Gold Rate: ദീപാവലിക്ക് സ്വര്‍ണം വാങ്ങിക്കണോ? ജിഎസ്ടി എങ്ങനെ ബാധിക്കുമെന്ന് നോക്കൂ
Diwali Gold Purchase 2025: നവരാത്രിക്ക് മുന്നോടിയായി എത്തിയ ജിഎസ്ടി നിരക്ക് ഇളവ്, രാജ്യത്തെ ജനങ്ങള്‍ക്ക് വലിയ ആശ്വാസമായിരിക്കുകയാണ്. എന്നാല്‍ നവരാത്രിയിലും ദീപാവലിക്കും ഇന്ത്യക്കാര്‍ വളരെയേറെ വാങ്ങിക്കുന്ന സ്വര്‍ണത്തിന്റെ ജിഎസ്ടി കുറഞ്ഞോ?

ദീപാവലി വന്നെത്താന്‍ ഇനി അധിക ദിവസങ്ങള്‍ ബാക്കിയില്ല. അതിന് മുന്നോടിയായി നവരാത്രിയും രാജ്യത്ത് ഗംഭീരമായി ആഘോഷിക്കപ്പെടുന്നു. നവരാത്രിക്ക് മുന്നോടിയായി എത്തിയ ജിഎസ്ടി നിരക്ക് ഇളവ്, രാജ്യത്തെ ജനങ്ങള്‍ക്ക് വലിയ ആശ്വാസമായിരിക്കുകയാണ്. എന്നാല്‍ നവരാത്രിയിലും ദീപാവലിക്കും ഇന്ത്യക്കാര്‍ വളരെയേറെ വാങ്ങിക്കുന്ന സ്വര്‍ണത്തിന്റെ ജിഎസ്ടി കുറഞ്ഞോ? (Image Credits: Getty Images)

സ്വര്‍ണത്തിന്റെ ജിഎസ്ടി 3 ശതമാനത്തില്‍ തന്നെ തുടരുന്നു. അതായത്, കൂടിയിട്ടുമില്ല കുറഞ്ഞിട്ടുമില്ല. ഡിജിറ്റല്‍ സ്വര്‍ണം വാങ്ങിക്കുന്നതിനും നിങ്ങള്‍ 3 ശതമാനം ജിഎസ്ടി നല്‍കണം. അതിനാല്‍ ഉത്സവകാലത്ത് സ്വര്‍ണം സ്വന്തമാക്കാന്‍ ശ്രമിക്കുന്നതിന് മുമ്പ് വില വിവരങ്ങള്‍ നന്നായി പരിശോധിക്കൂ.

10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 1,17,000 രൂപയ്ക്ക് മുകളില്‍ വിലയുണ്ട്. 19 ഗ്രാമിന് 1 ലക്ഷത്തിന് മുകളിലും വില നല്‍കണം. പണികൂലി 240 രൂപയ്ക്ക് മുകളിലാണ്. ഇതിന് പുറമെ നിങ്ങള്‍ വാങ്ങിക്കുന്ന സ്വര്‍ണത്തിന് 3 ശതമാനം ജിഎസ്ടിയും ബാധകമാണ്.

എന്നാല്‍ രാജ്യത്തെ പല ആഭരണ വ്യാപാരികളും 5 ശതമാനത്തിന് മുകളില്‍ പണികൂലിയാണ് ഈടാക്കുന്നത്. അങ്ങനെയെങ്കില്‍ ഇവിടെ നിങ്ങള്‍ ചെലവാക്കേണ്ടി വരുന്നത് ഉയര്‍ന്ന സംഖ്യ തന്നെയാണ്.

സ്വര്‍ണം വാങ്ങിക്കാന്‍ തിരക്ക് കൂട്ടുന്നതിന് മുമ്പ് അതിനായി നിങ്ങള്‍ എത്ര രൂപ ചെലവാക്കേണ്ടി വരുമെന്ന കാര്യം നന്നായി മനസിലാക്കുക. ഉത്സവ സീസണില്‍ പോക്കറ്റ് കീറാതെ സ്വര്‍ണം വാങ്ങിക്കാന്‍ എല്ലാവരും ശ്രദ്ധിക്കുമല്ലോ!