Onam 2025: പോക്കറ്റ് ഫ്രെണ്ട്‌ലി ഓണം! ആവശ്യമായതെല്ലാം മിതമായ നിരക്കില്‍ ഇവര്‍ തരും
Kudumbashree Pocket Mart: ഓണക്കാലത്ത് സമ്മാനങ്ങള്‍ ലഭിക്കുന്നത് എല്ലാവരെയും സന്തോഷിപ്പിക്കുന്നു. എന്നാല്‍ പെട്ടെന്നെത്തുന്ന വിലക്കയറ്റം ആകെ താളം തെറ്റിക്കും. എന്നാല്‍ ഈ വിലക്കയറ്റെത്തെയെല്ലാം മറികടന്ന് ഓണം ആഘോഷിക്കുന്നവരാണ് മലയാളികള്‍.

വിലക്കയറ്റം കാരണം ഓണം എങ്ങനെ ആഘോഷിക്കുമെന്ന ആശങ്കയിലാണ് മലയാളികള്‍. എന്നാല്‍ വിലക്കയറ്റത്തെയൊന്നും തന്നെ വകവെക്കാതെ ആവശ്യമായതെല്ലാം ഒരു കുടക്കീഴില്‍ ഒരുക്കി മാതൃകയാകുകയാണ് കുടുംബശ്രീ. (Image Credits: Kudumbashree Official Website)

കുടുംബശ്രീ ഉത്പന്നങ്ങള്‍ അണിനിരത്തികൊണ്ട് പോക്കറ്റ് മാര്‍ട്ട് പ്രവര്‍ത്തനം ആരംഭിച്ചു. ഓണ്‍ലൈനായാണ് വില്‍പന. മിതമായ നിരക്കില്‍ പോക്കറ്റ് മാര്‍ട്ട് വഴി സാധനങ്ങള്‍ നിങ്ങളുടെ വീടുകളിലെത്തും.

799 രൂപയുടെ ഗിഫ്റ്റ് ഹാമ്പറാണ് കുടുംബശ്രീ വില്‍ക്കുന്നത്. ഇതിന് ഡെലിവറി ചാര്‍ജും ഗുണഭോക്താക്കള്‍ നല്‍കേണ്ടതാണ്. ഗിഫ്റ്റ് ഹാമ്പറിനൊപ്പം ഫോട്ടോയും ഓണാശംസകളും ചേര്‍ത്ത് നിര്‍മിച്ച ആശംസാ കാര്‍ഡും നിങ്ങള്‍ക്ക് ലഭിക്കും. പോക്കറ്റ് മാര്‍ട്ട് വഴി ഹാമ്പര്‍ ബുക്ക് ചെയ്യുമ്പോള്‍ ഫോട്ടോ അപ്ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ട്.

സിഡിഎസുകള്‍ വഴിയാണ് ഗിഫ്റ്റ് ഹാമ്പറുകള്‍ വീട്ടിലെത്തുക. 4,350 കിറ്റുകളാണ് കുടുംബശ്രീ വില്‍പനയ്ക്ക് ഒരുക്കുന്നത്. ജില്ലയിലെ എല്ലാ സിഡിഎസുകളും 75 ഗിഫ്റ്റ് ഹാമ്പറുകള്‍ വീതം തയാറാക്കിയാണ് വില്‍പന.

സംസ്ഥാനത്തിന്റെ ഏത് ഭാഗത്ത് നിന്നും നിങ്ങള്‍ക്ക് ഓര്‍ഡര്‍ ചെയ്യാം. ഓര്‍ഡര്‍ ചെയ്യുന്നതിനായി ആദ്യം പ്ലേ സ്റ്റോറില്‍ നിന്ന് പോക്കറ്റ് മാര്‍ട്ട് ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. ചിപ്‌സ്, ശര്‍ക്കര വരട്ടി, പാലട, സേമിയ പായസം മിക്‌സ്, മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, അച്ചാറുകള്‍ തുടങ്ങിയവയും ഹാമ്പറുകളില്‍ ഉണ്ടാകും.