Paracetamol Side Effects: എന്തിനും ഏതിനും പാരസെറ്റാമോൾ കഴിക്കുന്നവരാണോ നിങ്ങൾ? സൂക്ഷിക്കുക !
Paracetamol Side Effects: ചുരുക്കി പറഞ്ഞാൽ എന്തിനും ഏതിനും പാരസെറ്റാമോളിനെ ആശ്രയിക്കുന്നുവെന്ന് സാരം. എന്നാൽ അമിതമായി കഴിക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് വിദഗ്ദർ പറയുന്നത്.

നമ്മളിൽ മിക്കവരും ചെറിയൊരു തലവേദനയോ, പനിയോ വന്നാൽ പാരസെറ്റാമോൾ കഴിക്കുന്നവരാണ്. ചുരുക്കി പറഞ്ഞാൽ എന്തിനും ഏതിനും പാരസെറ്റാമോളിനെ ആശ്രയിക്കുന്നുവെന്ന് സാരം. എന്നാൽ അമിതമായി കഴിക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് വിദഗ്ദർ പറയുന്നത്. (Photos Credit: Getty Images)

പതിവായി പാരസെറ്റമോള്‍ കഴിക്കുന്നത് രക്തസമ്മർദം കൂട്ടുകയും ഹൃദയാഘാത സാധ്യത വർധിപ്പിക്കുകയും ചെയ്യുമെന്നാണ് പഠനം. സ്കോട്ട്ലാന്‍റിലെ എഡിൻബർഗ് സർവകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

അമിത അളവിൽ പാരാസെറ്റമോള്‍ കഴിക്കുന്നത് വയറ്റിൽ അസ്വസ്ഥത, ഓക്കാനും, ദഹനനാളത്തിന്റെ രക്തസ്രാവം എന്നിവയ്ക്ക് കാരണമാകും.

പാരസെറ്റമോളിന്റെ അമിതമായ ഉപയോഗം കരളിനെ ബാധിക്കുകയും ഒടുവിൽ വിഷബാധയിലേക്ക് നയിക്കുകയും കരളിനെ തകരാറിലാക്കുകയും ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ശരീരത്തിന്‍റെ താപനില ക്രമപ്പെടുത്താനാണ് പ്രധാനമായും പാരസെറ്റാമോൾ ഡോക്ടർമാർ നിർദേശിക്കാറുള്ളത്. പനിയോ തലവേദനയോ മാറാന്‍ പാരാസെറ്റമോള്‍ കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ല. എന്നാല്‍ ഇത് ദീർഘകാലത്തേക്ക് പതിവായി കഴിക്കുന്നത് നല്ലതല്ല.