Onam Bumper 2025: ഷെയറിട്ടെടുക്കാം ബമ്പര്‍; നിയമങ്ങള്‍ അറിഞ്ഞിരിക്കണമെന്ന് മാത്രം
Kerala Onam Bumper Lottery Rules: ഈ വര്‍ഷത്തെ ഓണം ബമ്പര്‍ നറുക്കെടുപ്പ് നടക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇനിയും ടിക്കറ്റുകളെടുക്കാന്‍ ബാക്കിയുള്ളവര്‍ വേഗം തന്നെ അവസരം പ്രയോജനപ്പെടുത്തുക.

25 കോടി രൂപ ഒന്നാം സമ്മാനവുമായെത്തുന്ന ഓണം ബമ്പര്‍ ഷെയറിട്ടെടുക്കുന്ന ശീലം പൊതുവേ മലയാളികള്‍ക്കുണ്ട്. 500 രൂപയെ അഞ്ച് നൂറുകളായി വീതിച്ചും, അല്ലെങ്കില്‍ മറ്റ് രീതിയിലും കൃത്യമായി വിഭജിച്ച് കൂട്ടത്തോടെ ടിക്കറ്റുകളെടുക്കുന്നതാണ് രീതി. ഇങ്ങനെ സംഘം ചേര്‍ന്ന് ലോട്ടറി ടിക്കറ്റുകള്‍ എടുക്കുന്നവരെ തേടി ഭാഗ്യം വന്നെത്താറുമുണ്ട്. (Image Credits: Facebook and Getty)

ഈ വര്‍ഷത്തെ ഓണം ബമ്പര്‍ നറുക്കെടുപ്പ് നടക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇനിയും ടിക്കറ്റുകളെടുക്കാന്‍ ബാക്കിയുള്ളവര്‍ വേഗം തന്നെ അവസരം പ്രയോജനപ്പെടുത്തുക. ഗ്രൂപ്പായാണ് ടിക്കറ്റെടുത്തത് അല്ലെങ്കില്‍ എടുക്കാന്‍ പദ്ധതിയിട്ടത് എങ്കില്‍ തീര്‍ച്ചയായും ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കാം.

ലോട്ടറി ടിക്കറ്റുകള്‍ ഷെയറിട്ട് എടുക്കുന്നതിന് നിയമതടസങ്ങളൊന്നുമില്ല. എന്നാല്‍ നിങ്ങള്‍ വാങ്ങിയ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിക്കുകയാണെങ്കില്‍ സമ്മാനത്തുക കൈപ്പറ്റാന്‍ കൂട്ടത്തിലെ ഒരാളെ ചുമതലപ്പെടുത്തണം. ഒരാളുടെ അക്കൗണ്ടിലേക്ക് മാത്രമേ പണമെത്തുകയുള്ളൂ.

സമ്മാനത്തുക ഏറ്റുവാങ്ങുന്നതിനായി ഒരാളെ ചുമതലപ്പെടുത്തിയ വിവരം എല്ലാവരും ചേര്‍ന്ന് 50 രൂപയുടെ മുദ്രപത്രത്തില്‍ സാക്ഷ്യപ്പെടുത്തി ഭാഗ്യക്കുറി വകുപ്പിന്റെ ഓഫീസില്‍ സമര്‍പ്പിക്കണം. ഇതല്ലാതെ ജോയിന്റ് അക്കൗണ്ട് വഴിയും പണം കൈപ്പറ്റാം.

ജോയിന്റ് അക്കൗണ്ടാണെങ്കിലും പണം സ്വീകരിക്കുന്നതിനായി ഒരാള്‍ ചുമതലയേല്‍ക്കണം. ജോയിന്റ് അക്കൗണ്ടിലുള്ള എല്ലാ അംഗങ്ങളുടെ വിവരങ്ങളും ലോട്ടറി വകുപ്പിന് കൈമാറണം. സമ്മാനത്തുക കൈപ്പറ്റുന്നതിനായി ലോട്ടറി ടിക്കറ്റിനോടൊപ്പം നിങ്ങളുടെ തിരിച്ചറിയല്‍ രേഖകളും ഹാജരാക്കണം.