വായ് തുറക്കില്ല, കാൽ നിലത്തുറപ്പിക്കില്ല; ഓണപ്പൊട്ടൻ എന്നാണ് വീടുകളിൽ വിരുന്നെത്തുന്നത്? | Onam 2025, Kerala’s Malabar Onapottan Theyyam visit, Know the history and Rituals behind this Malayalam news - Malayalam Tv9

Onapottan: വായ് തുറക്കില്ല, കാൽ നിലത്തുറപ്പിക്കില്ല; ഓണപ്പൊട്ടൻ എന്നാണ് വീടുകളിൽ വിരുന്നെത്തുന്നത്?

Published: 

25 Aug 2025 20:32 PM

Kerala Malabar Onapottan Theyyam: വടക്കേ മലബാറിൽ ഓണത്തോടനുബന്ധിച്ച് അവതരിപ്പിക്കപ്പെടുന്ന തെയ്യരൂപത്തെയാണ് ഓണപ്പൊട്ടൻ അഥവാ ഓണേശ്വരൻ എന്ന പേരിൽ അറിയപ്പെടുന്നത്. ഓണത്തെയ്യങ്ങൾ പലതുണ്ടെങ്കിലും അതിൽ സംസാരിക്കാത്ത തെയ്യമാണ് ഓണപ്പൊട്ടൻ. വായ് തുറക്കാതെ തന്നെ തെയ്യം കാണിക്കുന്നതിനാൽ ഓണപ്പൊട്ടൻ എന്ന് പേരുവന്നു.

1 / 5കേരളത്തിലെ മറ്റിടങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമാണ് വടക്കേ മലബാറിലെ ഓണാഘോഷം. പൊതുവെ ലളിതമെന്ന് തന്നെ പറയാം. സദ്യവട്ടങ്ങളിൽ പോലും മലബാറിൻ്റേതായ മാറ്റങ്ങളുണ്ട്. അതുപോലെ തന്നെ മറ്റ് ജില്ലകാർക്ക് കേട്ടാൽ അത്ഭുതവും കൗതുകവും തോന്നുന്ന ചില രസകരമായ ആചാരങ്ങളും ഇവിടെയുണ്ട്. അതിലൊന്നാണ് ഓണപ്പൊട്ടൻ. (Image Credits: Social Media/ PTI)

കേരളത്തിലെ മറ്റിടങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമാണ് വടക്കേ മലബാറിലെ ഓണാഘോഷം. പൊതുവെ ലളിതമെന്ന് തന്നെ പറയാം. സദ്യവട്ടങ്ങളിൽ പോലും മലബാറിൻ്റേതായ മാറ്റങ്ങളുണ്ട്. അതുപോലെ തന്നെ മറ്റ് ജില്ലകാർക്ക് കേട്ടാൽ അത്ഭുതവും കൗതുകവും തോന്നുന്ന ചില രസകരമായ ആചാരങ്ങളും ഇവിടെയുണ്ട്. അതിലൊന്നാണ് ഓണപ്പൊട്ടൻ. (Image Credits: Social Media/ PTI)

2 / 5

വടക്കേ മലബാറിൽ ഓണത്തോടനുബന്ധിച്ച് അവതരിപ്പിക്കപ്പെടുന്ന തെയ്യരൂപത്തെയാണ് ഓണപ്പൊട്ടൻ അഥവാ ഓണേശ്വരൻ എന്ന പേരിൽ അറിയപ്പെടുന്നത്. ഓണത്തെയ്യങ്ങൾ പലതുണ്ടെങ്കിലും അതിൽ സംസാരിക്കാത്ത തെയ്യമാണ് ഓണപ്പൊട്ടൻ. വായ് തുറക്കാതെ തന്നെ തെയ്യം കാണിക്കുന്നതിനാൽ ഓണപ്പൊട്ടൻ എന്ന് പേരുവന്നു. (Image Credits: Social Media/ PTI)

3 / 5

ഐതിഹ്യങ്ങളനുസരിച്ച് പറഞ്ഞാൽ, മലയസമുദായക്കാർക്ക് രാജാക്കൻമാർ നൽകിയതാണ് ഈ വേഷം കെട്ടാനുള്ള അവകാശം. മറ്റ് ഓണത്തെയ്യത്തെപ്പോലെ ചിങ്ങത്തിലെ ഉത്രാടത്തിനും തിരുവോണത്തിനുമാണ് ഓണേശ്വരൻ നാട്ടിലെ വീടുതോറും കയറിയിറങ്ങുന്നത്. ഓരോവീടുകളിലുമെത്തുന്ന ഓണപ്പൊട്ടൻ ഐശ്വര്യം നൽകുന്നു എന്നാണ് പ്രദേശവാസികളുടെ വിശ്വാസം. (Image Credits: Social Media/ PTI)

4 / 5

മുഖത്ത് ചായവും കുരുത്തോലക്കുടയും കൈതനാരുകൊണ്ട് തലമുടിയും കിരീടവും, കൈവളയും എന്നിങ്ങനെ വളരെ വ്യത്യസ്തമാർന്ന വേഷമാണ് ഓണപ്പൊട്ടൻ്റേത്. കൂടാതെ മറ്റ് തെയ്യങ്ങളെ അപേക്ഷിച്ച് പ്രത്യേകരീതിയിലുള്ള ഉടുപ്പാണ് ഇവര് ധരിക്കാറ്. ഓണപ്പൊട്ടൻ ഒരിക്കലും കാൽ നിലത്തുറപ്പിക്കില്ല. കാരണം എപ്പോഴും താളം ചവിട്ടുകയും ഓടുകയും ചെയ്തുകൊണ്ടേയിരിക്കും. ദക്ഷിണയായി അരിയും പണവുമാണ് സാധാരണയായി വീടുകളിൽ നിന്ന് കൊടുക്കുന്നത്. ഓണപ്പൊട്ടനും മണിയൊച്ചയുമാണ് മലബാറുകരുടെ ഓണം വരവറിയിക്കുന്നത്. (Image Credits: Social Media/ PTI)

5 / 5

പല കഥകളും ഐതിഹ്യങ്ങളും ഓണപ്പൊട്ടനുമായി ബന്ധപ്പെട്ടുണ്ടെങ്കിലും നാടുകാണാനെത്തുന്ന മാവേലി തമ്പുരാൻ്റെ പതിപ്പാണ് എന്നാണ് മിക്കവരും വിശ്വസിക്കുന്നത്. പ്രജകളുടെ ക്ഷേമം തിരക്കാൻ കൊല്ലത്തിൽ ഒരിക്കൽ വരുന്ന മാവേലി തമ്പുരാൻ്റെ പ്രാദേശിക ആവിഷ്‌കാരം എന്നൊക്കെ ആളുകൾ ഓണേശ്വരനെ വിശേഷിപ്പിക്കാറുണ്ട്. (Image Credits: Social Media/ PTI)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും