Chat GPT Outage: മൈക്രോസോഫ്റ്റിന്റെ ഓപ്പൺ എഐ ചാറ്റ് ജിപിടി ഇന്നലെ രാത്രി ലോകമെമ്പാടുമുള്ള യൂസർമാരുടെ പണി തടസപ്പെടുത്തി.
1 / 5
ലോകമെമ്പാടുമുള്ള ഉപയോക്താക്കളെ വലച്ച് ചാറ്റ് ജിപിടി ഇന്നലെ പണിമുടക്കി. ഇന്നലെ രാത്രിയാണ് ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ ചാറ്റ് ജിപിടി ഉപയോഗിക്കാൻ യൂസർമാർ തടസം നേരിട്ടത്. അല്പനേരത്തിന്ന് ശേഷം പ്രശ്‌നം പരിഹരിച്ചതായി ഓപ്പൺ എഐ അറിയിച്ചു.
2 / 5
ഇന്നലെ രാത്രി 9.45ാടെയാണ് ചാറ്റ് ജിപിടി പണി മുടക്കിയത്. 80 ശതമാനം യൂസർമാരും ഇന്നലെ ചാറ്റ് ജിപിടി സേവനത്തിൽ തടസ്സം നേരിട്ടു.
3 / 5
ഓപ്പൺ എഐയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ട് ആണ് ചാറ്റ് ജിപിടി. മനുഷ്യനെ പോലെ എഴുതാനും വായിക്കാനും ചാറ്റ് ചെയ്യാനുമെല്ലാം സാധിക്കുന്ന നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള സാങ്കേതിക വിദ്യയാണ് ചാറ്റ് ജിപിടി. ജനറേറ്റീവ് പ്രീ-ട്രെയിൻഡ് ട്രാൻസ്ഫോർമേഴ്‌സ് എന്നാണ് ചാറ്റ് ജിപിടിയുടെ പൂർണ രൂപം.
4 / 5
ഓപ്പൺ എഐ എന്ന സ്ഥാപനം വികസിപ്പിച്ചെടുത്ത ഒരു ഭാഷാ മോഡലാണ് ചാറ്റ് ജിപിടി. നമുക്ക് എന്ത് സംശയമുണ്ടെങ്കിലും ചാറ്റ് ജിപിടിയോട് ചോദിച്ചാൽ അതിനു എന്തെങ്കിലും ഉത്തരം പറയാനുണ്ടാകും. 2022 നവംബർ 30 ന് ആണ് ചാറ്റ് ജിപിടിയുടെ ആദ്യ പതിപ്പ് ഓപ്പൺ എഐ അവതരിപ്പിച്ചത്.
5 / 5
മനുഷ്യന്റെ ജോലിഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. ഗൂഗിളിൽ നമ്മളൊരു വിവരം തിരയുമ്പോൾ അവ നമുക്ക് അതുമായി ബന്ധപ്പെട്ട നിരവധി വെബ്‌സൈറ്റുകളാണ് നൽകുക. എന്നാൽ ചാറ്റ് ജിപിടിയോട് നമ്മൾ ഒരു വിവരം തിരയുമ്പോൾ അവ തന്നെ ഇതുമായി ബന്ധപ്പെട്ട സൈറ്റുകളിലെല്ലാം കയറി പരിശോധിച്ച് ഒരു സംഗ്രഹം നൽകും.