Onam Special Boli Recipe: ഓണത്തിന് ബോളിയും പാൽപ്പായസവുമായാലോ; ബോളി ഈസിയായി തയ്യാറാക്കാം
Onam Special Boli Recipe In Malayalam: തിരുവിതാംകൂർ ഓണസദ്യയുടെ ഏറ്റവും വലിയ ആകർഷണമാണ് മധുരമൂറുന്ന ബോളിയും പാൽപായസവും. കടകളിൽ നിന്ന് മാത്രം വാങ്ങി ശീലിച്ച ഈ സോഫ്റ്റ് ബോളി വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് നമുക്ക് നമ്മുടെ വീടുകളിലും തയ്യാറാക്കാൻ സാധിക്കും. അത്തരത്തിൽ ഇത്തവണത്തെ ഓണത്തിന് വീട്ടിൽ തന്നെ നമുക്ക് നല്ല ബോളി തയ്യാറാക്കിയാലോ. ഇത് ചൂടുള്ള പാൽപ്പായസത്തിൻ്റെയോ സേമിയയുടെയോ കൂടെ കഴിക്കാവുന്നതാണ്.

ഓണസദ്യ എന്നുപറഞ്ഞാൽ അത് തിരുവിതാംകൂർ സദ്യ തന്നെ കഴിക്കണമെന്ന് പഴമക്കാർ പറയാറുണ്ട്. തിരുവിതാംകൂർ ഓണസദ്യയുടെ ഏറ്റവും വലിയ ആകർഷണമാണ് മധുരമൂറുന്ന ബോളിയും പാൽപായസവും. കടകളിൽ നിന്ന് മാത്രം വാങ്ങി ശീലിച്ച ഈ സോഫ്റ്റ് ബോളി വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് നമുക്ക് നമ്മുടെ വീടുകളിലും തയ്യാറാക്കാൻ സാധിക്കും. അത്തരത്തിൽ ഇത്തവണത്തെ ഓണത്തിന് വീട്ടിൽ തന്നെ നമുക്ക് നല്ല ബോളി തയ്യാറാക്കിയാലോ. (Image Credi Source: Getty Images)

ചേരുവകൾ: കടലപ്പരിപ്പ്: 1 കപ്പ്, ശർക്കര / പഞ്ചസാര: 1 കപ്പ് (മധുരത്തിന് അനുസരിച്ച്), ഏലയ്ക്കാപ്പൊടി: 1/2 ടീസ്പൂൺ, മഞ്ഞൾപ്പൊടി: 1/4 ടീസ്പൂൺ, ചോറ് (വേവിച്ചത്): 1 ടേബിൾ സ്പൂൺ (ബോളി നല്ല സോഫ്റ്റാകാൻ), മൈദ: 1 കപ്പ്, മഞ്ഞൾപ്പൊടി / ഫുഡ് കളർ: ഒരു നുള്ളു, നെയ്യ് / നല്ലെണ്ണ: 3-4 ടേബിൾ സ്പൂൺ, വെള്ളം: ആവശ്യത്തിന്, ഉപ്പ്: ഒരു നുള്ളു എന്നിവയാണ് നല്ല കൊതിയൂറും പാൽപ്പായസം തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ.

തയാറാക്കുന്ന വിധം: മൈദയിലേക്ക് ഉപ്പ്, മഞ്ഞൾപ്പൊടി, കുറച്ച് വെള്ളം എന്നിവ ചേർത്ത് നന്നായി ലൂസായി കുഴച്ചെടുക്കുക. വെള്ളം അമിതമാകരുത്. ഇതിന് മുകളിലേക്ക് 2-3 ടേബിൾ സ്പൂൺ എണ്ണയോ നെയ്യോ ഒഴിച്ച് മാവ് കുതിർന്ന് കിട്ടാൻ വേണ്ടി ഒരു 30 മിനിറ്റെങ്കിലും അടച്ചുവെക്കുക. ശേഷം എടുത്തുവച്ചിരിക്കുന്ന കടലപ്പരിപ്പ് മഞ്ഞൾപ്പൊടിയും വെള്ളവും ചേർത്ത് പ്രെഷർ കുക്കറിൽ നന്നായി വേവിച്ചെടുക്കുക.

കുക്കറിലെ വെള്ളം മുഴുവനായി ഊറ്റിക്കളഞ്ഞ ശേഷം പരിപ്പ്, ശർക്കര/പഞ്ചസാര, വേവിച്ച ചോറ്, ഏലയ്ക്കാപ്പൊടി എന്നിവ ചേർത്ത് മിക്സിയുടെ ചെറിയ ജാറിലിട്ട് വെള്ളം ചേർക്കാതെ വെണ്ണ പോലെ അരച്ചെടുക്കുക. അരച്ചുവെച്ച ഈ കൂട്ട് ഒരു പാനിലിട്ട് ചെറുതീയിൽ 3-4 മിനിറ്റ് ഇളക്കുക. ഈർപ്പം വറ്റി പാത്രത്തിൽ നിന്ന് വിട്ടു വരുമ്പോൾ തീ അണച്ച് തണുക്കാൻ വെക്കുക. തണുത്ത ശേഷം ചെറിയ ഉരുളകളാക്കി മാറ്റി വെക്കുക. കുതിർത്തുവെച്ച മൈദമാവിൽ നിന്ന് ചെറിയ ഭാഗമെടുത്ത് കയ്യിൽ വെച്ച് പരത്തി, ഉള്ളിൽ കടലപ്പരിപ്പ് ഉരുള വെച്ച് നന്നായി പൊതിയുക.

ഇത് അരിപ്പൊടിയോ മൈദപ്പൊടിയോ തൂവി കട്ടി കുറച്ച് പരത്തിയെടുക്കുക. ചൂടായ ദോശക്കല്ലിലോ ചപ്പാത്തി കല്ലിലോ പരത്തിവെച്ച് ബോളിയിട്ട് ഇരുവശവും തിരിച്ചും മറിച്ചും ചുട്ടെടുക്കുക. ഓരോ വശത്തും ധാരാളം നെയ്യ് പുരട്ടി ചൂടോടെ വാങ്ങിയെടുക്കാം. കടലപ്പരിപ്പ് അരയ്ക്കുമ്പോൾ ഒരു ടേബിൾ സ്പൂൺ വേവിച്ച ചോറ് ചേർക്കുന്നത് ബോളിക്ക് കൂടുതൽ മൃദുത്വവും വഴക്കവും നൽകും. ഇത് ചൂടുള്ള പാൽപ്പായസത്തിൻ്റെയോ സേമിയയുടെയോ കൂടെ കഴിക്കാവുന്നതാണ്.