ഓണസദ്യ കേമമാക്കാൻ സ്‌പെഷ്യൽ 'കാരറ്റ് സേമിയ പായസം! മിനിറ്റുകൾക്കുള്ളിൽ തയ്യാർ | Onam 2026 Special Carrot Semiya Payasam Easy 10 minute recipe in Malayalam Malayalam news - Malayalam Tv9

Onam Carrot Semiya Payasam: ഓണസദ്യ കേമമാക്കാൻ സ്‌പെഷ്യൽ ‘കാരറ്റ് സേമിയ പായസം! മിനിറ്റുകൾക്കുള്ളിൽ തയ്യാർ

Published: 

13 Aug 2026 | 06:35 PM

Onam Special Carrot Semiya Payasam Recipe: അടപ്രഥമനും പാലടയും തയ്യാറാക്കി മടുത്തവർക്ക് ഈ ഓണത്തിന് വളരെ എളുപ്പത്തിലും കുറഞ്ഞ സമയം കൊണ്ടും തയ്യാറാക്കാവുന്ന ഒന്നാണ് 'കാരറ്റ് സേമിയ പായസം'. വളരെ വ്യത്യസ്തമായി ഇത്തവണ ഇങ്ങനൊരു പരീക്ഷണം നടത്തി നോക്കൂ. കാരറ്റിന്റെ പോഷകഗുണങ്ങളും മനോഹരമായ നിറവും സേമിയയുടെ പാകവും ചേരുമ്പോൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകും. കാരറ്റ് സേമിയ പായസം എങ്ങനെ തയാറാക്കാമെന്ന് നോക്കാം.

1 / 5
ഓണസദ്യ പൂർണ്ണമാകണമെങ്കിൽ അവസാനമെത്തുന്ന മധുരമൂറുന്ന പായസം കൂടെയുണ്ടാകണം. അടപ്രഥമനും പാലടയും തയ്യാറാക്കി മടുത്തവർക്ക് ഈ ഓണത്തിന് വളരെ എളുപ്പത്തിലും കുറഞ്ഞ സമയം കൊണ്ടും തയ്യാറാക്കാവുന്ന ഒന്നാണ് 'കാരറ്റ് സേമിയ പായസം'. വളരെ വ്യത്യസ്തമായി ഇത്തവണ ഇങ്ങനൊരു പരീക്ഷണം നടത്തി നോക്കൂ. കാരറ്റിന്റെ പോഷകഗുണങ്ങളും മനോഹരമായ നിറവും സേമിയയുടെ പാകവും ചേരുമ്പോൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകും. കാരറ്റ് സേമിയ പായസം എങ്ങനെ തയാറാക്കാമെന്ന് നോക്കാം. (Image Credit Source: Getty Images)

2 / 5
ചേരുവകൾ: സേമിയ: 1/2 കപ്പ്, കാരറ്റ് (ചിരകിയത്): 1 കപ്പ്, പാൽ: 1 ലിറ്റർ, പഞ്ചസാര: 3/4 കപ്പ് (നിങ്ങളുടെ മധുരത്തിന് അനുസരിച്ച്), നെയ്യ്: 2-3 ടേബിൾ സ്പൂൺ, ഏലയ്ക്കാപ്പൊടി: 1/2 ടീസ്പൂൺ, അണ്ടിപ്പരിപ്പും മുന്തിരിയും: ആവശ്യത്തിന്, ആവശ്യമെങ്കിൽ കുങ്കുമപ്പൂവ് ഒരു നുള്ളു ചേർക്കാവുന്നതാണ്. ഇത്രയുമാണ് കൊതിയൂറുന്ന കാരറ്റ് സേമിയ പായസത്തിന് ആവശ്യമായ ചേരുവകൾ. ഇനി ഇവ തയ്യാറാക്കുന്ന രീതി എങ്ങനെയെന്ന് അറിയാം.

3 / 5
തയാറാക്കുന്ന വിധം: ഒരു പാനിൽ 1 ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തെടുത്തു മാറ്റിവെക്കുക. അതേ നെയ്യിലേക്ക് സേമിയ ചേർത്ത് നേരിയ തവിട്ടുനിറമാകുന്നത് വരെ വറുത്തെടുക്കുക. കരിഞ്ഞുപോകരുത്. മറ്റൊരു ടേബിൾ സ്പൂൺ നെയ്യ് കൂടി പാനിലൊഴിച്ച് പൊടിയായി ചിരകി വെച്ചിരിക്കുന്ന കാരറ്റ് ചേർക്കുക. കാരറ്റിന്റെ പച്ചമണം മാറി മൃദുവാകുന്നതുവരെ 3-4 മിനിറ്റ് ചെറുതീയിൽ നന്നായി വഴറ്റുക. അതല്ലെങ്കിൽ ആവിയിൽ വേവിച്ച് ശേഷം നന്നായി അരച്ചെടുത്ത കാരറ്റ് ചേർത്താലും മതിയാകും.

4 / 5
മറ്റൊരു പാത്രത്തിൽ 1 ലിറ്റർ പാൽ ഒഴിച്ച് നന്നായി തിളപ്പിക്കുക. പാൽ നന്നായി തിളച്ചു വരുമ്പോൾ വഴറ്റി വെച്ചിരിക്കുന്ന കാരറ്റ് ഇതിലേക്ക് ചേർത്ത് ഇളക്കുക. 5 മിനിറ്റ് കാരറ്റ് പാലിൽ വെന്ത് മൃദുവായി വരണം. കാരറ്റ് പകുതി വേവാകുമ്പോഴേക്കും വറുത്ത് മാറ്റിവെച്ചിരിക്കുന്ന സേമിയ പാലിലേക്ക് ചേർക്കുക. ചെറുതീയിൽ വെച്ച് സേമിയ നന്നായി വേവുന്നതുവരെ ഇളക്കിക്കൊടുക്കുക. അടിയിൽ പിടിക്കാതെ മീഡിയം ഫ്ലെയിമിലിട്ട് വേണം ഇളക്കാൻ.

5 / 5
സേമിയ വെന്ത് പായസം കുറുകി വരുമ്പോൾ ആവശ്യത്തിന് പഞ്ചസാര ചേർത്ത് കൊടുക്കുക. പഞ്ചസാര അലിഞ്ഞു ചേർന്ന് പായസം പാക പരുവത്തിലാകുമ്പോൾ ഏലയ്ക്കാപ്പൊടിയും ചേർത്ത് തീ അണയ്ക്കുക. ശേഷം അതിലേക്ക് വറുത്തുവെച്ചിരിക്കുന്ന അണ്ടിപ്പരിപ്പും മുന്തിരിയും മുകളിലായി വിതറി ചൂടോടെയോ അല്ലെങ്കിൽ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചോ നിങ്ങളുടെ ഇഷ്ടാനുസരുണം കഴിക്കാവുന്നതാണ്.  പായസത്തിന് കൂടുതൽ കട്ടി വേണമെന്നുണ്ടെങ്കിൽ 2 ടേബിൾ സ്പൂൺ മിൽക്ക് മെയ്ഡ് ചേർക്കാവുന്നതാണ്.

Follow Us
മൊത്തത്തില്‍ റിഫ്രഷാകാം! 20 മിനിറ്റ് മാറ്റിവെയ്ക്കൂ
സ്വർണം വിൽക്കാൻ പോവുകയാണോ? പരമാവധി വില കിട്ടാൻ ചെയ്യേണ്ടത്
നല്ല സുഖ ലൈഫ്; ഗൂഗിൾ പിക്സൽ വാച്ച് 5 വന്നിട്ടുണ്ടേ!
ഭാവി പങ്കാളി അച്ഛനെപ്പോലെ ആകണം; വിവാഹത്തെ കുറിച്ച് സാറ ടെൻഡുൽക്കർ
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു