിന് മിതമായ അളവിൽ മില്ലറ്റ്, ഓട്സ്, പഴങ്ങൾ, പയർവർഗ്ഗങ്ങൾ തുടങ്ങിയവ കഴിക്കാവുന്നതാണ്.

ശരീരഭാരം നിയന്ത്രിക്കാൻ ഡയറ്റെടുക്കുന്നതവർ ധാരാളമുണ്ട്. സ്ത്രീകളും പുരുഷനന്മാരും ഉൾപ്പെടെ ജീവതശൈലിയിൽ വളരെയധികം മാറ്റങ്ങൾ വരുത്തിയാണ് ഡയറ്റെടുക്കുന്നത്. ചിലരിൽ വിചാരിച്ചത്ര ഫലമുണ്ടാകണമെന്നുമില്ല. എന്നാൽ ഡയറ്റെടുക്കുമ്പോൾ മിക്ക സ്ത്രീകളും വരുത്തുന്ന ചില തെറ്റുകളുണ്ട്. ഒടുവിൽ ഇവ പലതലത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും. (Image Credits: GettyImages)

ഡയറ്റിൻ്റെ ഭാഗമായി സാലഡുകളെ അമിതമായി കഴിക്കുന്നതും കാർബോഹൈഡ്രേറ്റ് പൂർണ്ണമായും ഒഴിവാക്കുന്നതും വരെ തെറ്റുകളാണ്. ഇക്കാര്യത്തിൽ പോഷകാഹാര വിദഗ്ദ്ധയായ ലോവ്നീത് ബത്ര തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച, സ്ത്രീകൾ പലപ്പോഴും ചെയ്യുന്ന ഈ സാധാരണ തെറ്റുകൾ എന്തെല്ലാമെന്ന് നോക്കാം. (Image Credits: GettyImages)

കാർബോഹൈഡ്രേറ്റ് വളരെ കുറച്ച് കഴിക്കുന്നത് സ്ത്രീകളിൽ ഊർജ്ജം നഷ്ടമാകാനും ഹോർമോണുകളെ തടസ്സപ്പെടുത്താനും കാരണമാകും. കാർബോഹൈഡ്രേറ്റ് ഉപഭോഗം കുറയ്ക്കുന്നത് ഗുണം ചെയ്യുമെങ്കിലും, അവ പൂർണമായും ഒഴിവാക്കുന്നത് പ്രതികൂല ഫലങ്ങൾ ഉണ്ടാക്കും. മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിന് മിതമായ അളവിൽ മില്ലറ്റ്, ഓട്സ്, പഴങ്ങൾ, പയർവർഗ്ഗങ്ങൾ തുടങ്ങിയവ കഴിക്കാവുന്നതാണ്. (Image Credits: GettyImages)

എണ്ണ, നട്സ്, വിത്തുകൾ എന്നിവ ഒഴിവാക്കുന്നത് നിങ്ങളുടെ ശരീരത്തിലെ അവശ്യ ഫാറ്റി ആസിഡുകളെ നഷ്ടപ്പെടുത്തുന്ന രീതിയാണ്. ഹോർമോൺ ഉൽപാദനത്തിനും ചർമ്മത്തിന്റെ ആരോഗ്യത്തിനും ആരോഗ്യകരമായ കൊഴുപ്പുകൾ നിർണായകമാണ്. ബത്രയുടെ അഭിപ്രായത്തിൽ, ഫ്ളാക്സ് സീഡുകൾ, ചിയ, ബദാം, വാൽനട്ട് എന്നിവ നിങ്ങളുടെ ഭക്ഷണത്തിൽ ചേർക്കുന്നത് നിരവധി ഗുണങ്ങൾ നൽകും. ഇവയിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ, മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുന്ന മറ്റ് പോഷകങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. (Image Credits: GettyImages)

യാതൊരുവിധ നിർദ്ദേശങ്ങളും പാലിക്കാതെ ഭക്ഷണം ഒഴിവാക്കുന്നത്, സമ്മർദ്ദ ഹോർമോണിൻ്റെ വർദ്ധനവിനും, മെറ്റബോളിസത്തിന്റെ മോശം അവസ്ഥയ്ക്കും കാരണമാകുന്നു. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തെയും ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെയും പ്രതികൂലമായി ബാധിക്കും. അതിനാൽ ഡയറ്റെടുക്കുമ്പോൾ കൃത്യമായ നിർദ്ദേശത്തോടുകൂടി എടുക്കേണ്ടതാണ്. (Image Credits: GettyImages)