5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Onam 2024: ഓണത്തിൻ്റെ പഴമ വിട്ടൊരു പായസമായാലോ? ഇത്തവണയൊരുക്കാം സ്ട്രോബെറി പായസം

Strawberry Payasam Recipe: അല്പം പുളിയും മധുരവുമെല്ലാം ഇണചേർന്ന നല്ല സ്വാദിഷ്ടമായ സ്ട്രോബെറി കഴിക്കാൻ ഇഷ്ടമല്ലാത്തവരായി ആരെങ്കിലുമുണ്ടോ?പുറമെയുള്ള ഭംഗി പോലെ തന്നെ അകവും അത്ര തന്നെ ആരോ​ഗ്യകരമാണ് സ്ട്രോബെറി. അത്തരം സ്ട്രോബെറി പ്രേമികൾക്ക് ഓണത്തിന് തയ്യാറാക്കാനുള്ള പായസ റെസിപിയാണ് ഇവിടെ പറയുന്നത്.

neethu-vijayan
Neethu Vijayan | Published: 08 Sep 2024 14:08 PM
അല്പം പുളിയും മധുരവുമെല്ലാം ഇണചേർന്ന നല്ല സ്വാദിഷ്ടമായ സ്ട്രോബെറി കഴിക്കാൻ ഇഷ്ടമല്ലാത്തവരായി ആരെങ്കിലുമുണ്ടോ? അതിൻ്റെ ആരോ​ഗ്യ ​ഗുണങ്ങൾ പലവിധമുണ്ട്. സ്ട്രോബെറിയിൽ വിറ്റാമിൻ സിയും മറ്റ് ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കാൻസർ, പ്രമേഹം, സ്ട്രോക്ക്, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യ അവസ്ഥകളുടെ അപകടസാധ്യത കുറയ്ക്കുന്നു.

1 / 5
മുതിർന്നവരും കുട്ടികളും ഒരുപോലെ ഇഷ്ടപ്പെടുന്ന പഴമാണ്​ സ്ട്രോബറി എന്നത് വളരെ നല്ലൊരു പ്രത്യേകതയാണ്. പുറമെയുള്ള ഭംഗി പോലെ തന്നെ അകവും അത്ര തന്നെ ആരോ​ഗ്യകരമാണ്. അത്തരം സ്ട്രോബെറി പ്രേമികൾക്ക് ഓണത്തിന് തയ്യാറാക്കാനുള്ള പായസ റെസിപിയാണ് ഇവിടെ പറയുന്നത്.

2 / 5
സ്ട്രോബെറി -10 എണ്ണം,  പാൽ -1 ലിറ്റർ,  ചൗവരി- 200 ഗ്രാം, ഏലയ്ക്കാ പൊടി -1 സ്പൂൺ, പഞ്ചസാര -1/2 കിലോ,  നെയ്യ് -200 ഗ്രാം,  അണ്ടിപ്പരിപ്പ് -100 ഗ്രാം, ഉണക്ക മുന്തിരി -100 ഗ്രാം എന്നിവയാണ് സ്ട്രോബറി പായസം തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ.

3 / 5
ആദ്യം സ്ട്രോബെറി ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത് മിക്സിയുടെ ജാറിലിട്ട് നല്ലതുപോലെ അരച്ചെടുക്കുക. അടുത്തതായി ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേയ്ക്ക് ആവശ്യത്തിന് പാൽ ഒഴിച്ചുകൊടുത്ത് പഞ്ചസാര പൊടിച്ചതും ചേർത്ത്  നന്നായി യോജിപ്പിക്കുക. ശേഷം അതിലേയ്ക്ക് ചൗവരി വേവിച്ചതും കൂടി ചേർത്തു കൊടുക്കേണ്ടതാണ്.

4 / 5
ഇത് നന്നായിട്ടൊന്ന് കുറുകി തുടങ്ങുമ്പോൾ ഇതിലേക്ക് അരച്ചു വെച്ചിട്ടുള്ള സ്ട്രോബെറി കൂടി ചേർക്കുക. ഇനി അതിലേയ്ക്ക് ഏലയ്ക്കാ പൊടിയും കൂടി ചേർത്ത് നന്നായി ഇളക്കി അല്പം നെയ്യിൽ വറുത്തെടുത്തിട്ടുള്ള അണ്ടിപരിപ്പും ഉണക്ക മുന്തിരിയും കൂടി ചേർക്കുന്നതോടെ സ്ട്രോബെറി പായസം തയ്യാറാവും.

5 / 5
Follow Us
Latest Stories