Onam Vacation 2025: അവധിക്കാലം വന്നെത്തി! തിരുവോണം കഴിഞ്ഞ് നാലാംനാള്‍ സ്‌കൂളില്‍ പോകാന്‍ മറക്കരുത്
Kerala School Holidays Onam 2025: ഓണാവധി നേരത്തെ ആരംഭിക്കുമെങ്കിലും ഇത്തവണ തിരുവോണം വന്നെത്തുന്നത് അവധിയുടെ അവസാനത്തിലാണ്. ഓഗസ്റ്റ് 29നാണ് ഇത്തവണ സ്‌കൂളുകള്‍ അടയ്ക്കുന്നത്.

2025 ലെ ഓണക്കാലം ആരംഭിച്ചു. സ്‌കൂളുകള്‍ അടയ്ക്കാന്‍ ഇനി അധിക ദിവസങ്ങള്‍ ബാക്കിയില്ല. ഓരോ ഓണക്കാലങ്ങളും സന്തോഷത്തിന്റേതാണെങ്കില്‍ ഇത്തവണ കുട്ടികള്‍ക്ക് അത് സന്തോഷമില്ല. അതിന് കാരണമുണ്ട്. (Image Credits: Getty Images)

ഓണാവധി നേരത്തെ ആരംഭിക്കുമെങ്കിലും ഇത്തവണ തിരുവോണം വന്നെത്തുന്നത് അവധിയുടെ അവസാനത്തിലാണ്. ഓഗസ്റ്റ് 29നാണ് ഇത്തവണ സ്‌കൂളുകള്‍ അടയ്ക്കുന്നത്. അന്ന് തന്നെയാണ് ഓണാഘോഷവും, ചില സ്‌കൂളുകളില്‍ നേരത്തെ ഓണാഘോഷം സംഘടിപ്പിക്കുന്നുണ്ട്.

ഓഗസ്റ്റ് 29ന് സ്‌കൂള്‍ അടച്ചാല്‍ തിരുവോണം വന്നെത്തുന്നത് സെപ്റ്റംബര്‍ നാലിനാണ് എന്നതാണ് കുട്ടികള്‍ക്ക് നിരാശ സമ്മാനിക്കുന്നത്. തിരുവോണം കഴിഞ്ഞ് ബന്ധുവീടുകളിലൊന്നും നില്‍ക്കാന്‍ പോലും സമയമില്ല.

ഓഗസ്റ്റ് 28ന് അയ്യങ്കാളി ജയന്തിയാണ്. അതിനാല്‍ അന്നേ ദിവസം സ്‌കൂളുകള്‍ക്ക് അവധിയാണ്. ഒരു അവധി കഴിഞ്ഞ് വീണ്ടും സ്‌കൂളില്‍ പോയി മറ്റൊരു വലിയ അവധിക്കാലത്തേക്ക് കടക്കാന്‍ ഇത്തവണ വിദ്യാര്‍ഥികള്‍ക്കാകും.

ക്രിസ്തുമസ് അവധിയ്ക്കായി ഇത്തവണ ഡിസംബര്‍ 19ന് സ്‌കൂള്‍ അടയ്ക്കുമെന്നാണ് വിവരം. അര്‍ധ വാര്‍ഷിക പരീക്ഷകള്‍ ഡിസംബര്‍ 11 ന് ആരംഭിച്ച് 18 വരെയുണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്.