AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

T20 England: ദക്ഷിണാഫ്രിക്കയെ പഞ്ഞിക്കിട്ടു, ടി20യില്‍ 300 കടന്ന് ഇംഗ്ലണ്ട്; തകര്‍ന്നത് സഞ്ജുവിന്റെ കരുത്തില്‍ ഇന്ത്യ നേടിയ റെക്കോഡ്‌

T20 England vs South Africa: അന്താരാഷ്ട്ര ടി20യിലെ മൂന്നാമത്തെ ഉയര്‍ന്ന സ്‌കോറാണ് ഇംഗ്ലണ്ട് നേടിയത്. 2024ല്‍ നെയ്‌റോബിയില്‍ ഗാംബിയക്കെതിരെ സിംബാബ്‌വെ നേടിയ 344 റണ്‍സാണ് ഒന്നാമത്. 2023ല്‍ ഹാങ്ഷൗവില്‍ മംഗോളിയക്കെതിരെ നേപ്പാള്‍ നേടിയ 314 റണ്‍സിന്റെ റെക്കോഡ് രണ്ടാമതുണ്ട്

jayadevan-am
Jayadevan AM | Published: 13 Sep 2025 12:13 PM
മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക ടി20 ചരിത്ര താളുകളിലേക്കാണ് ചെന്നെത്തിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സാണ് ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത്. ഇതാദ്യമായാണ് ടെസ്റ്റ് കളിക്കുന്ന ഒരു രാജ്യം ( full member nation) അന്താരാഷ്ട്ര ടി20യില്‍ 300 കടക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സഞ്ജു സാംസണിന്റെ ബാറ്റിങ് കരുത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യ നേടിയ 297 റണ്‍സായിരുന്നു ഇതുവരെയുള്ള റെക്കോഡ് (Image Credits: Getty)

1 / 5
അന്ന് സഞ്ജു 47 പന്തില്‍ 111 റണ്‍സെടുത്തിരുന്നു. സൂര്യകുമാര്‍ യാദവ്-35 പന്തില്‍ 75, ഹാര്‍ദ്ദിക് പാണ്ഡ്യ-18 പന്തില്‍ 47, റിയാന്‍ പരാഗ്-13 പന്തില്‍ 34 എന്നിവരും ആ മത്സരത്തില്‍ തിളങ്ങിയിരുന്നു. ബംഗ്ലാദേശിനെ ഇന്ത്യ 133 റണ്‍സിന് തോല്‍പിക്കുകയും ചെയ്തു. ഇന്നലെ നടന്ന മത്സരത്തില്‍ 146 റണ്‍സിനാണ് ഇംഗ്ലണ്ട് ജയിച്ചത് (Image Credits: Getty)

2 / 5
പ്രോട്ടീസ് 16.1 ഓവറില്‍ 158 റണ്‍സിന് പുറത്തായി. പുറത്താകാതെ 60 പന്തില്‍ 141 റണ്‍സെടുത്ത ഫില്‍ സാള്‍ട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ജോസ് ബട്ട്‌ലര്‍-30 പന്തില്‍ 83, ജേക്കബ് ബെഥല്‍-14 പന്തില്‍ 26, ഹാരി ബ്രൂക്ക്-പുറത്താകാതെ 21 പന്തില്‍ 41 എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം (Image Credits: Getty)

3 / 5
അന്താരാഷ്ട്ര ടി20യിലെ മൂന്നാമത്തെ ഉയര്‍ന്ന സ്‌കോറാണ് ഇംഗ്ലണ്ട് നേടിയത്. 2024ല്‍ നെയ്‌റോബിയില്‍ ഗാംബിയക്കെതിരെ സിംബാബ്‌വെ നേടിയ 344 റണ്‍സാണ് ഒന്നാമത്. 2023ല്‍ ഹാങ്ഷൗവില്‍ മംഗോളിയക്കെതിരെ നേപ്പാള്‍ നേടിയ 314 റണ്‍സിന്റെ റെക്കോഡ് രണ്ടാമതുണ്ട് (Image Credits: Getty)

4 / 5
ടി20യില്‍ ഒരു ഇംഗ്ലണ്ട് ബാറ്റര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് സാള്‍ട്ട് നേടിയത്. തന്റെ തന്നെ പഴയ റെക്കോഡാണ് (119) താരം പൊളിച്ചെഴുതിയത് (Image Credits: Getty)

5 / 5