ഒടിടിയിലും ഓണം മൂഡ്! വിവിധ പ്ലാറ്റ്ഫോമുകളിൽ എത്തുന്നത് വമ്പൻ റിലീസുകൾ | OTT Releases On Onam 2025 From Nivin Pauly's Pharma To Krishand's 4.5 Gang Check When And Where You Can Watch Malayalam news - Malayalam Tv9

Onam 2025 OTT Releases : ഒടിടിയിലും ഓണം മൂഡ്! വിവിധ പ്ലാറ്റ്ഫോമുകളിൽ എത്തുന്നത് വമ്പൻ റിലീസുകൾ

Published: 

25 Aug 2025 23:22 PM

OTT Releases On 2025 : തിയേറ്ററിലും ടെലിവിഷനിലും മാത്രമല്ല ഇത്തവണ ഓണം കളറാക്കാൻ സിനിമകൾ എത്തുന്നത്. ഓണം ലക്ഷ്യംവെച്ച് വിവിധ ഒടിടി പ്ലാറ്റ്ഫോകളുടെ പ്രധാന റിലീസുകൾ ഏതെല്ലാമാണെന്ന് പരിശോധിക്കാം

1 / 5ഓണത്തിനോട് അനുബന്ധിച്ച് തിയേറ്ററുകളിലാണ് പുത്തൻ സിനിമകൾ എത്തുന്നത്. കാലം മാറിയതോടെ തിയറ്ററിനൊപ്പം പുത്തൻ സിനിമകളും സീരീസുകളും നേരിട്ട് ഒടിടിയിൽ എത്തുകയാണ്. ഇത്തവണ ഓണത്തിനോട് അനുബന്ധിച്ച് വിവിധ ഒടിടി പ്ലാറ്റ്ഫോമുകളുടെ റിലീസുകൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം

ഓണത്തിനോട് അനുബന്ധിച്ച് തിയേറ്ററുകളിലാണ് പുത്തൻ സിനിമകൾ എത്തുന്നത്. കാലം മാറിയതോടെ തിയറ്ററിനൊപ്പം പുത്തൻ സിനിമകളും സീരീസുകളും നേരിട്ട് ഒടിടിയിൽ എത്തുകയാണ്. ഇത്തവണ ഓണത്തിനോട് അനുബന്ധിച്ച് വിവിധ ഒടിടി പ്ലാറ്റ്ഫോമുകളുടെ റിലീസുകൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം

2 / 5

നിവിൻ പോളിയുടെ ഫാർമ എന്ന വെബ് സീരിസാണ് ഓണത്തിനോട് അനുബന്ധിച്ചുള്ള ഏറ്റവും ശ്രദ്ധേയമായ ഒടിടി റിലീസ്. ജിയോ ഹോട്ട്സ്റ്റാറാണ് ചിത്രം ഒടിടിയിൽ എത്തിക്കുക. റിലീസ് തീയതി പ്രഖ്യാപിച്ചില്ലെങ്കിലും ഓണത്തിനോട് അനുബന്ധിച്ച് ഫാർമയുടെ സംപ്രേഷണം ആരംഭിക്കാനാണ് സാധ്യത

3 / 5

സീ5 ഓണത്തിന് അവതരിപ്പിക്കുന്ന മലയാളം വെബ് സീരീസാണ് കമ്മട്ടം. ക്രൈ ത്രില്ലർ സീരീസ് സെപ്റ്റംബർ അഞ്ചാം തീയതി തിരുവോണം ദിവസം മുതൽ സംപ്രേഷണം ചെയ്യും.

4 / 5

പുരുഷപ്രേതം സിനിമയുടെ സംവിധായകൻ കൃഷാന്ദ് ഒരുക്കുന്ന മറ്റൊരു ചിത്രം നാലര സംഘവും ഓണത്തിനോട് അനുബന്ധിച്ച് നേരിട്ട് ഒടിടിയിലേക്കെത്തുകയാണ്. ചിത്രം ഓഗസ്റ്റ് 29-ാം തീയതി മുതൽ സോണി ലിവിൽ സംപ്രേഷണം ചെയ്യും.

5 / 5

ഓണത്തിനോട് അനുബന്ധിച്ച് മനോരമ മാക്സിൽ കഥ പറഞ്ഞ കഥ എന്ന ചിത്രമാണ് ഒടിടിയിൽ എത്തുക. ചിത്രം ഓഗസ്റ്റ് 29-ാം തീയതി മുതൽ സംപ്രേഷണം ചെയ്യും.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും