Successor of Pope Francis: ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമി ആരാകും? സാധ്യതയുള്ള സ്ഥാനാർത്ഥികൾ ഇവരൊക്കെ | Pope Francis death, Who will be the next pope, These are the possible candidates Malayalam news - Malayalam Tv9

Successor of Pope Francis: ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമി ആരാകും? സാധ്യതയുള്ള സ്ഥാനാർത്ഥികൾ ഇവരൊക്കെ

Published: 

22 Apr 2025 22:08 PM

Who will be the next pope: ഫ്രാൻസിസ് മാർപ്പയുടെ പിൻ​ഗാമി ആരാകുമെന്നാണ് വിശ്വാസികൾ ഉറ്റുനോക്കുന്നത്. അടുത്ത പോപ്പ് ആകാൻ സാധ്യതയുള്ള ചില സ്ഥാനാർത്ഥികളെ പരിചയപ്പെടാം.

1 / 5കർദ്ദിനാൾ പിയട്രോ പരോളിൻ:  ഫ്രാൻസിസ് മാർപ്പാപ്പയുടെ പിൻഗാമിയാകാൻ സാധ്യതയുള്ള കർദ്ദിനാൾ പിയട്രോ പരോളിൻ നിലവിൽ പോപ്പിന്റെ സ്റ്റേറ്റ് സെക്രട്ടറിയാണ്. 70 വയസ്സുള്ള പരോളിൻ വത്തിക്കാന്റെ ഏറ്റവും പരിചയസമ്പന്നരായ പുരോഹിതരിൽ ഒരാളാണ്, കൂടാതെ ചൈനയുമായും മിഡിൽ-ഈസ്റ്റിലെ രാജ്യങ്ങളുമായും ചർച്ചകളിൽ പങ്കെടുത്തിട്ടുള്ള നയതന്ത്ര പരിചയവും അദ്ദേഹത്തിനുണ്ട്.

കർദ്ദിനാൾ പിയട്രോ പരോളിൻ: ഫ്രാൻസിസ് മാർപ്പാപ്പയുടെ പിൻഗാമിയാകാൻ സാധ്യതയുള്ള കർദ്ദിനാൾ പിയട്രോ പരോളിൻ നിലവിൽ പോപ്പിന്റെ സ്റ്റേറ്റ് സെക്രട്ടറിയാണ്. 70 വയസ്സുള്ള പരോളിൻ വത്തിക്കാന്റെ ഏറ്റവും പരിചയസമ്പന്നരായ പുരോഹിതരിൽ ഒരാളാണ്, കൂടാതെ ചൈനയുമായും മിഡിൽ-ഈസ്റ്റിലെ രാജ്യങ്ങളുമായും ചർച്ചകളിൽ പങ്കെടുത്തിട്ടുള്ള നയതന്ത്ര പരിചയവും അദ്ദേഹത്തിനുണ്ട്.

2 / 5

കർദ്ദിനാൾ പീറ്റർ ടർക്‌സൺ: വത്തിക്കാന്റെ സാമൂഹിക നീതി വൃന്തങ്ങളിൽ അറിയപ്പെടുന്ന, ഘാനയിലെ കർദ്ദിനാൾ പീറ്റർ ടർക്‌സണും ഫ്രാൻസിസിന്റെ പിൻഗാമിയാകാൻ സാധ്യതയുള്ളവരുടെ പട്ടികയിലുണ്ട്. ആഫ്രിക്കയിലെ കത്തോലിക്കാ ജനസംഖ്യ വർദ്ധിക്കുകയും ഭൂഖണ്ഡത്തിൽ നിന്ന് ഒരു പോപ്പിനെ വേണമെന്ന ആവശ്യം കൂടുകയും ചെയ്യുന്ന സാഹചര്യത്തിൽ, ടർക്‌സണിന്റെ ‌സ്ഥാനാർത്ഥിത്വവും ശക്തമാണ്.

3 / 5

കർദിനാൾ ലൂയിസ് അൻ്റോണിയോ: ടാഗ്ലെ ക‍ർദ്ദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ഏഴാമത്തെ ഫിലിപ്പിനോ പൗരനാണ് അദ്ദേഹം. ഏഷ്യൻ പോപ്പ് ഫ്രാൻസിസ് എന്ന് വിളിക്കപ്പെടുന്ന ലൂയിസ് അൻ്റോണിയോ ടാഗ്ലെ സാമൂഹിക ഇടപെടലുകളിലൂടെ ശ്രദ്ധേയനാണ്. തിരഞ്ഞെടുക്കപ്പെട്ടാൽ ഏഷ്യൻ ഭൂഖണ്ഡത്തിൽ നിന്നുള്ള ആദ്യ പോപ്പാകും അദ്ദേഹം.

4 / 5

കർദ്ദിനാൾ പീറ്റർ എർഡോ: ഏറ്റവും പ്രയാസകരമായ സമയങ്ങളിൽ ഹംഗറിയുടെ സഭയെ നയിച്ച വ്യക്തിയാണ് കർദ്ദിനാൾ പീറ്റർ എർഡോ. മുമ്പ് കൗൺസിൽ ഓഫ് യൂറോപ്യൻ ബിഷപ്പ്സ് കോൺഫറൻസുകളുടെ തലവനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്, എർഡോ അടുത്ത പോപ്പാകുകയാണെങ്കിൽ,അത് ഫ്രാൻസിസിന്റെ ലിബറൽ സമീപനത്തിൽ വലിയ മാറ്റം കൊണ്ടുവരും.

5 / 5

കർദിനാൾ മൈക്കോള ബൈചോക്ക്: ഉക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ പുരോഹിതനാണ് കർദിനാൾ മൈക്കോള ബൈചോക്ക്,2024 ഡിസംബർ 7 ന് ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തി , 2025 ലെ പാപ്പൽ കോൺക്ലേവിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗവും ഏറ്റവും പ്രായം കുറഞ്ഞ ഇലക്ടറുമാണദ്ദേ​ഗം.

Related Photo Gallery
IPL Auction 2026: ഏറ്റവും കൂടുതല്‍ തുക കിട്ടേണ്ട താരം, മാനേജര്‍ പറ്റിച്ച പണിയില്‍ എല്ലാം നഷ്ടപ്പെട്ടേനെ; കാമറൂണ്‍ ഗ്രീനിന് സംഭവിച്ചത്‌
Curd: മീനിനൊപ്പം അബദ്ധത്തിൽപോലും ഇത് കഴിക്കല്ലേ, ജീവനെടുക്കും!
Navya Nair: അച്ഛൻ പോലും തെറ്റിദ്ധരിച്ചു..! തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നവ്യ നായർ
T20 World Cup 2026: ‘ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?’; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി
Dandruff Treatment: താരൻ പോകത്താതിന് കാരണം ഇതെല്ലാം; പരിഹാരവും ഇവിടുണ്ട്
Suryakumar Yadav: ഗില്ലിനെ വിമര്‍ശിക്കുന്നതിനിടയില്‍ രക്ഷപ്പെട്ട് പോകുന്നയാള്‍; സൂര്യകുമാര്‍ യാദവിന് മുന്നറിയിപ്പ്‌
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം