Onam Thrikketta Day Pookalam: ആറിനം പൂക്കൾ കൊണ്ടൊന്ന് ‘കാല്‍ നീട്ടാം’; തൃക്കേട്ട നാളിൽ പൂക്കളം ഒരുക്കേണ്ടത് ഇങ്ങനെ…
Onam Thrikketta Day Pookalam: ഓണക്കാലത്തിന്റെ ആറാം നാൾ, കുടുംബ വീടുകൾ സന്ദർശിക്കുന്ന ദിവസം, തൃക്കേട്ട നാളിൽ പൂക്കളം ഒരുക്കുന്നത് എങ്ങനെയെന്ന് അറിയാമോ?

ഐശ്വര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും ഓർമ പുതുക്കുന്ന ഓണക്കാലത്തിന്റെ ആറാം നാളാണ് തൃക്കേട്ട. ഇനി എല്ലാവരും ഓണത്തിരക്കുകളിലായിരിക്കും. തൃക്കേട്ട നാളിൽ പൂക്കളം ഒരുക്കേണ്ടത് എങ്ങനെയെന്ന് അറിയാമോ? (Image Credit: PTI)

തൃക്കേട്ട ദിവസം ആറിനം പൂക്കൾ ഉപയോഗിച്ച് പൂക്കളം ഇടാം. തൃക്കേട്ട ദിവസത്തിൽ പൂക്കളത്തിന്റെ നാലുദിക്കിലും കാല്‍ നീട്ടും (വലുപ്പം കൂട്ടും). അഞ്ചോ ആറോ വട്ടങ്ങളിൽ പൂക്കളത്തിന് വലിപ്പവും കൂട്ടാവുന്നതാണ്. (Image Credit: PTI)

തൃക്കേട്ട മുതലാണ് കുടുംബ വീടുകളിലേക്ക് കുടുംബാംഗങ്ങൾ എത്തുന്നത്. ബന്ധുക്കളെ സന്ദർശിക്കുന്നവർ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യാറുണ്ട്. പഴയകാലത്തെ സൗഹൃദങ്ങൾ വീണ്ടെടുക്കാനും ഈ സന്ദർശനം സഹായിക്കുന്നു. (Image Credit: PTI)

തൃക്കേട്ട നാളുകളിൽ പൊതുവെ വിദ്യാലയങ്ങൾ അവധി ആയതിനാൽ പണ്ടത്തെ ഓണക്കളികളുമായി കുട്ടിപട്ടാളങ്ങളും തിരക്കിലായിരിക്കും. കുഴിപ്പന്ത് കളി, കിളിത്തട്ട്, കബഡി തുടങ്ങി കളികൾ നിരവധി. (Image Credit: PTI)

ഇത്തവണ സെപ്റ്റംബർ അഞ്ചിനാണ് തിരുവോണം വരുന്നത്. കേരളം കണ്ട ഏറ്റവും മഹാനായ രാജാവായി വിശേഷിപ്പിക്കപ്പെടുന്ന മഹാബലി ചക്രവർത്തി പാതാളത്തിൽ നിന്നും തന്റെ പ്രജകളെ കാണാൻ തിരുവോണനാളിൽ എത്തുന്നു എന്നാണ് വിശ്വാസം. (Image Credit: PTI)