ഇതൊക്കെ നിസ്സാരം! ശ്രീനിയോട് ഏറ്റവും കൂടുതൽ കെഞ്ചിയ കാര്യത്തെക്കുറിച്ച് പേളി | Pearly maaney about the thing she begged Sreenish aravind for the most Malayalam news - Malayalam Tv9

Pearle Maaney: ഇതൊക്കെ നിസ്സാരം! ശ്രീനിയോട് ഏറ്റവും കൂടുതൽ കെഞ്ചിയ കാര്യത്തെക്കുറിച്ച് പേളി

Published: 

04 Oct 2025 12:55 PM

Parle Maaney: ഒന്നിച്ചു നിന്നാൽ സക്സസ് ആകാൻ സാധിക്കുമെന്ന് ഉത്തമ ഉദാഹരണം കൂടിയാണ് ഈ ​ദമ്പതികൾ. ആർക്കും അസൂയ തോന്നും വിധത്തിലുള്ള നേട്ടങ്ങളാണ് ഇവർ കൈവരിക്കുന്നത്.

1 / 5ആരാധകർ ഏറെയുള്ള താരദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. ഇപ്പോൾ 2 പെൺകുട്ടികളുടെ മാതാപിതാക്കളാണ് ഇരുവരും. വിവാഹശേഷം പേളി മാണി പ്രത്യേകമായിട്ടുള്ള ഷോകളിലോ പരിപാടികളോ മാത്രമാണ് അവതാരകയായി എത്തുന്നത്. (photo credit: pearle maaney/instagram)

ആരാധകർ ഏറെയുള്ള താരദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. ഇപ്പോൾ 2 പെൺകുട്ടികളുടെ മാതാപിതാക്കളാണ് ഇരുവരും. വിവാഹശേഷം പേളി മാണി പ്രത്യേകമായിട്ടുള്ള ഷോകളിലോ പരിപാടികളോ മാത്രമാണ് അവതാരകയായി എത്തുന്നത്. (photo credit: pearle maaney/instagram)

2 / 5

കാരണം പേളിക്ക് സ്വന്തമായി തന്നെ ഒരു യൂട്യൂബ് ചാനൽ ഉണ്ട്. അതിൽ വിവിധ സെലിബ്രിറ്റികളെ ക്ഷണിച്ച് താരം തന്നെ ഇന്റർവ്യൂകൾ ചെയ്യുന്നുണ്ട്. മാത്രമല്ല പേളിയുടെ ഈ ചാനൽ നിരവധി ആളുകളുടെ തൊഴിൽ മാർ​ഗം കൂടിയാണ്. കാരണം, നിരവധി ആളുകളാണ് പേളിയുടെ ചാനലിൽ ജോലി ചെയ്യുന്നത്.(photo credit: pearle maaney/instagram)

3 / 5

ടെലിവിഷൻ പരിപാടികളിൽ അവതാരകയായിരുന്ന പേളിയുടെ ജീവിതത്തിൽ വലിയ മാറ്റങ്ങള്ഡ സംഭവിച്ചത് ശ്രീനിഷ് ജീവിതത്തിലേക്ക് വന്നതിനു ശേഷമാണെന്നു പറയാം. കാരണം അതിനുശേഷമാണ് പേളി തന്റെ കരിയറിലും ഇഷ്ടങ്ങളിലും കൂടുതൽ ശ്രദ്ധ കൊടുത്തു തുടങ്ങിയത്. യഥാർത്ഥത്തിൽ വിവാഹത്തിനു ശേഷം ആരും പ്രകതീക്ഷിക്കാത്ത തരത്തിലുള്ള ഒരു പേളിയെ ആണ് കാണാൻ സാധിച്ചത്. കുടുംബത്തിനും കുട്ടികൾക്കും കരിയറിനും ഓരേ പോലെ പ്രാധാന്യം നൽകുന്ന പേളി പലർക്കും ഒരു പ്രചോദനമാണ്. ഒന്നിച്ചു നിന്നാൽ സക്സസ് ആകാൻ സാധിക്കുമെന്ന് ഉത്തമ ഉദാഹരണം കൂടിയാണ് ഈ ​ദമ്പതികൾ. ആർക്കും അസൂയ തോന്നും വിധത്തിലുള്ള നേട്ടങ്ങളാണ് ഇവർ കൈവരിക്കുന്നത്. (photo credit: pearle maaney/instagram)

4 / 5

ഇപ്പോഴിതാ ദമ്പതികൾ വീണ്ടും ഒരു വീട് കൂടി സ്വന്തമാക്കിയിരിക്കുന്നു. ആ സന്തോഷം പേളി തന്നെയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചത്. ഒമ്പത് മാസം മുമ്പാണ് ഫ്ലാറ്റ് വാങ്ങിയത്. ഇപ്പോൾ നിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണ്. സ്വപ്ന വീട് എന്ന തലക്കെട്ടോടെയാണ് വ്ലോ​ഗ് ഇരുവരും പങ്കുവെച്ചത്. വർഷങ്ങളായി പേളിയും കുടുംബവും താമസിക്കുന്നത് വാടക ഫ്ലാറ്റിലാണ്. പിന്നീട് ഒരു ഫ്ലാറ്റ് വാങ്ങിച്ചു. എന്നാൽ അതൊരു ​അവധിക്കാല വസതി എന്ന രീതിയിലാണ് പേളി നിർമ്മിച്ചത്. അതിന് സൗകര്യങ്ങൾ വളരെ കുറവായിരുന്നു. അതിനാൽ തന്നെ സ്ഥിരം താമസിച്ചിരുന്നതുമില്ല. എന്നാൽ ഇപ്പോൾ വാങ്ങിച്ച ഫ്ലാറ്റ് എല്ലാ സൗകര്യങ്ങളും ഉള്ളതാണ്. (photo credit: pearle maaney/instagram)

5 / 5

അതിൽ തന്റെ ഒരു ആ​ഗ്രഹം സാധ്യമാക്കാനായി ശ്രീനിഷിനോട് കെഞ്ചേണ്ടി വന്നതിനെക്കുറിച്ചാണ് പേളി പറയുന്നത്. മറ്റൊന്നിനും അല്ല ഒരു മേക്കപ്പ് റൂമിനു വേണ്ടി. ഹാളും കിഡ്സ് റൂം അടക്കം ഉള്ള ഫ്ലാറ്റ് ആണിത്. അവിടെ തനിക്കൊരു മേക്കപ്പ് റൂം വേണമെന്നുള്ളതായിരുന്നു പേളിയുടെ ആവശ്യം. അതിനായി ഒരു റൂമും പേളി കണ്ടെത്തി. പക്ഷെ അവിടെ ശ്രീനിഷിന്റെ പ്ലാൻ മറ്റൊന്നായിരുന്നു. . ശ്രീനിക്ക് മേക്കപ്പ് റൂമിനായി പേളി കണ്ടുപിടിച്ച സ്പെയ്സ് ഹോം തിയേറ്ററാക്കാനായിരുന്നു ആ​ഗ്രഹം. ഒടുക്കം താൻ കെഞ്ചി ചോദിച്ചപ്പോൾ ശ്രീനി വിട്ടു തന്നു എന്നാണ് പേളി പറയുന്നത്.(photo credit: pearle maaney/instagram)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും