Chia Seeds: ബിപി കുറവുള്ളവരാണോ നിങ്ങൾ?; എങ്കിൽ ചിയ സീഡ് കഴിക്കരുത്, കാരണം
Chia Seeds And Health Issues: രക്തസമ്മർദ്ദത്തിന്റെ അളവ് കുറയ്ക്കാനും കൊളസ്ട്രോളിന്റെ അളവിൽ ആരോഗ്യകരമായി നിലനിർത്താനുമുള്ള ചിയ വിത്തുകളുടെ കഴിവ് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. എന്നാൽ ചിയ വിത്തുകൾ എല്ലാവർക്കും കഴിക്കാൻ അനുയോജ്യമായ ഭക്ഷ്യവസ്തുവല്ല. ചില ആരോഗ്യപ്രശ്നങ്ങളുള്ള ആളുകൾക്ക് ചിയ വിത്തുകൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യും.

ആരോഗ്യ ഗുണങ്ങളാൽ പേരുകേട്ട ഒന്നാണ് ചിയ സീഡ് അതവ ചിയ വിത്തുകൾ. രക്തസമ്മർദ്ദത്തിന്റെ അളവ് കുറയ്ക്കാനും കൊളസ്ട്രോളിന്റെ അളവിൽ ആരോഗ്യകരമായി നിലനിർത്താനുമുള്ള ചിയ വിത്തുകളുടെ കഴിവ് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. രണ്ട് മുതൽ മൂന്ന് ടേബിൾസ്പൂൺ വരെ ചിയ വിത്തുകളിൽ ഏകദേശം 9.8 ഗ്രാം ഡയറ്ററി ഫൈബർ അടങ്ങിയിട്ടുണ്ട്. ഇവ ദഹനം മെച്ചപ്പെടുത്തുന്നതിനും കുടലിന്റെ ആരോഗ്യത്തിനും നല്ലതാണ്. (Image Credits: Pexels)

എന്നാൽ ചിയ വിത്തുകൾ എല്ലാവർക്കും കഴിക്കാൻ അനുയോജ്യമായ ഭക്ഷ്യവസ്തുവല്ല. ചില ആരോഗ്യപ്രശ്നങ്ങളുള്ള ആളുകൾക്ക് ചിയ വിത്തുകൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് യുകെയിലെ എംഎസ്‌സി ഗ്ലോബൽ പബ്ലിക് ഹെൽത്ത് ന്യൂട്രീഷനും നാഷണൽ ഡയബറ്റിസ് എഡ്യൂക്കേറ്ററുമായ പോഷകാഹാര വിദഗ്ധ ദീപ്ശിഖ ജെയിൻ പറയുന്നത്. (Image Credits: Pexels)

ചിയ വിത്തുകൾ കുടൽ, വൃക്ക, രക്തസമ്മർദ്ദം തുടങ്ങിയ ചില പ്രശ്‌നങ്ങൾ ഉള്ളവർക്കും, മരുന്നുകൾ കഴിക്കുന്നവർക്കും അത്ര നല്ലതല്ലെന്നാണ് ദീപ്ശിഖ ജെയിൻ പറയുന്നത്. നിങ്ങൾക്ക് ബിപി കുറവാണെങ്കിൽ, ചിയ വിത്തുകൾ കഴിക്കുന്നത് ഒഴിവാക്കുക. കാരണം ചിയ വിത്തുകളിൽ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട് അവ രക്തസമ്മർദ്ദം വീണ്ടും കുറയ്ക്കുകയും നിങ്ങളുടെ ആരോഗ്യം മോശമാക്കുകയും ചെയ്യും. (Image Credits: Pexels)

ദഹന പ്രവർത്തനങ്ങളെയും മലബന്ധം അകറ്റാനും ചിയ വിത്തുകൾ വളരെ നല്ലതാണ്. എന്നാൽ നിരന്തരം കുടൽ പ്രശ്നങ്ങൾ ഉള്ളവർ ഇവ ഒഴിവാക്കുക. കാരണം നിലവിലുള്ള കുടൽ പ്രശ്നം കൂടുതൽ വഷളാക്കുമെന്നാണ് പോഷകാഹാര വിദഗ്ധൻ പറയുന്നത്. വയറ്റിൽ അൾസർ, ഗ്യാസ് പോലുള്ള കുടൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ, ചിയ വിത്തുകൾ കഴിക്കരുത്. (Image Credits: Pexels)

ചിയ വിത്തുകൾ പോഷകസമൃദ്ധമാണെങ്കിലും, പക്ഷേ അമിതമായി കഴിക്കുന്നത് വളരെ ദോഷമാണ്. ചിയ വിത്തുകളിൽ എല്ലാവർക്കും അനുയോജ്യമല്ലാത്ത ചില സൂക്ഷ്മ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്, അവയിൽ ഒന്ന് വൃക്ക സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്ക് എതിരായവയാണ്. ചിയ വിത്തിൽ പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് വൃക്കകൾക്ക് കൂടുതൽ ബുദ്ധിമുട്ടും സമ്മർദ്ദവും ഉണ്ടാക്കുന്നു. (Image Credits: Pexels)