AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

UEFA Nations League 2025: യുവേഫ നേഷന്‍സ് ലീഗ് തൂക്കി പോര്‍ച്ചുഗല്‍, കപ്പുയര്‍ത്തി റൊണാള്‍ഡോയും സംഘവും

Portugal win UEFA Nations League 2025: യുവേഫ നേഷന്‍സ് ലീഗ് കിരീടം സ്വന്തമാക്കി പോര്‍ച്ചുഗല്‍. ഫൈനലില്‍ സ്‌പെയിനിന്റെ യുവനിരയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പിച്ചു. പോര്‍ച്ചുഗല്‍ കീപ്പര്‍ കോസ്റ്റയുടെ മികവും മത്സരത്തില്‍ നിര്‍ണായകമായി

jayadevan-am
Jayadevan AM | Published: 09 Jun 2025 07:26 AM
യുവേഫ നേഷന്‍സ് ലീഗ് കിരീടം സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും സംഘവും. നിലവിലെ ജേതാക്കളായ സ്‌പെയിനിന്റെ യുവനിരയെയാണ് പോര്‍ച്ചുഗല്‍ കീഴടക്കിയത്. പോര്‍ച്ചുഗലിനായി ഷൂട്ടൗട്ടില്‍ കിക്കെടുത്തവരെല്ലാം അത് വലയിലെത്തിച്ചു (Image Credits: x.com/UEFAEURO)

1 / 5
സ്‌പെയിനിന്റെ അല്‍വാരോ മൊറാട്ടയുടെ ശ്രമം പോര്‍ച്ചുഗല്‍ ഗോള്‍ കീപ്പര്‍ ഡിയോഗ കോസ്റ്റ് തടുത്തത് അതിനിര്‍ണായകമായി. മത്സരത്തില്‍ ആദ്യം വല കുലുക്കിയത് സ്‌പെയിനായിരുന്നു. 21-ാം മിനിറ്റില്‍ സുബിമെന്‍ഡി ആദ്യ ഗോള്‍ നേടി.

2 / 5
25-ാം മിനിറ്റില്‍ മെന്‍ഡസിലൂടെ പോര്‍ച്ചുഗലിന്റെ മറുപടി ഗോള്‍. എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് മൈക്കല്‍ ഒയര്‍സബാല്‍ സ്‌പെയിനിന് ലീഡ് സമ്മാനിച്ചു.

3 / 5
ശക്തമായി തിരികെയെത്തിയ പോര്‍ച്ചുഗല്‍ 61-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ഗോളിലൂടെ വീണ്ടും ഒപ്പമെത്തി. പിന്നിട് നിശ്ചിത സമയത്ത് ഇരുടീമുകള്‍ക്കും കൂടുതല്‍ ഗോളുകള്‍ നേടാനായില്ല.

4 / 5
അധികസമയത്തും ഗോളുകള്‍ പിറന്നില്ല. തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കലാശിക്കുകയായിരുന്നു. പോര്‍ച്ചുഗല്‍ കീപ്പര്‍ കോസ്റ്റയുടെ മികവും മത്സരത്തില്‍ നിര്‍ണായകമായി.

5 / 5