പറഞ്ഞ പോലെ തന്നെ! 9000mAh ബാറ്ററി, 200MP ക്യാമറ; വൺപ്ലസ് എയ്സ് 7 പ്രോ ലോഞ്ച് ചെയ്തു | OnePlus Ace 7 Pro launched with Snapdragon 8 Elite Gen 5; full specs, price, and more Malayalam news - Malayalam Tv9

പറഞ്ഞ പോലെ തന്നെ! 9000mAh ബാറ്ററി, 200MP ക്യാമറ; വൺപ്ലസ് എയ്സ് 7 പ്രോ ലോഞ്ച് ചെയ്തു

Published: 

30 Oct 2026 | 10:55 AM

OnePlus Ace 7 Pro launched: വൺപ്ലസ് എയ്സ് സീരീസിലേക്ക് വൺപ്ലസ് എയ്സ് 7 പ്രോ മോഡൽ ലോഞ്ച് ചെയ്തു. വൺപ്ലസ് എയ്സ് 7 മോഡലിന് ഒപ്പമാണ് പുതിയ പ്രോ മോഡലും ​ചൈനയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. വൺപ്ലസ് എയ്സ് 7 പ്രോ 12GB + 256GB അ‌ടിസ്ഥാന വേരിയന്റിന് 4799 യുവാൻ (ഏകദേശം 68,570 രൂപ) ആണ് വില.

1 / 7
  വൺപ്ലസ് എയ്സ് സീരീസിലേക്ക് വൺപ്ലസ് എയ്സ് 7 പ്രോ (OnePlus Ace 7 Pro) മോഡൽ ലോഞ്ച് ചെയ്തു. വൺപ്ലസ് എയ്സ് 7 മോഡലിന് ഒപ്പമാണ് പുതിയ പ്രോ മോഡലും ​ചൈനയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. ഇത് ഇന്ത്യയിൽ റീബ്രാൻഡ് ചെയ്ത് അ‌വതരിപ്പിക്കപ്പെടും എന്ന് കരുതുന്നു. പെർഫോമൻസിന് പ്രാധാനം നൽകിക്കൊണ്ടാണ് ഈ ഫോൺ അ‌വതരിപ്പിച്ചിരിക്കുന്നത്. ലോഞ്ചിന് മുൻപ് പറഞ്ഞതുപോലെ തന്നെ 9000mAh ബാറ്ററി, 200MP ക്യാമറ ഉൾപ്പെടെയുള്ള ശക്തമായ ഫീച്ചറുകൾ ഇതിലുണ്ട്. (Image credit: OnePlus)

2 / 7
 ശക്തമായ പ്രോസസറും 50 മെഗാപിക്സൽ പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസും ഉണ്ട് എന്നതാണ് വൺപ്ലസ് എയ്സ് 7 പ്രോ മോഡലിനെ സ്റ്റാന്റേർഡ് മോഡലിൽ നിന്ന് വ്യത്യസ്തമാക്കുന്ന പ്രധാന കാരണങ്ങൾ. ഡിസ്‌പ്ലേ പാനലുകൾ, കൂളിംഗ് സംവിധാനങ്ങൾ, ബാറ്ററി ശേഷി, ചാർജിംഗ് വേഗത, അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഈട് ഉൾപ്പെടെയുള്ള ഫീച്ചറുകൾ ഇരുമോഡലുകളിലും സമാനമാണ്.

3 / 7
 പ്രധാന ഫീച്ചറുകൾ: 6.78 ഇഞ്ച് 1.5K AMOLED ഡിസ്‌പ്ലേ, 1-165Hz റിഫ്രഷ് റേറ്റ് (ഗെയിമിംഗിന് 185Hz വരെ), 1000 നിറ്റ്‌സ് വരെ സാധാരണ ബ്രൈറ്റ്‌നസ്, 2000 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ്, 3840Hz വരെ PWM ഡിമ്മിംഗ് എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട് ഈ പ്രോ മോഡലിലെ പ്രധാന ഫീച്ചറുകൾ.

4 / 7
 കരുത്ത്: ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് Gen 5 3nm പ്രോസസർ ആണ് ഈ പ്രോ മോഡലിന്റെ കരുത്ത്. Adreno 840 GPU, 12GB / 16GB LPDDR5X റാം, 256GB / 512GB / 1TB UFS 4.1 സ്റ്റോറേജ് എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 17 അ‌ടിസ്ഥാനമാക്കിയുള്ള ColorOS 17-ൽ ആണ് പ്രവർത്തനം.

5 / 7
 ക്യാമറ: 200MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 50MP 3.5x ടെലിഫോട്ടോ ക്യാമറ (f/2.8 അപ്പേർച്ചർ, OIS), 4K 60 fps വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി 16MP ഫ്രണ്ട് ക്യാമറയും (f/2.4 അപ്പേർച്ചർ) ഇതിലുണ്ട്.

6 / 7
 ബാറ്ററി, മറ്റ് ഫീച്ചറുകൾ: 100W SuperVOOC ഫാസ്റ്റ് ചാർജിംഗിനൊപ്പം 9000mAh ബാറ്ററിയാണ് ഇതിലുള്ളത്. ഇൻ ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, IP66/68/69/69K റേറ്റിങ് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. വിൻഡ്‌ബ്രേക്കർ, ഫ്ലോയിംഗ് വൈറ്റ്, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നിവയാണ് കളർ ഓപ്ഷനുകൾ.

7 / 7
 വില: വൺപ്ലസ് എയ്സ് 7 പ്രോ 12GB + 256GB: 4799 യുവാൻ (ഏകദേശം 68,570 രൂപ), 16GB + 256GB: 5299 യുവാൻ (ഏകദേശം 75,715 രൂപ), 12GB + 512GB: 5599 യുവാൻ (ഏകദേശം 80,005 രൂപ), 16GB + 512GB: 5999 യുവാൻ (ഏകദേശം 85,720 രൂപ), 16GB + 1TB: 7299 യുവാൻ (ഏകദേശം 1,04,295 രൂപ) എന്നിങ്ങനെയാണ് വില.

Loading...
Unable to load recommendations.
Follow Us
വെളിച്ചെണ്ണയിലെ മായം കണ്ടെത്താം വളരെ ഈസിയായി
146 KM റേഞ്ചുള്ള വിഡയുടെ ഫാമിലി ഇ.വി സ്കൂട്ടർ
തക്കാളി മുഖത്ത് തേക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
പാൽ കേടാകാതിരിക്കാൻ എന്തു ചെയ്യണം? ഇതാ എളുപ്പവഴികള്‍
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം
ഒരു വീപ്പ നിറയെ ക്യാഷ്, ഞെട്ടിയോ?
പ്രിൻസിപ്പാളും പിടിഎ പ്രസിഡൻ്റും വിനോദയാത്രയ്ക്കിടെ മദ്യപിച്ചു, വിദ്യാർഥികളുടെ പ്രതിഷേധം