Onam 2025 Pooradam Day Wishes: പൂരാടമാണ് പൂക്കളമോളം വേണം ആശംസകള്‍; ദാ ഇങ്ങനെ പറയാം
Best Pooradam Wishes in Malayalam: പൂരാടം നാള്‍ വന്നെത്തിയിരിക്കുകയാണ്. തിരുവോണത്തിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. ഈ ഓണത്തിന് നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് അതിമനോഹരമായ ആശംസകള്‍ നേര്‍ന്ന് ആഘോഷിക്കാം. ദാ ഇവിടെയുണ്ട് അതിമനോഹരമായ ആശംസകള്‍.

ഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോ...ദാ ഒരു ഓണക്കാലം കൂടി കടന്നുപോകുകയാണ്. 10 ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷം തിരുവോണത്തോടെ അവസാനിക്കും. പൂക്കളമൊരുക്കുന്നതും സദ്യയൊരുക്കുന്നതും മാത്രമല്ല ഓണത്തിന്റെ പ്രാധാന്യം. ആളുകളെ ചേര്‍ത്ത് നിര്‍ത്താനൊരു ദിനം കൂടിയാണ് ഓണം. (Image Credits: Getty Images)

പൂരാടം നാള്‍ വന്നെത്തിയിരിക്കുകയാണ്. തിരുവോണത്തിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. ഈ ഓണത്തിന് നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് അതിമനോഹരമായ ആശംസകള്‍ നേര്‍ന്ന് ആഘോഷിക്കാം. ദാ ഇവിടെയുണ്ട് അതിമനോഹരമായ ആശംസകള്‍.

സന്തോഷത്തോടെ നമുക്കീ പൊന്നോണ നാളുകള്‍ ആഘോഷിക്കാം ഏവര്‍ക്കും ആശംസകള്‍, പൂക്കളം പോലെ നിങ്ങളുടെ ജീവിതവും വര്‍ണാഭമാകട്ടെ, ഓണം വരവായി! സ്‌നേഹവും സന്തോഷവും നിങ്ങളുടെ ജീവിതത്തില്‍ നിറയട്ടെ.

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും മറ്റൊരു ഓണക്കാലം വന്നെത്തി ഈ വര്‍ഷം നിങ്ങള്‍ക്ക് സര്‍വ്വൈശ്വര്യം സമ്മാനിക്കട്ടെ, പ്രിയപ്പെട്ടവരെ നിങ്ങള്‍ക്കെന്റെ പൊന്നോണാശംസകള്‍.

സന്തോഷവും സമൃദ്ധിയും ഐക്യവും നിറഞ്ഞ ഓണം ആശംസിക്കുന്നു, ഈ ഓണം നിങ്ങളുടെ കുടുംഹത്തില്‍ സന്തോഷവും ആരോഗ്യവും സമ്മാനിക്കട്ടെ, സ്‌നേഹം, ചിരി, അതിമനോഹരമായ നിമിഷങ്ങള്‍ എന്നിവ ഈ ഓണത്തിന് നിങ്ങളിലേക്ക് വിരുന്നെത്തട്ടെ.