Savings Schemes: മാസം വെറും 5,000 മതി, തിരികെ കിട്ടുന്നത് ലക്ഷങ്ങള്‍; കിടുവല്ലേ പോസ്റ്റ് ഓഫീസ് പ്ലാന്‍
Post Office RD Scheme: പത്ത് വര്‍ഷം കൊണ്ട് 8 ലക്ഷം രൂപ നേടുന്ന പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ആര്‍ഡിയില്‍ കൂടുതല്‍ ആളുകളും ആശ്രയിക്കുന്നത്. പ്രതിമാസം 5,000 രൂപയാണ് ഒരാള്‍ നിക്ഷേപിക്കേണ്ടത്.

സാധാരണക്കാര്‍ക്കായി പോസ്റ്റ് ഓഫീസ് നിരവധി നിക്ഷേപ പദ്ധതികളാണ് ഒരുക്കിയിട്ടുള്ളത്. സുരക്ഷിതമായ നിക്ഷേപത്തിനൊപ്പം മികച്ച വരുമാനം നല്‍കുന്നതാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍. പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത് ആര്‍ഡിക്കാണ്. (Frank Bienewald/LightRocket via Getty Images)

പത്ത് വര്‍ഷം കൊണ്ട് 8 ലക്ഷം രൂപ നേടുന്ന പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ആര്‍ഡിയില്‍ കൂടുതല്‍ ആളുകളും ആശ്രയിക്കുന്നത്. പ്രതിമാസം 5,000 രൂപയാണ് ഒരാള്‍ നിക്ഷേപിക്കേണ്ടത്. ( Frank Bienewald/LightRocket via Getty Images)

അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 3 ലക്ഷം രൂപ ലഭിക്കും. ഇതിന് 6.7 ശതമാനമാണ് പലിശ ലഭിക്കുന്നത്. അങ്ങനെ പലിശയിനത്തില്‍ 56,830 രൂപ ലഭിക്കും. (NurPhoto/Getty Images Editorial)

എന്നാല്‍ പദ്ധതിയുടെ കാലാവധി അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടുകയാണെങ്കില്‍ പത്ത് വര്‍ഷം കൊണ്ട് നിങ്ങളുടെ നിക്ഷേപതുക 6,00,000 രൂപയായി മാറും. (Frank Bienewald/LightRocket via Getty Images)

നിങ്ങളുടെ നിക്ഷേപത്തിന് 6.7 ശതമാനം പലിശ ലഭിക്കുമ്പോള്‍, ആകെ പലിശ 2,54,272 രൂപയായിരിക്കും. അങ്ങനെ പത്ത് വര്‍ഷം കൊണ്ട് നിങ്ങള്‍ക്ക് ആകെ ലഭിക്കുന്നത് 8,54,272 രൂപ. ( SOPA Images/Getty Images Creative)