5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Pilleronam 2024: ഓണത്തിന് മുമ്പൊരു കുഞ്ഞോണം… അതാണ് പിള്ളേരോണം; ഈ ആചാരങ്ങൾ അറിഞ്ഞിരിക്കണം

Pilleronam 2024: ഒരിക്കൽ ബാല്യകാലത്തിന്റെ അവകാശവും ഉത്സവവുമായിരുന്ന പിള്ളേരോണം ഇന്ന് ഒരു കേട്ടുകേൾവി മാത്രമായി മാറിയിരിക്കുകയാണ്. പണ്ടുകാലങ്ങളിൽ ഓണത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ ഈ ദിനം മുതൽ ആരംഭിക്കുമായിരുന്നു.

neethu-vijayan
Neethu Vijayan | Updated On: 19 Aug 2024 16:15 PM
ചിങ്ങമാസത്തിലെ തിരുവോണം ഓരോ മലയാളിക്കും വലിയ ആഘോഷമാണ്. ‌ചിങ്ങത്തിലെ തിരുവോണത്തിന് മുന്നേ ഒരു കുഞ്ഞോണം ഉണ്ട്. പേരുപോലെ തന്നെ കുട്ടികളുടെ ഓണം. തിരുവോണ ദിനം പോലെ കോടിയണിഞ്ഞു സദ്യവട്ടങ്ങളൊക്കെ ഒരുക്കിയാണ് പിള്ളേരോണവും ആഘോഷിക്കുന്നത്.

1 / 5
പണ്ടുകാലങ്ങളിൽ ഓണത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ ഈ ദിനം മുതൽ ആരംഭിക്കുമായിരുന്നു. ചിങ്ങത്തിലെ തിരുവോണം മാവേലിയുടേതെങ്കിൽ കർക്കടകത്തിലെ പിള്ളേരോണം വാമനന്റേതെന്നു പറയുന്ന വിശ്വാസവുമുണ്ട്. കുട്ടികളുടെ ഓണമായ കർക്കടകത്തിലെ  പിള്ളേരോണം  ആവണിയവിട്ടം എന്നും അറിയപ്പെടുന്നുണ്ട്.  ഈ ദിവസം ആണ് ആചാര പ്രകാരം ബ്രാഹ്മണർക്കിടയിൽ പൂണൂൽ മാറ്റുന്ന ചടങ്ങുനടത്തുന്നത്.

2 / 5
തിരുവോണത്തിനുള്ള പോലെ വല്യ ആഘോഷങ്ങൾ ഒന്നും തന്നെയില്ലെങ്കിലും മുറ്റത്തു ചെറിയൊരു പൂക്കളം ഒരുക്കുന്ന പതിവുണ്ട്. പണ്ടുകാലങ്ങളിൽ കുട്ടികൾക്ക് ഏറ്റവും പ്രിങ്കരമായ ഉണ്ണിയപ്പം ഈ ദിനങ്ങളിൽ അമ്മമാർ തയാറാക്കി കൊടുത്തിരുന്നു. ഓരോ നാട്ടിലും ഓരോ രീതിയാണ്. ചിലയിടങ്ങളിൽ കുട്ടികളെല്ലാം ഒത്തു ചേർന്ന്  കൈകളിൽ മൈലാഞ്ചി അണിയുന്ന ചടങ്ങും ഉണ്ട്.

3 / 5
വാമനനും പിള്ളേരോണവും തമ്മിൽ ബന്ധമുണ്ടെന്നാണ് പറയുന്നത്. വാമനന് വേണ്ടിയാണ് പിള്ളേരോണം ആഘോഷിക്കുന്നത് എന്ന ഒരു സങ്കല്പവുമുണ്ട്.  തൃക്കാക്കര വാമന മൂർത്തി ക്ഷേത്രത്തിലെ ഓണാഘോഷങ്ങളുടെ തുടക്കം തന്നെ പിള്ളേരോണത്തിൽ തുടങ്ങി 28 ദിവസമായിരുന്നു.

4 / 5
മുമ്പ്, സാമൂതിരിയുടെ ഭരണകാലത്ത് തിരുനാവായിൽ മാമാങ്കം അരങ്ങേറിയത് പിള്ളേരോണം മുതലുള്ള ദിവസങ്ങളിലായിരുന്നു എന്ന് പറയപ്പെടുന്നു. ഒരിക്കൽ ബാല്യകാലത്തിന്റെ അവകാശവും ഉത്സവവുമായിരുന്ന പിള്ളേരോണം ഇന്ന് ഒരു കേട്ടുകേൾവി മാത്രമായി മാറിയിരിക്കുകയാണ്.

5 / 5
Follow Us
Latest Stories